കെട്ടിടാവശിഷ്ടങ്ങളും മാലിന്യവും നിറഞ്ഞ കാളികാവ് അങ്ങാടി ബസ് സ്റ്റാൻഡിന് ശാപമോക്ഷം തേടി ഒറ്റയാൾ സമരവുമായി ആലി
പ്രതിഷേധവുമായി കൊല്ലാരൻ ആലി കാളികാവ്: കെട്ടിടാവശിഷ്ടങ്ങളും മാലിന്യവും നിറഞ്ഞ കാളികാവ് അങ്ങാടി ബസ് സ്റ്റാൻഡിന് ശാപമോക്ഷം തേടി ഒറ്റയാൾ സമരവുമായി കൊല്ലാരൻ ആലി. സ്റ്റാൻഡിനുള്ളിൽ ഒരു ഭാഗത്ത് പഴയ കംഫർട്ട് സ്റ്റേഷന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. കൂടാതെ മാലിന്യക്കൂമ്പാരവുമുണ്ട്. അതിനാൽ സ്റ്റാൻഡിനകത്ത് മിക്ക ബസുകളും കയറുന്നില്ലെന്ന് ആലി പറയുന്നു. ഇത് യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. ചന്തപ്പുര നിന്നിരുന്ന സ്ഥലം 2000ൽ ബസ് സ്റ്റാൻഡ് ആക്കി മാറ്റാൻ ജനകീയ ഐക്യവേദി നടത്തിയ സമരത്തിനുമുന്നിൽ നിന്ന ആളുകളിലൊരാളാണ് ആലി. സ്റ്റാൻഡ് സ്ഥാപിച്ച് … Read more