മഞ്ചേരി സ്വദേശിയായ അന്തർജില്ല മോഷ്ടാവ് കാർലോസ് അനിൽകുമാർ പിടിയിൽ

മഞ്ചേരി സ്വദേശിയായ അന്തർജില്ല മോഷ്ടാവ് കാർലോസ് അനിൽകുമാർ പിടിയിൽ

വളാഞ്ചേരി: വടക്കൻ കേരളത്തിലുടനീളം ഭവനഭേദനം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് മഞ്ചേരി manjeri സ്വദേശി അരീക്കാട് വീട്ടിൽ അനിൽകുമാർ എന്ന കാർലോസിനെ (60) വളാഞ്ചേരി പൊലീസ് പിടികൂടി.ഓണനാളുകളിൽ പൂട്ടിയിട്ട് പോകുന്ന വീടുകൾ തിരഞ്ഞുപിടിച്ച് മോഷണം നടത്തി വരുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി വളാഞ്ചേരി കോഓപറേറ്റീവ് സൊസൈറ്റിക്ക് പിറകുവശമുള്ള ബാലമുരളി നിവാസിൽ അഭിനന്ദിന്‍റെ വീട് കുത്തിത്തുറന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന 80,000 രൂപ മോഷ്ടിച്ചിരുന്നു. തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമിന്‍റെ സഹായത്തോടെ വളാഞ്ചേരി പൊലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു. … Read more

കാപ്പ വിലക്ക് ലംഘിച്ച് മലപ്പുറം ജില്ലയിൽ പ്രവേശിച്ചയാൾ അറസ്റ്റിൽ

കാപ്പ വിലക്ക് ലംഘിച്ച് മലപ്പുറം ജില്ലയിൽ പ്രവേശിച്ചയാൾ അറസ്റ്റിൽ

തിരൂർ: ഗുണ്ട പ്രവർത്തന നിരോധന നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന ആലത്തിയൂർ സ്വദേശി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി.നിരവധി കേസുകളിൽ പ്രതിയായ ആലത്തിയൂർ സ്വദേശി ആലുക്കല്‍ സാബിനൂലിനെയാണ് (39) തിരൂർ സി.ഐ ജിജോയും സംഘവും പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ സാബിനൂൽ കഴിഞ്ഞ മാർച്ച് മാസത്തിലാണ് മലപ്പുറം ജില്ലയിൽ ഒരു വർഷത്തേക്ക് പ്രവേശിക്കാൻ പാടില്ലെന്ന് തൃശൂർ റേഞ്ച് ഡി.ഐ.ജി ഉത്തരവിറക്കിയത്. ചൊവ്വാഴ്ച രാത്രിയിൽ വീട്ടിലെത്തിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ പ്രതീഷ് … Read more

വസ്തു തർക്കം: എരമംഗലത്ത് യുവാവിന് വെട്ടേറ്റു

വസ്തു തർക്കം: എരമംഗലത്ത് യുവാവിന് വെട്ടേറ്റു

എരമംഗലം: വസ്തുതർക്കത്തെ തുടർന്ന് എരമംഗലത്ത് യുവാവിന് വെട്ടേറ്റു. എരമംഗലം കളത്തിൽപടി സ്വദേശി പയ്യപ്പുള്ളി ഹൗസിൽ ജിനേഷിനാണ് (35) വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ സനലിനെ (39) പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാത്രി 8.30നാണ് സംഭവം. സ്വത്ത് തർക്കത്തെത്തുടർന്ന് ജിനേഷിനെ മാരകായുധങ്ങൾകൊണ്ട് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. ആക്രമണത്തിൽ ഇരുകൈയിനും മാരക പരിക്കേറ്റ ജിനേഷിനെ ഉടൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് ബുധനാഴ്ച രാവിലെ പ്രതിയെ പിടികൂടി പെരുമ്പടപ്പ് പൊലീസ് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ സനലിനെ റിമാൻഡ് … Read more

തൃക്കളയൂർ ക്ഷേത്ര പരിസരത്ത് മതസൗഹാർദത്തിന്റെ ‘കൈലാസം’ ഉയർന്നപ്പോൾ

തൃക്കളയൂർ ക്ഷേത്ര പരിസരത്ത് മതസൗഹാർദത്തിന്റെ ‘കൈലാസം’ ഉയർന്നപ്പോൾ

കീഴുപറമ്പ്: ചരിത്രപ്രസിദ്ധമായ തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്ര thrikalayur-temple പരിസരത്ത് കൈലാസത്തിന്റെ മാതൃക ഒരുക്കി ശ്രദ്ധ നേടുകയാണ് നാല് കലാകാരന്മാർ. തൃക്കളയൂർ സ്വദേശികളായ ശ്രീധരൻ എന്ന കുട്ടൻ, സുകുമാരൻ, സുരേഷ്, സബിൻ കുമാർ എന്നിവരാണ് പിന്നിൽ പ്രവർത്തിച്ചത്. ആരെയും വിസ്മയിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. ക്ഷേത്രത്തിന്റെ മൂന്ന് സെൻറ് ഭൂമിയിൽ ദേവസ്വം ബോർഡിന്റെ അനുമതിയോടെയാണ് ശിൽപങ്ങൾ നിർമിച്ചത്. ശിവൻ, പാർവതി ദേവി, നന്ദികേശൻ എന്ന കാള, ശങ്ക് എന്നിവയാണ് ഇവിടെയുള്ളത്. കലാകാരനും പ്രവാസിയുമായ ശ്രീധരൻ എന്ന കുട്ടന്റെ … Read more

ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം: അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ

ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം: അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ

പൊന്നാനി: ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ദിണ്ടിഗലിൽ നിന്നാണ് ഇയാൾ പിടിയിലായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി മോഷണങ്ങൾ നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുതുപൊന്നാനി മസാലിഹുൽ ഇസ്ലാം സംഘം ഓഫിസിന്‍റെ വാതിൽ കുത്തിത്തുറന്ന് 2,60,000 രൂപ മോഷ്ടിച്ച കേസിലാണ് ഇയാളെ … Read more

കൊണ്ടോട്ടിയിൽ ടൂറിസ്റ്റ് ബസ്സ് ലോറിയുമായി കൂട്ടി ഇടിച്ചു താഴ്ചയിലേക്ക് മറിഞ്ഞു

കൊണ്ടോട്ടിയിൽ ടൂറിസ്റ്റ് ബസ്സ്  ലോറിയുമായി  കൂട്ടി ഇടിച്ചു  താഴ്ചയിലേക്ക് മറിഞ്ഞു

Kondotty: കൊണ്ടോട്ടി കോടങ്ങാട് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടി ഇടിച്ച് ബസ് മറിഞ്ഞു ആളുകൾക്ക് പരിക്ക്. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. കോടങ്ങാട് ചിറയിൽ റോഡിൽ കോറിപ്പുറം കയറ്റത്തിലാണ് ബസും, ലോഡുമായി വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെ 9:30ഓടെ ആണ് അപകടം. സ്‌കാനിയ ബസും ലോറിയുമാണ് അപകടത്തിൽ പെട്ടത്. kondotty news at malappuramnews.in