വെട്ടം സ്വദേശിക്ക് അമീബിക് മസ്തിഷ്കജ്വരം; പ്രതിരോധ പ്രവർത്തനംഊർജിതമാക്കി അധികൃതർ
ആശാവർക്കർമാരുടെ നേതൃത്വത്തിൽ വെട്ടം പഞ്ചായത്തിൽ ക്ലോറിനേഷൻ നടത്തുന്നു തിരൂർ: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരൂർ വെട്ടം സ്വദേശിയായ 78കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി അധികൃതർ. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് രോഗ ലക്ഷണങ്ങളോടെ 78കാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ, രോഗ ഉറവിടം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. കഴിഞ്ഞദിവസം ജലസ്രോതസ്സുകളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധനക്കായി തിരുവനന്തപുരം പബ്ലിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. … Read more