വന്യമൃഗ ഭീഷണിക്കിടയിലും 70 ഏക്കർ മലമുകളിൽ പഴമയുടെ പ്രതാപത്തോടെ പോസ്റ്റ് ഓഫിസ്
അടക്കാകുണ്ട് എഴുപതേക്കർ സബ് പോസ്റ്റ് ഓഫിസ് കാളികാവ്: വന്യമൃഗ ഭീഷണി കാരണം കുടിയിറക്കം തുടരുന്ന കുടിയേറ്റ കർഷക മേഖലയായ 70 ഏക്കർ മലമുകളിൽ ഇപ്പോഴും സജീവമായി പോസ്റ്റ് ഓഫിസ്. 50 വർഷം മുമ്പ് മലമുകളിൽ നാട്ടുകാർ നിർമിച്ച പോസ്റ്റ് ഓഫിസ് ഇന്നും കൗതുക കാഴ്ചയായി പ്രവർത്തിക്കുന്നു. 70 ഏക്കറിൽ ഇപ്പോൾ ആളും ആരവവും ഇല്ല. സമുദ്രനിരപ്പിൽനിന്ന് 1500 അടിയോളം ഉയരത്തിലാണ് ഈ പോസ്റ്റ് ഓഫിസ് സ്ഥിതി ചെയ്യുന്നത്. പൂർണമായും കരിങ്കല്ലിൽ പണിത പോസ്റ്റ് ഓഫിസിന്റെ പ്രതാപമാണ് പറയാനുള്ളത്. … Read more