മകന്റെ മരണം: പ്രതികളെ ശിക്ഷിച്ചെങ്കിലും ആഘാതം മാറാതെ കുടുംബം
പരപ്പനങ്ങാടി: കുടുംബത്തിന്റെ പട്ടിണിമാറ്റാൻ മണലാരണ്യത്തിലേക്കു പോയ മത്സ്യത്തൊഴിലാളിയെ അറുകൊല ചെയ്ത സൗദി, യമനി പൗരന്മാർക്ക് അർഹമായ ശിക്ഷ ലഭിച്ചെങ്കിലും മകന്റെ മരണമേകിയ പ്രഹരത്തിൽനിന്ന് മാതാപിതാക്കളും കുടുംബവും ഇനിയും മുക്തിനേടിയില്ല. പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ അങ്ങമ്മന്റെ പുരക്കൽ സിദ്ദീഖിനെയാണ് സഹോദരന്റെ കടയിൽ ജോലി ചെയ്യുന്നതിനിടെ രണ്ടംഗ യമനി, സൗദി ക്രിമിനൽ സംഘം വെടിവെച്ചുകൊന്നത്. മകന്റെ കൊലപാതകം അറിഞ്ഞതു മുതൽ മാനസികമായും ശാരീരികമായും തളർന്ന പിതാവ് പിന്നീട് വീടിനകത്ത് ശയ്യയിലാണ്. ആർ.എസ്.പി മുൻ ജില്ല സെക്രട്ടറിയും സാമൂഹിക-ജനകീയ വിഷയങ്ങളിൽ മുന്നണി … Read more