പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി റിമാൻഡിൽ

പരപ്പനങ്ങാടിയിൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി റിമാൻഡിൽ

പരപ്പനങ്ങാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചെട്ടിപ്പടി സ്വദേശി കെ.പി. ഉബൈസിനെ (23) കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി പൊലീസ് പിടികൂടിയ പ്രതിയുടെ പേരിൽ പോക്സോ പ്രകാരമാണ് കേസെടുത്തത്. പരപ്പനങ്ങാടി എസ്.ഐ പ്രദീപ് കുമാർ, പരമേശ്വരൻ, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, പ്രീത, അഭിമന്യു, വിബീഷ്, രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

ഹെൽത്ത് ഇൻസ്പെക്ടർക്ക് മർദനം: രണ്ടുപേർക്കെതിരെ കേസ്

ഹെൽത്ത് ഇൻസ്പെക്ടർക്ക് മർദനം: രണ്ടുപേർക്കെതിരെ കേസ്

കോട്ടക്കൽ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ മർദ്ദനം. രണ്ടുപേർക്കെതിരെ കോട്ടക്കൽ പൊലീസ് കേസെടുത്തു. കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ലത്തീഫാണ് പരാതിക്കാരൻ. നഗരസഭ കവാടത്തിൽ പുകവലിക്കുന്നയാളെ ഉദ്യോഗസ്ഥൻ തടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം.

നിലമ്പൂരിലെ തണ്ടംകല്ല്, അപ്പൻകാപ്പ്, ചെമ്പ്ര കോളനികളിൽ ജില്ലാ കലക്ടർ സന്ദർശിച്ചു

നിലമ്പൂരിലെ തണ്ടംകല്ല്, അപ്പൻകാപ്പ്, ചെമ്പ്ര കോളനികളിൽ ജില്ലാ കലക്ടർ സന്ദർശിച്ചു

പോത്തുകല്ല് പഞ്ചായത്തിലെ തണ്ടംകല്ല്, അപ്പൻകാപ്പ്, ചെമ്പ്ര കോളനികളിൽ ജില്ലാ കലക്ടർ വി.ആർ പ്രേംകുമാറിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. ജില്ലയിൽ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ആദിവാസി കോളനികളിൽ കെ.എ.എസ് ട്രെയിനി ഉദ്യോഗസ്ഥർ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് സന്ദർശനം. കോളനി നിവാസികളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ തുടർ നടപടികൾക്ക് നിർദേശം നൽകി. ജില്ലാ തലത്തിൽ തീർപ്പാക്കാവുന്നവ അതത് കോളനികളിൽ തന്നെ ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് നടപടികൾ കൈക്കൊണ്ടു. സർക്കാർ തലത്തിൽ എടുക്കേണ്ട തീരുമാനങ്ങൾ … Read more

തിരൂരിൽ ബവ്റിജസിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം

തിരൂരിൽ ബവ്റിജസിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം

TIRUR:  തിരൂര്‍ ബവ്റിജസ് ഷോപ്പിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപിച്ചെത്തിയ സംഘം. ഇന്നലെ വൈകിട്ടാണ് സംഭവം. മൂന്നു പേരടങ്ങുന്ന സംഘം ഇവിടെ മദ്യം വാങ്ങാനെത്തിയ മറ്റുള്ളവരെയാണ് ആക്രമിച്ചത്. കൂട്ടത്തിലൊരാള്‍ ബീയര്‍ ബോട്ടില്‍ കൊണ്ട് മറ്റൊരാളുടെ തലയ്ക്കടിച്ച് വീഴ്ത്തി. സമീപത്തെ മറ്റൊരു കടയുടെ മുന്‍ഭാഗവും ഇവര്‍ തകര്‍ത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വാര്‍ത്ത ശേഖരിക്കുകയായിരുന്ന തിരൂരിലെ പ്രാദേശിക ചാനല്‍ ക്യാമറാമാന്‍ പി.ഷബീറിനെയും ഇവർ ആക്രമിച്ചു. തലയ്ക്കു പരുക്കേറ്റ ഷബീര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ബവ്റിജസ് ഷോപ്പിനു മുന്‍പില്‍ ആക്രമണം … Read more

സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ്

സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ്

മലപ്പുറം ഗവ.കോളജ് ക്യാംപസിൽ പ്രവർത്തിക്കുന്ന ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ എസ്‍സി, എസ്ടി വിദ്യാർഥികൾക്കായി സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ അടുത്തമാസം ആരംഭിക്കും. 0483 2959175.

ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു

ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു

 മങ്കട ഗവ. ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. aug 18ന് അകം  foodcraftpmna@gmail.com എന്ന വെബ്സൈറ്റിൽ ബയോഡേറ്റ സഹിതം അപേക്ഷിക്കണം. 0493 3295733.