വയോധികരെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസ്; സഹോദരങ്ങള്‍ അറസ്റ്റില്‍
തോമസ്, മാത്യു എടക്കര: വയോധികരായ സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. ചുങ്കത്തറ പൂക്കോട്ടുമണ്ണ അനാടത്തില്‍ തോമസ് (ജോമോന് 30), അനാടത്തില്‍ മാത്യു (ജയ്മോന് 28) എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ എട്ടോടെ എടക്കര മെട്രോ കോംപ്ലക്സിന്റെ മുകള്‍ നിലയില്‍ ക്ലീനിങ് ജോലി ചെയ്യുകയായിരുന്ന കാക്കപ്പരത കുന്നപ്പള്ളി ഖദീജയുടെ (55) മാല പൊട്ടിച്ച കേസിലും, ഉച്ചക്ക് ഒന്നരയോടെ ചുങ്കത്തറ കളക്കുന്നിലെ പുതുക്കോടന്‍ … Read more