സിദ്ധൻ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്: പാണ്ടിക്കാട് സ്വദേശി അറസ്റ്റിൽ

സിദ്ധൻ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്: പാണ്ടിക്കാട് സ്വദേശി അറസ്റ്റിൽ

പാ​ണ്ടി​ക്കാ​ട്: സി​ദ്ധ​ൻ ച​മ​ഞ്ഞ് സാ​മ്പ​ത്തി​ക​ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. കാ​രാ​യ​പ്പാ​റ മ​മ്പാ​ട​ൻ അ​ബ്ബാ​സാ​ണ് (45) പി​ടി​യി​ലാ​യ​ത്. ചി​കി​ത്സാ​മാ​ർ​ഗ​ങ്ങ​ളൊ​ന്നും പ​ഠി​ക്കാ​ത്ത ഇ​യാ​ൾ ‘ആ​ൾ​ദൈ​വം’ ച​മ​ഞ്ഞ് വ​ർ​ഷ​ങ്ങ​ളാ​യി വീ​ട്ടി​ൽ ചി​കി​ത്സ ന​ട​ത്തി​വ​രു​ക​യാ​ണ്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ചി​കി​ത്സ​ക്കാ​യി വ​ന്ന കു​ടും​ബ​ത്തോ​ട് കാ​ര്യ​ങ്ങ​ൾ തി​ര​ക്കു​ന്ന​തി​നി​ടെ സ്ഥ​ലം വി​റ്റ വ​ക​യി​ൽ 18 ല​ക്ഷ​ത്തോ​ളം രൂ​പ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്ന് അ​വ​ർ അ​ബ്ബാ​സി​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ, പ​ണം കൈ​വ​ശം വ​ച്ചാ​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ന​ഷ്ട​പ്പെ​ടു​മെ​ന്നും ഇ​വ​രെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു. താ​ൻ സൂ​ക്ഷി​ക്കാ​മെ​ന്നും ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ തി​രി​ച്ചു​ന​ൽ​കാ​മെ​ന്നും … Read more

ലോ​ക​ക​പ്പ് പ്ര​ചാ​ര​ണം; മഞ്ചേരി ന​ഗ​ര​സ​ഭ​യു​ടെ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ന് തു​ട​ക്കം

ലോ​ക​ക​പ്പ് പ്ര​ചാ​ര​ണം; മഞ്ചേരി ന​ഗ​ര​സ​ഭ​യു​ടെ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ന് തു​ട​ക്കം

മ​ഞ്ചേ​രി: ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്കം. പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​രം വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ടി.​എം. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 16 ക്ല​ബു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മ​ത്സ​രം. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ടൂ​ർ​ണ​മെൻറി​ൽ ബു​ധ​നാ​ഴ്ച സെ​മി, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. സ​മാ​പ​ന​ദി​വ​സം കൗ​ൺ​സി​ല​ർ​മാ​രും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള മ​ത്സ​ര​വും ന​ട​ക്കും. ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ബോ​യ്സ് സ്കൂ​ൾ മൈ​താ​ന​ത്തും ലോ​ക​ക​പ്പി​നെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തു​ന്ന ക്വി​സ് … Read more

ലഹരിക്കെതിരേ നടത്തുന്ന ജാഗ്രതാവലയ പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ്. കൺവെൻഷൻ നടത്തി.

ലഹരിക്കെതിരേ നടത്തുന്ന ജാഗ്രതാവലയ പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ്. കൺവെൻഷൻ നടത്തി.

മഞ്ചേരി : ലഹരിക്കെതിരേ നടത്തുന്ന ജാഗ്രതാവലയ പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ്. മേഖലാ കൺവെൻഷൻ നടത്തി. മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ അഷ്‌റഫ് കോക്കൂർ, എ.പി. അനിൽകുമാർ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, ഇസ്മായീൽ മൂത്തേടം, സലിം കുരുവമ്പലം, ആലിപ്പറ്റ ജമീല, വി.എ. കരീം, ഗഫൂർ, എ.ജെ. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.

ഐ-ലീ​ഗ് 2022-23 സീസൺ കിക്കോഫ് കേരളത്തിൽ; ആദ്യ മത്സരം മലപ്പുറത്ത്

ഐ-ലീ​ഗ് 2022-23 സീസൺ കിക്കോഫ് കേരളത്തിൽ; ആദ്യ മത്സരം മലപ്പുറത്ത്

ഐ ലീഗിനു ആവേശ തുടക്കം നൽകാൻ കേരളം. ഐ ലീഗിന്‍റെ 2022-23 സീസണിന് കിക്കോഫ് കേരളത്തിൽ നിന്ന്. നവംബർ 12ന് മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഗോകുലം കേരള മൊഹമ്മദൻ എസ് സിയെ നേരിടും. വൈകിട്ട് 4.30നാണ് മത്സരം. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് സീസണുകളിൽ കൊൽക്കത്തയിൽ മാത്രമാണ് ഐ-ലീഗ് കളിച്ചത്. ഇത്തവണ പതിവ് ഹോം എവേ ഫോർമാറ്റിലാണ് ലീഗ് നടക്കുക. 12 ടീമുകളാണ് ഇത്തവണയും ഐ ലീഗിൽ പങ്കെടുക്കുന്നത്. നിലവിലെ … Read more

ജില്ലാ ശാസ്ത്രമേളയ്ക്ക് ഒരുങ്ങി മഞ്ചേരി

ജില്ലാ ശാസ്ത്രമേളയ്ക്ക്  ഒരുങ്ങി മഞ്ചേരി

മലപ്പുറം : ഏഴായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന ജില്ലാ ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയമേളയ്ക്ക്‌ മഞ്ചേരി ഒരുങ്ങി. നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് മേള. ശാസ്ത്ര നാടകമേള കോട്ടയ്ക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിലാണ്. മറ്റുള്ളവ മഞ്ചേരിയിലെ അഞ്ച്‌ സ്കൂളുകളിലായി നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 1,600 ചതുരശ്ര അടിയിൽ ഗ്രീൻ നെറ്റ് പന്തൽ അടക്കം 15,000 ചതുരശ്ര അടി പന്തലാണ് മഞ്ചേരിയിൽ ഒരുക്കിയിരിക്കുന്നത്. ഹരിതചട്ടം പാലിച്ചാണ് സംഘാടനം. പ്ലേറ്റും ഗ്ലാസും കുട്ടികൾതന്നെ കൊണ്ടുവരണം. ഒന്നിന് … Read more

മഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ചാലിയാറിൽ ചാടി മരിച്ചു

മഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ചാലിയാറിൽ ചാടി മരിച്ചു

ഫറോക്ക്: ഓട്ടോ ഓടിച്ചെത്തിയ മഞ്ചേരി സ്വദേശി ഫറോക്ക് പുതിയ പാലത്തിൽ നിന്നും ചാലിയാർ പുഴയിൽ ചാടി മരിച്ചു. മലപ്പുറം മഞ്ചേരി ആറ്റുപറമ്പിൽ വീട്ടിൽ സുരേഷ് (46) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ച ഓട്ടോ ഫറോക്ക് പുതിയ പാലത്തിനു സമീപത്ത് നിർത്തിയിട്ട നിലയിലാണ്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പുഴയിൽ ചാടിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മീഞ്ചന്ത ഫയർ യൂനിറ്റിലെ സ്‌റ്റേഷൻ മാസ്റ്റർ റോബിൻ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച രണ്ടരയോടെയാണ് മൃതദേഹം ലഭിച്ചത്. … Read more