അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ 50 ലക്ഷം രൂപ വായ്പ” മഞ്ചേരി വായ്പ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ 50 ലക്ഷം രൂപ വായ്പ” മഞ്ചേരി വായ്പ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

മഞ്ചേരി വായ്പ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ മഞ്ചേരി: വായ്പ നല്‍കാമെന്ന് പറഞ്ഞ് പലരില്‍നിന്ന് പണം സ്വീകരിച്ചു തുക നല്‍കാതെ ഇടപാടുകാരെ വഞ്ചിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മേലാറ്റൂര്‍ എടപ്പറ്റ കല്ലിങ്ങല്‍ മുഹമ്മദ് സുബൈറിനെയാണ് (34) മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ 50 ലക്ഷം രൂപ വായ്പയായി നല്‍കുമെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ചാണ് സംഘം പണം കൈക്കലാക്കിയത്. ദിനം പ്രതി 3250 രൂപ തിരിച്ചടച്ചാല്‍ മതി. അഞ്ചുവര്‍ഷം തിരിച്ചടക്കാന്‍ സമയം ലഭിക്കും. … Read more

നാല് ഗ്രാം ഹെറോയിനുമായി പിടിയിൽ

നാല് ഗ്രാം ഹെറോയിനുമായി പിടിയിൽ

വ​ളാ​ഞ്ചേ​രി: നാ​ല് ഗ്രാം ​ഹെ​റോ​യി​നു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. അ​സം സ്വ​ദേ​ശി അ​ഫി​ജു​ൽ ഇ​സ്‍ലാ​മി​നെ​യാ​ണ് (41) വ​ളാ​ഞ്ചേ​രി പൊ​ലീ​സ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്കെ​തി​രെ എ​ൻ.​ഡി.​പി.​എ​സ് ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വ​ളാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​ആ​ർ. സു​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സി.​പി.​ഒ​മാ​രാ​യ മോ​ഹ​ന​ൻ, ദീ​പ​ക്, മ​നോ​ജ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​യെ റിമാൻഡ് ചെയ്തു.

മണിമൂളിയിൽനിന്ന് മോഷണം പോയ വാഹനം തമിഴ്നാട്ടിൽ കണ്ടെത്തി

മണിമൂളിയിൽനിന്ന് മോഷണം പോയ വാഹനം തമിഴ്നാട്ടിൽ കണ്ടെത്തി

നിലമ്പൂർ: വഴിക്കടവ് മണിമൂളിയിലെ സ്വകാര‍്യ സ്ഥാപനത്തിന്‍റെ മുറ്റത്ത് നിർത്തിയിട്ടിരിക്കെ കാണാതായ പിക്അപ് വാൻ തമിഴ്നാട്ടിൽ വിജനസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി. മോഷണം പോയതിനെത്തുടർന്ന് വഴിക്കടവ് പൊലീസ് പിന്തുടരുന്നുണ്ടെന്ന സൂചന കിട്ടിയതോടെയാണ് സംഘം വാഹനം തിരുനെൽവേലിയിലെ വിജനമായ റോഡരികിൽ ഉപേക്ഷിച്ചത്. 10ാം നാളിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ഏഴിനാണ് ഉടമ വഴിക്കടവ് പൊലീസിൽ പരാതി നൽകിയത്. വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റ പ്രത‍്യേക അന്വേഷണസംഘത്തെ നിയമിച്ചു. സി.സി ടി.വി പരിശോധിച്ച് വാഹനം കടത്തിക്കൊണ്ടുപോയ റോഡ് മാർഗം പിന്തുടർന്ന് തമിഴ്നാട്ടിലെത്തി. പളനി, … Read more

എം.ഡി.എം.എയുമായി മഞ്ചേരി പട്ടർകുളം സ്വദേശി പിടിയിൽ

എം.ഡി.എം.എയുമായി മഞ്ചേരി പട്ടർകുളം സ്വദേശി പിടിയിൽ

മങ്കട: വിൽപ്പനക്കായി കൊണ്ടുവന്ന 43 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളില നിരവിൽവെച്ചാണ് മയക്കുമരുന്നുമായി മഞ്ചേരി പട്ടർകുളം സ്വദേശി അത്തിമണ്ണിൽ മുഹമ്മദ് അനീസിനെ (27) മങ്കട എസ് .ഐ സി.കെ നൗഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹന സഹിതം അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ ജില്ലയിലെത്തിച്ച് യുവാക്കൾക്കിടയിലും വിദ്യാർഥികൾക്കിടയിലും വിൽപ്പന നടത്തുന്ന ജില്ലയിലെ പ്രധാന കണ്ണിയെയാണ് വെള്ളില, മങ്കട തുടങ്ങിയ സ്ഥലങ്ങളിൽ വിൽപനക്കായി വരുന്ന സമയത്ത് അറസ്റ്റ് ചെയ്തത്.പ്രതി സഞ്ചരിച്ച … Read more

17 കാരിയായ മകളെ പിതാവ് പീഡിപ്പിച്ചത് അഞ്ചുവർഷത്തോളം; പിതാവ് അറസ്റ്റിൽ

17 കാരിയായ മകളെ പിതാവ് പീഡിപ്പിച്ചത് അഞ്ചുവർഷത്തോളം; പിതാവ് അറസ്റ്റിൽ

മലപ്പുറം: 17 കാരിയായ മകളെ പിതാവ് പീഡിപ്പിച്ചത് അഞ്ചുവർഷത്തോളം. അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത 43കാരനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തു. കീഴുപറമ്പ് കുനിയിൽ സ്വദേശിയായ 43കാരനെയാണ് ജഡ്ജി എസ് നസീറ റിമാന്റ് ചെയ്തത്. 2018 ജൂൺ മുതൽ നിരന്തരമായി കുട്ടി പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 16ന് പിതാവിൽ നിന്നും ലൈംഗിക പീഡനത്തിനിരയായ കുട്ടി സ്‌കൂളിലെ കൗൺസിലറോട് വിവരം പറയുകയായിരുന്നു. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജ്ഡജി മുമ്പാകെ മൊഴി … Read more

ക്ഷേത്രത്തിൽ വയോധികയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു

ക്ഷേത്രത്തിൽ വയോധികയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു

വളാഞ്ചേരി: ക്ഷേത്രത്തിൽ പ്രസാദമായ പായസം വാങ്ങാനെത്തിയ ഇതര സംസ്ഥാനക്കാരനായ യുവാവ് 61കാരിയെ അപായപ്പെടുത്താൻ ശ്രമിച്ച് സ്വർണാഭരണങ്ങളും പണവും കവർന്നതായി പരാതി. ആക്രമണത്തിൽ പരിക്കേറ്റ ഇരിക്കാരിക്കര മഠത്തിൽ വിജയലക്ഷ്മിയെ (61) വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർത്തല വടക്കുംമുറി അയ്യപ്പ ക്ഷേത്രത്തിലാണ് സംഭവം. കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്താനും അടിച്ചുതളി ഉൾപ്പെടെ ജോലികൾ ചെയ്യാനെത്തിയതുമായിരുന്നു ഇവർ. പൊതുവെ വരുമാനം കുറഞ്ഞ ക്ഷേത്രത്തിൽ ശാന്തിക്കാരനെ മാത്രമേ നിയമിച്ചിട്ടുള്ളൂ. മറ്റു ജോലികൾ ഇവരാണ് ചെയ്യുന്നത്. കവർച്ച നടത്തിയെന്ന് പറയുന്ന യുവാവ് കഴിഞ്ഞ ദിവസങ്ങളിൽ … Read more