വനപാലകരുടെ വെടികൊണ്ട കാട്ടാന വിരണ്ടോടുന്നതിനിടെ വയോധികയെ ചവിട്ടി​ക്കൊന്നു

കല്യാണിയമ്മ എടവണ്ണ (മലപ്പുറം): വനപാലകർ വെടിവെച്ച് ഉൾക്കാട്ടിലേക്ക് തുരത്തുന്നതിനിടെ വിരണ്ടോടിയ കാട്ടാന വയോധികയെ ചവിട്ടിക്കൊന്നു. എടവണ്ണ കിഴക്കെ ചാത്തല്ലൂർ കാവിലട്ടി പട്ടീരി വീട്ടിൽ പരേതനായ ചന്ദ്രന്‍റെ ഭാര‍്യ കല്യാണിയമ്മയാണ് (68) കൊല്ല​പ്പെട്ടത്. വ‍്യാഴാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. രണ്ടാഴ്ചയായി പ്രദേശത്തെ ജനവാസകേന്ദ്രത്തിൽ കൃഷിയും മറ്റു സ്വത്തുവകകളും നശിപ്പിച്ചിരുന്ന മോഴയാനയെ വനം ഉദ‍്യോഗസ്ഥരും ആർ.ആർ.ടിയും നിരീക്ഷിച്ചുവരികയായിരുന്നു. കമ്പിക്കയം വെള്ളച്ചാട്ടത്തിനു സമീപം ചോലാർ മലയിൽ കണ്ടെത്തിയ ആനയെ ഉൾക്കാട്ടിലേക്ക് കയറ്റുന്നതിനായി കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ വെടിയുതിർത്തതോടെ ആന വിരണ്ടോടിയെത്തിയത് … Read more

പീഡനക്കേസിൽ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

തേഞ്ഞിപ്പലം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പള്ളിക്കല്‍ പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം അറസ്റ്റില്‍. കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് ഭരണസമിതി അംഗവുമായ കരിപ്പൂര്‍ സ്വദേശി വളപ്പില്‍ അബ്ദുൽ ജമാല്‍ (ജമാല്‍ കരിപ്പൂര്‍-35) ആണ് അറസ്റ്റിലായത്. തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്ത് പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു. 32 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി. വിവാഹ വാഗ്ദാനം നൽകി യുവതിയെ കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് യുവതി തേഞ്ഞിപ്പലം പൊലീസില്‍ പരാതി … Read more

നിലമ്പൂരിലേക്കുള്ള മെമു സർവിസ് 23 മുതൽ; വാടാനാംകുറിശ്ശി, തുവ്വൂർ, തൊടിയപ്പുലം സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല

നിലമ്പൂർ: ഷൊർണൂരിൽ നിന്ന് രാത്രി നിലമ്പൂരിലേക്ക് ട്രെയിൻ വേണമെന്ന യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യത്തിന് റെയിൽവേയുടെ പച്ച​ക്കൊടി. ഓണസമ്മാനമായി എറണാകുളം-ഷൊർണൂർ മെമു ആഗസ്റ്റ് 23 മുതൽ നിലമ്പൂരിലേക്ക് സർവിസ് തുടങ്ങും. ഓണത്തിന് മുമ്പുതന്നെ മെമു സർവിസ് ആരംഭിക്കുമെന്ന് നേരത്തേതന്നെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. 12 കോച്ചുകളുള്ള മെമു ആണ് നിലമ്പൂർ പാതയിൽ സർവിസ് നടത്തുക. എറണാകുളത്തുനിന്ന് വൈകീട്ട് 5.40ന് പുറപ്പെടുന്ന മെമു രാത്രി 8.35ന് ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്ക് പുറപ്പെടും. രാത്രി 10.05ന് നിലമ്പൂരിലെത്തും. പിറ്റേ ദിവസം … Read more

ഓ​ണ​ത്തി​ന് മ​ുമ്പേ പ്ര​കൃ​തി​യു​ൽ​പ​ന്ന​ങ്ങ​ളി​ല്‍ പൂ​ക്കാ​ലം തീ​ര്‍ത്ത് ഷാ​ഹി​ന

കി​ഴി​ശ്ശേ​രി: ഓ​ണ​ക്കാ​ല​ത്തെ പൂ​വ​സ​ന്ത​ത്തി​നു കാ​ത്തു​നി​ല്‍ക്കാ​തെ എ​ക്കാ​ല​വും കൗ​തു​ക​മു​ണ​ര്‍ത്തു​ന്ന പ്ര​കൃ​തി സൗ​ഹൃ​ദ പൂ​ക്കാ​ലം തീ​ര്‍ത്ത് കി​ഴി​ശ്ശേ​രി സ്വ​ദേ​ശി​നി അ​ങ്ങാ​ടി​പ്പ​റ​മ്പി​ല്‍ ഷാ​ഹി​ന ബ​ഷീ​ര്‍ ശ്ര​ദ്ധേ​യ​യാ​കു​ന്നു. പ്ര​കൃ​തി​യി​ല്‍നി​ന്ന് ല​ഭി​ക്കു​ന്ന ഏ​ത് വ​സ്തു​വി​ലും പൂ​ക്ക​ള്‍ വി​രി​യി​ക്കും ഷാ​ഹി​ന. ഒ​റ്റ​നോ​ട്ട​ത്തി​ല്‍ വാ​ഴ് വ​സ്തു​ക്ക​ളെ​ന്നു പ​റ​ഞ്ഞു ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന വ​സ്തു​ക്ക​ളി​ല്‍ തീ​ര്‍ക്കു​ന്ന പൂ​ക്ക​ളു​ടെ പൊ​ലി​മ ന​വ്യാ​നു​ഭ​വ​മാ​ണ് കാ​ഴ്ച​ക്കാ​ര്‍ക്ക് പ​ക​രു​ന്ന​ത്. പൂ​ക്ക​ള്‍ക്ക് ആ​സ്വാ​ദ​ക​രും ആ​വ​ശ്യ​ക്കാ​രു​മേ​റു​മ്പോ​ള്‍ ഷാ​ഹി​ന​ക്കി​ത് ജീ​വി​ത​മാ​ര്‍ഗ​വു​മാ​കു​ന്നു. പു​ല്ല്, മു​ള, ഇ​ല​ക​ള്‍, അ​ട​യ്ക്കാ​ത്തൊ​ണ്ട്, ചോ​ള​ത്തൊ​ലി, മ​ര​ത്തൊ​ലി തു​ട​ങ്ങി പ്ര​കൃ​തി​യി​ല്‍നി​ന്ന് എ​ന്ത് ല​ഭി​ച്ചാ​ലും ഷാ​ഹി​ന അ​തി​ല്‍ പൂ​ക്കാ​ലം വി​രി​യി​ക്കും. … Read more

‘എനിക്ക് വയ്യ, ദൈവമേ എന്തിനാ എനിക്ക് ഇങ്ങനെ വരുത്തിയത്’ -സുഹൃത്ത് പരിചയപ്പെടുത്തിയ ഓൺലൈൻ ഗെയിം ഒടുവിൽ ടോണിയുടെ ജീവനെടുത്തു

പത്തനാപുരം: മൂന്ന് വർഷം മുമ്പ് സുഹൃത്ത് പരിചയപ്പെടുത്തിയ ഓൺലൈൻ ഗെയിം, ഒടുവിൽ ടോണി കെ. തോമസി(27)ന്റെ ജീവനെടുത്തു. അച്ഛന്റെ മരണത്തോടെയാണ് മലപ്പുറം പോത്തുകൽ മുതുകുളം ഈട്ടിക്കൽ ടോണി ഓൺലൈൻ ഗെയിം ചൂതാട്ടത്തിലേക്ക് വഴുതി വീണത്. ജോലി ചെയ്യാതെ പണം സമ്പാദിക്കാനുള്ള കുറുക്ക് വഴിയായാണ് ടോണി ഗെയിമിനെ കണ്ടത്. ആദ്യം ഒന്നോ രണ്ടോ തവണ 1600 രൂപ വീതം ലഭിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. പിതാവ് കുഞ്ഞുമോൻ തോമസ് ജോലി ചെയ്തിരുന്ന പത്തനാപുരം മൗണ്ട് താബോർ സ്കൂളിൽ ടോണിക്ക് ഒന്നര … Read more

കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ സൗകര്യക്കുറവ്; ഇടപെട്ട് മനുഷ്യാവകാശ കമീഷന്‍

കൊ​ണ്ടോ​ട്ടി: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രു​മി​ല്ലാ​ത്ത കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്താ​ന്‍ ആ​രോ​ഗ്യ വ​കു​പ്പി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ നി​ര്‍ദേ​ശം. ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ക്കു​ക​യും സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍ധി​പ്പി​ക്കു​ക​യും ചെ​യ്ത് ആ​തു​രാ​ല​യം ജ​നോ​പ​കാ​ര​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന് മ​ല​പ്പു​റ​ത്ത് ന​ട​ന്ന സി​റ്റി​ങി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി കെ.​ടി. ബ​ഷീ​ര്‍ സ​മ​ര്‍പ്പി​ച്ച പാ​രാ​തി​യി​ലാ​ണ് ക​മീ​ഷ​ന്റെ ഇ​ട​പെ​ട​ല്‍. ആ​ശ​പ​ത്രി​യി​ല്‍ നി​ല​വി​ലു​ള്ള അ​പ​ര്യാ​പ്ത​ത ക​ണ്ടെ​ത്തി ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ക്ക് … Read more