പുലിഭീതി: മങ്കടയിൽ വനം വകുപ്പ് പരിശോധന
പ്രതീകാത്മക ചിത്രം മങ്കട: മങ്കടയിലും പരിസര പ്രദേശങ്ങളിലും പുലിയെ കണ്ടെന്ന വാർത്തയെ തുടർന്ന് വനം വകുപ്പ് പരിശോധന നടത്തി. എസ്.എഫ്.ഒ മുഹമ്മദ് അൽത്താഫ്, ബി.എഫ്.ഒ ശ്രീകുമാർ , വി.ഉണ്ണികൃഷ്ണൻ, ടി.എച്ച്. നസീർ എന്നിവരാണ് മങ്കട പുളിക്കൽ പറമ്പ്, വലമ്പൂർ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. കൂടുതൽ വ്യക്തത ലഭിക്കുന്ന പക്ഷം കെണി സ്ഥാപിക്കാമെന്നും നിരീക്ഷണം തുടരണമെന്നും അവർ നിർദേശിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ തിരൂർക്കാട്, മങ്കട പരിസരങ്ങളിലായി ആറ് ഇടങ്ങളിലാണ് പുലിയെ കണ്ടതായി പറഞ്ഞിരുന്നത്. തിരൂർക്കാട് നെല്ലിക്കാപറമ്പ് പ്രദേശത്തും പരിസരങ്ങളിലുമായി … Read more