ജോലി തേടി ഫേസ്ബുക്കിൽ പോസ്റ്റിട്ടു; മലപ്പുറം സ്വദേശിയെ 70,000 രൂപ വാങ്ങി വഞ്ചിച്ചതായി പരാതി

ജോലി തേടി ഫേസ്ബുക്കിൽ പോസ്റ്റിട്ടു; മലപ്പുറം സ്വദേശിയെ  70,000 രൂപ വാങ്ങി വഞ്ചിച്ചതായി പരാതി

സന്ദർശക വിസയിലെത്തിയയാൾക്ക്​ ​ജോലി വാഗ്ദാനം ചെയ്ത്​ പണം തട്ടിയതായി പരാതി. ജോലി തേടിയെത്തിയ മലപ്പുറം സ്വദേശി മുബഷിറിൽ നിന്ന്​ കണ്ണൂർ തില്ല​ങ്കേരി സ്വദേശി അലി എന്നയാൾ പണം തട്ടിയെന്നാണ്​ പരാതി. കോഫി മേക്കർ ഒഴിവുകളു​ണ്ടെങ്കിൽ അറിയിക്കണമെന്ന്​ കാണിച്ച്​ മുബഷിർ ഫേസ്​ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ പെരിന്തൽമണ്ണ സ്വദേശി എന്ന്​ പരിചയപ്പെടുത്തി അലി വിളിച്ചത്​. ജോലി ഒഴിവുണ്ടെന്നും ജോലി ലഭിച്ച ശേഷം പണം നൽകിയാൽ മതി എന്നുമായിരുന്നു അലി പറഞ്ഞിരുന്നത്​. യു.എ.ഇയിലെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടെന്ന് അറിയിച്ച്​ … Read more

മലപ്പുറത്തുനിന്ന് ചാവക്കാട്ടേക്ക് പോവുകയായിരുന്നു ലോറിയിൽ നിന്ന് ഇരുമ്പുഷീറ്റ് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

മലപ്പുറത്തുനിന്ന് ചാവക്കാട്ടേക്ക് പോവുകയായിരുന്നു ലോറിയിൽ നിന്ന് ഇരുമ്പുഷീറ്റ് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

മലപ്പുറത്തുനിന്ന് ചാവക്കാട്ടേക്ക് പോവുകയായിരുന്നു ട്രെയ്‌ലര്‍ ലോറിയില്‍ നിന്ന് വീണ് വഴിയാത്രക്കാരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഒരു സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. തൃശൂര്‍ പുന്നയൂര്‍കുളം അകലാട് ആണ് അപകടം. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. കെട്ടുപൊട്ടി ലോറിയിലെ ഇരുമ്പ്ഷീറ്റുകള്‍ മൂഴുവന്‍ റോഡില്‍ വീഴുകയായിരുന്നു. പ്രഭാത സവാരിക്കിറിങ്ങിയ മുഹമ്മദാലിയുടെയും ലോറിക്ക് പിന്നില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഷാജിയുടെയും മുകളിലേക്കാണ് ഷീറ്റ് വീണത്. ഇരുവരും തത്സക്ഷണം മരിച്ചു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇവരെ പുറത്തെടുത്ത് … Read more

തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ മഞ്ചേരി എടവണ്ണ സ്വദേശി പിടിയിൽ

തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ മഞ്ചേരി എടവണ്ണ സ്വദേശി പിടിയിൽ

തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. മഞ്ചേരി എടവണ്ണ സ്വദേശി അറേക്കാട്ടത്ത് റിധാൻ ബാസിൽ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മേയ് ഒമ്പതിനാണ് സംഭവം. കൊരട്ടി കുലയിടത്തെ സുഹൃത്തിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന പൊന്നാനി സ്വദേശി ഷെജീബിനെയാണ് തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടത്. കൊരട്ടി എസ്.എച്ച്.ഒ അരുണിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കൊരട്ടി എസ്.ഐ സി.എസ്. സൂരജ്, എ.എസ്.ഐ സതീശൻ മടപ്പാട്ടിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.സി. രാജീവ്, ഷെഫീഖ്, സി.പി.ഒ ജിബിൻ വർഗീസ് എന്നിവരും … Read more

മഞ്ചേരി സ്വദേശിയായ അന്തർജില്ല മോഷ്ടാവ് കാർലോസ് അനിൽകുമാർ പിടിയിൽ

മഞ്ചേരി സ്വദേശിയായ അന്തർജില്ല മോഷ്ടാവ് കാർലോസ് അനിൽകുമാർ പിടിയിൽ

വളാഞ്ചേരി: വടക്കൻ കേരളത്തിലുടനീളം ഭവനഭേദനം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് മഞ്ചേരി manjeri സ്വദേശി അരീക്കാട് വീട്ടിൽ അനിൽകുമാർ എന്ന കാർലോസിനെ (60) വളാഞ്ചേരി പൊലീസ് പിടികൂടി.ഓണനാളുകളിൽ പൂട്ടിയിട്ട് പോകുന്ന വീടുകൾ തിരഞ്ഞുപിടിച്ച് മോഷണം നടത്തി വരുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി വളാഞ്ചേരി കോഓപറേറ്റീവ് സൊസൈറ്റിക്ക് പിറകുവശമുള്ള ബാലമുരളി നിവാസിൽ അഭിനന്ദിന്‍റെ വീട് കുത്തിത്തുറന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന 80,000 രൂപ മോഷ്ടിച്ചിരുന്നു. തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമിന്‍റെ സഹായത്തോടെ വളാഞ്ചേരി പൊലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു. … Read more

വസ്തു തർക്കം: എരമംഗലത്ത് യുവാവിന് വെട്ടേറ്റു

വസ്തു തർക്കം: എരമംഗലത്ത് യുവാവിന് വെട്ടേറ്റു

എരമംഗലം: വസ്തുതർക്കത്തെ തുടർന്ന് എരമംഗലത്ത് യുവാവിന് വെട്ടേറ്റു. എരമംഗലം കളത്തിൽപടി സ്വദേശി പയ്യപ്പുള്ളി ഹൗസിൽ ജിനേഷിനാണ് (35) വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ സനലിനെ (39) പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാത്രി 8.30നാണ് സംഭവം. സ്വത്ത് തർക്കത്തെത്തുടർന്ന് ജിനേഷിനെ മാരകായുധങ്ങൾകൊണ്ട് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. ആക്രമണത്തിൽ ഇരുകൈയിനും മാരക പരിക്കേറ്റ ജിനേഷിനെ ഉടൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് ബുധനാഴ്ച രാവിലെ പ്രതിയെ പിടികൂടി പെരുമ്പടപ്പ് പൊലീസ് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ സനലിനെ റിമാൻഡ് … Read more

ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം: അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ

ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം: അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ

പൊന്നാനി: ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ദിണ്ടിഗലിൽ നിന്നാണ് ഇയാൾ പിടിയിലായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി മോഷണങ്ങൾ നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുതുപൊന്നാനി മസാലിഹുൽ ഇസ്ലാം സംഘം ഓഫിസിന്‍റെ വാതിൽ കുത്തിത്തുറന്ന് 2,60,000 രൂപ മോഷ്ടിച്ച കേസിലാണ് ഇയാളെ … Read more