ഫർണിച്ചർ നിർമാണ ശാലയിൽ തീപിടിത്തം; 50 ലക്ഷത്തിന്‍റെ നഷ്ടം

ഫർണിച്ചർ നിർമാണ ശാലയിൽ തീപിടിത്തം; 50 ലക്ഷത്തിന്‍റെ നഷ്ടം

മലപ്പുറം: പൊന്മള ചൂനൂരിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ നിർമാണ ശാലക്ക് തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. പറപ്പൂർ സ്വദേശി മുനീറിന്റെ ഉടമസ്ഥതയിലുള്ള ന്യൂ മർവ ബോർഡ് വർക്സ് സ്ഥാപനത്തിനാണ് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീ പിടിച്ചത്. ശനിയാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം.മലപ്പുറത്ത് നിന്ന് രണ്ട് യൂനിറ്റും തിരൂരിൽനിന്ന് ഒരു യൂനിറ്റും അഗ്നിരക്ഷാസേന എത്തി രക്ഷാപ്രവർത്തനം നടത്തി. 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.മലപ്പുറം സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽഗഫൂറിന്റെ നേതൃത്വത്തിൽ തിരൂർ അസി. സ്റ്റേഷൻ ഓഫിസർ പി.കെ. സന്തോഷ്‌, … Read more

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു

കീഴുപറമ്പ്: പത്തനാപുരം പള്ളിപ്പടിയിൽ കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി 11നാണ് അപകടം. തൃശൂരിൽനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പത്തനാപുരം അങ്ങാടിയിലേക്ക് എത്തിയ ബസ് റോങ് സൈഡിലൂടെ എത്തിയ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിന്‍റെ വശത്ത് നിർത്തിയിട്ട രണ്ടു കാറുകളിലിടിച്ചാണ് ബസ് നിന്നത്. പരിക്കേറ്റ രണ്ട് ബസ് യാത്രക്കാരെ നാട്ടുകാരുടെ നേതൃത്വത്തിൽ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബസിന്റെ … Read more

മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് മോഷണം പതിവാക്കിയ രണ്ടുപേർ അറസ്റ്റിൽ

മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് മോഷണം പതിവാക്കിയ രണ്ടുപേർ അറസ്റ്റിൽ

പെരിന്തൽമണ്ണ: മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് മോഷണം പതിവാക്കിയ രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. ആലപ്പുഴ ചേർത്തല പള്ളിപ്പുറംകര അമ്പനാട്ട് വീട്ടിൽ മഹേഷ് (46) ആലുവ അശോകപുരം കുറിയിക്കാട് വീട്ടിൽ മുഹമ്മദ് യാസീൻ (27) എന്നിവരെയാണ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്.സെപ്റ്റംബർ 23ന് രാത്രി പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് സമീപം കെ.എം കോംപ്ലക്സിൽ നിർത്തിയിട്ട ബൈക്കാണ് മോഷ്ടിച്ചത്. ഉടമ പുറത്തു പോയി തിരിച്ചുവന്ന സമയം ബൈക്ക് കാണാനില്ലായിരുന്നു. തുടർന്ന് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. അപരിചിതനായ വ്യക്തി ബൈക്കെടുത്ത് വേറൊരാളെ … Read more

കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; ഡ്രൈവർക്ക് മർദനം

കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; ഡ്രൈവർക്ക് മർദനം

നിലമ്പൂർ: സ്ത്രീകൾ ഉൾെപ്പടെ കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം.വഴിക്കടവ് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിന് നേരെയാണ് മമ്പാട് ടാണയിൽ ആക്രമണം ഉണ്ടായത്. കാർ ഡ്രൈവർ വഴിക്കടവ് മാമാങ്കര സ്വദേശി ജലീലിന് മർദനമേറ്റു. ഇയാൾക്ക് നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സ നൽകി. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. പരാതിയിൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വഴിക്കടവ് നിന്നും എടവണ്ണയിേലക്ക് പോവുകയായിരുന്നു കാർ യാത്രികർ.തങ്ങളുടെ മുമ്പിൽ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിലെ പെൺകുട്ടി പലതവണ വീഴാൻ പോകുന്നതും … Read more

തുഞ്ചൻ വിദ്യാരംഭം കലോത്സവത്തിന് ഇന്ന് തുടക്കം

തുഞ്ചൻ വിദ്യാരംഭം കലോത്സവത്തിന് ഇന്ന് തുടക്കം

തി​രൂ​ർ: ഈ ​വ​ർ​ഷ​ത്തെ വി​ദ്യാ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള തു​ഞ്ച​ൻ ക​ലോ​ത്സ​വം vidyarambham ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ അ​ഞ്ച് വ​രെ തി​രൂ​ർ തു​ഞ്ച​ൻ പ​റ​മ്പി​ൽ ന​ട​ക്കും.കു​ട്ടി​ക​ളു​ടെ വി​ദ്യാ​രം​ഭ​വും ക​വി​ക​ളു​ടെ വി​ദ്യാ​രം​ഭ​വും വി​ജ​യ​ദ​ശ​മി ദി​വ​സ​മാ​യ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ന​ട​ക്കും. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ൻ വി.​കെ. ശ്രീ​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ഞ്ച​ൻ സ്മാ​ര​ക ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കീ​ട്ട് ആ​റി​ന് ഷാ​ജി കു​ഞ്ഞ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഗ​സ​ൽ സ​ന്ധ്യ​യും എ​ട്ടി​ന് മ​ഞ്ജു വി. ​നാ​യ​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ര​ത​നാ​ട്യ​വും അ​ര​ങ്ങേ​റും.ഞാ​യ​റാ​ഴ്ച … Read more

മഞ്ചേരി നഴ്സിങ് കോളജിൽ 60 വിദ്യാർഥികൾക്ക് പ്രവേശനം നൽകും -മന്ത്രി വീണ ജോർജ്

മഞ്ചേരി നഴ്സിങ് കോളജിൽ 60 വിദ്യാർഥികൾക്ക് പ്രവേശനം നൽകും -മന്ത്രി വീണ ജോർജ്

 മഞ്ചേരി മെഡിക്കൽ കോളജിന്റെ ഭാഗമായി ആരംഭിച്ച നഴ്സിങ് കോളജിൽ 60 വിദ്യാർഥികൾക്ക് പ്രവേശനം നൽകുമെന്ന് മന്ത്രി വീണ ജോർജ്. പൊന്മുണ്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് രണ്ടുകോടി രൂപ ചെലവിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ പി.ജി പഠനം ആരംഭിച്ചത് സർക്കാറിന്റെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ 13 ജില്ലകളിലും കാത്ത് ലാബ് സൗകര്യം ഒരുക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ഹൃദ്യം … Read more