വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

തൃശൂര്‍: മലപ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആണ്. ഗ്രന്ഥശാലാ സംഘത്തിന്‍റെ സജീവ പ്രവര്‍ത്തകയാണ്. മലപ്പുറം എംസിടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് അപകടമുണ്ടായത്. കോളേജിനടുത്തുള്ള റോഡില്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡിവൈഡറില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. … Read more

മലപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരുക്ക്

മലപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരുക്ക്

തിരൂർക്കാട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എംബിബിഎസ് വിദ്യാർഥിനി മരിച്ചു. പെരിന്തൽമണ്ണ മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാര്‍ഥിനി അൽഫോൻസ (22) ആണ് മരിച്ചത്. അൽഫോൻസ്യ്ക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠി തൃശൂർ സ്വദേശി അശ്വിന് അപകടത്തില്‍ പരുക്കേറ്റു. യുവാവിനെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 6.30ന് കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്നു വരുകയായിരുന്ന അൽഫോൻസയും അശ്വിനും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കിലും പിന്നീട് … Read more

ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മലപ്പുറം എടവണ്ണ ഒതായി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മലപ്പുറം എടവണ്ണ ഒതായി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

മലപ്പുറം: ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിനിയായ ഒമ്പതാംക്ലാസുകാരി മരിച്ചു. എടവണ്ണ ഒതായി സ്വദേശിനി ഹാദി നൗറിനാണ് മരണപ്പെട്ടത്. കുടുംബത്തിനൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഹാദി നൗറിന് ഗുരുതര പരിക്കേറ്റത്. തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽപ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ് വരുന്നതിനിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഒതായി കിഴക്കേതല കാഞ്ഞിരാല ഷബീർ തസ്‌നി ദമ്പതികളുടെ മൂത്ത മകളാണ് ഹാദി നൗറിൻ. എടവണ്ണ ഇസ്ലാഹിയ ഓറിയന്റൽ … Read more

ഇടിമുഴിക്കലിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്

ഇടിമുഴിക്കലിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്

വള്ളിക്കുന്ന്: ദേശീയപാത ഇടിമുഴിക്കലിന് സമീപം കാക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് എട്ടു പേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അപകടം. കണ്ണൂരിൽനിന്ന് സിയാറത്ത് പോവുന്ന സംഘം സഞ്ചരിച്ച ബസും കന്യാകുമാരിയിൽ നിന്ന് വയനാട്ടിലേക്ക് പോവുന്ന കാറുമാണ് കാക്കഞ്ചേരി ഇറക്കം കഴിഞ്ഞുള്ള വളവിൽ കൂട്ടിയിടിച്ചത്. കന്യാകുമാരിയിൽനിന്നുള്ള രണ്ട് കുടുംബങ്ങളിൽനിന്നുള്ളവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ നാലു വയസ്സുള്ള ജോഫിക് എന്ന കുട്ടിക്കും സാജി (30) എന്ന യുവതിക്കും ഗുരുതര പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. … Read more

ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ചങ്ങരംകുളം (മലപ്പുറം): ചങ്ങരംകുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പന്താവൂർ കക്കിടിപ്പുറം താമസിച്ചിരുന്ന ഒസാരവളപ്പിൽ അബ്ദുല്ലക്കുട്ടിയുടെ മകൻ അജിലാൻ (18) ആണ് മരിച്ചത്. ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ പാറക്കൽ ഇറക്കത്ത് ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം. അജിലാൻ സഞ്ചരിച്ച ബൈക്ക് നിയന്തണം വിട്ടതോടെ എതിരെ വന്ന സ്വകാര്യ ബസ്സിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ അജിലാനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പീന്നീട് എടപ്പാളിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങരംകുളത്ത് … Read more

തിരൂരില്‍ ഓട്ടോറിക്ഷ ബസ്സിലിടിച്ചു; വീട്ടമ്മ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

തിരൂരില്‍ ഓട്ടോറിക്ഷ ബസ്സിലിടിച്ചു; വീട്ടമ്മ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

തിരൂരില്‍ ഓട്ടോറിക്ഷ സ്വകാര്യ ബസ്സിടിലിടിച്ച് വീട്ടമ്മ മരിച്ചു. തിരൂര്‍ പൂക്കയില്‍ സീന വില്ലയില്‍ ഷംസുദീന്റെ ഭാര്യ ലൈല (55) ആണ് മരിച്ചത്. ഓട്ടോയിലെ യാത്രക്കാരായ ലൈലയുടെ മരുമകള്‍ നസീബ (31), ഇവരുടെ മക്കളായ ഷഹ്ഫിന്‍ (6), സിയാ ഫാത്തിമ (4), ഓട്ടോ ഡ്രൈവര്‍ നടുവിലങ്ങാടി ആനപ്പടി കണ്ണച്ചമ്പാട്ട് മുജീബ് (40) എന്നിവരെ സാരമായ പരിക്കുകളോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴെപാലം സ്റ്റേഡിയത്തിന് സമീപത്തു വെച്ചാണ് അപകടം. പരുക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികില്‍സക്കു … Read more