തേഞ്ഞ ടയറുമായി സ്കൂൾ വാഹനം: ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്
തിരൂരങ്ങാടി: തേഞ്ഞ ടയറും അടർന്നുവീണ ടയർ ഭാഗങ്ങളുമായും സ്പീഡ് ഗവർണർ വിച്ഛേദിച്ചും കുട്ടികളെ കൊണ്ടുപോകുന്ന സ്കൂൾ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. വിദ്യാർഥികളുടെ യാത്രക്ക് ഒരു സുരക്ഷയും കൽപിക്കാതെ സർവിസ് നടത്തിയ വലിയോറ പാണ്ടികശാലയിലെ സ്വകാര്യ സ്കൂൾ ബസിന്റെ ഫിറ്റ്നസാണ് റദ്ദ് ചെയ്തത്. ദേശീയപാത കക്കാടുവെച്ച് വാഹനം പരിശോധിച്ചപ്പോൾ ടയറിന്റെ പല ഭാഗങ്ങളും അടർന്നുപോയതും ടയർ തേഞ്ഞ നിലയിലുമായിരുന്നു. പ്രവർത്തനരഹിതമായ ഹാൻഡ് ബ്രേക്കും സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിലും നിരവധി അപാകതകൾ കണ്ടെത്തി. … Read more