ഇ​ന്നാ​ണ് ഒ​രു കു​ടും​ബ​ത്തി​നാ​യി നാ​ടൊ​ന്നി​ക്കു​ന്ന ക​പ്പ ച​ല​ഞ്ച്

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മു​ഹ​മ്മ​ദാ​ലി​യു​ടെ കു​ടും​ബ​ത്തി​നാ​യി ആ​ട്ടീ​രി പ​ള്ളി​പ്പു​റ​ത്ത് ആ​രം​ഭി​ച്ച ക​പ്പ ച​ല​ഞ്ച് കോ​ട്ട​ക്ക​ൽ: ആ​റു​വ​രി​പ്പാ​ത​യു​ടെ സ​ർ​വി​സ് റോ​ഡി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്രെ​യി​ല​ർ വാ​ഹ​നം ഇ​ടി​ച്ച് ജീ​വ​ൻ പൊ​ലി​ഞ്ഞ യു​വാ​വി​ന്റെ കു​ടും​ബ​ത്തി​നാ​യി ക​പ്പ ച​ല​ഞ്ചു​മാ​യി നാ​ടൊ​ന്നി​ക്കു​ന്നു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച വ​ട​ക്കേ​തി​ൽ മു​ഹ​മ്മ​ദാ​ലി (ബാ​വാ​ട്ടി-47) ആ​ട്ടീ​രി പ​ള്ളി​പ്പു​റ​ത്ത് പാ​ട്ട​ത്തി​നൊ​ടു​ത്ത കൃ​ഷി​യി​ട​ത്തി​ൽ ക​പ്പ വി​ള​യി​ച്ചി​രു​ന്നു. വി​ള​വെ​ടു​പ്പി​ന് ത​യാ​റാ​ടെ​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ എ​ട്ടി​ന് ന​ട​ന്ന അ​പ​ക​ട​ത്തി​ലാ​ണ് ബാ​വാ​ട്ടി​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ള​ട​ക്കം അ​ഞ്ച് മ​ക്ക​ളും ഭാ​ര്യ​യും അ​ട​ങ്ങു​ന്ന​താ​ണ് ബാ​വാ​ട്ടി​യു​ടെ കു​ടു​ബം. ഏ​ക അ​ത്താ​ണി​യാ​യി​രു​ന്ന … Read more

കൂരിയാട്​ കേടുപാടില്ലാത്ത ഭാഗത്തെ സർവീസ്​ റോഡ്​ തുറന്നുകൊടുക്കാൻ ആലോചന

മലപ്പുറം: ​കൂരിയാട്​ റോഡിടിഞ്ഞതിനെതുടർന്ന്​ ഉണ്ടായ ദേശീയപാതയിലെ ഗതാഗതകുരുക്ക്​ പരിഹരിക്കാൻ ഒരുഭാഗത്തെ സർവീസ്​ റോഡ്​ തുറന്നുകൊടുക്കാൻ ആലോചന. കേടുപാടില്ലാത്ത ഭാഗത്തെ സർവീസ്​ റോഡാണ്​ വാഹനങ്ങൾക്ക്​ തുറന്നുകൊടുക്കുക. ഇതിന്​ മുൻപ്​ തകർന്നുകിടക്കുന്ന പ്രധാന ഹൈവേയുടെ ഉയരംകുറച്ച്​ അപകട ഭീഷണി ഒഴിവാക്കും. കഴിഞ്ഞ ദിവസം സ്ഥലം പരിശോധിച്ച വിദഗ്​ധ സംഘം സർവീസ്​ റോഡ്​ ഉ​പയോഗിക്കുന്നതിന്​ പച്ചക്കൊടി കാട്ടിയിട്ടുണ്ട്​. പ്രവൃത്തികൾ അ​തിവേഗം പൂർത്തിയാക്കി സർവീസ്​ റോഡ്​ തുറന്നുകൊടുക്കാനാണ്​ ദേശീയപാത അതോറിറ്റിയുടെ തീരുമാനം. ഇതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്​. ജനങ്ങൾ ഈ ഭാഗത്തേക്ക്​ പ്രവേശിക്കുന്നത്​ … Read more

‘രണ്ട് വാപ്പമാരായിരുന്നു നാഷണൽ ഹൈവേക്ക്… ഇപ്പോ ഒരു വാപ്പയുമില്ല’; മോദിയെയും പിണറായിയെയും വിമർശിച്ച് പി.കെ. ബഷീർ

കോഴിക്കോട്: ദേ​ശീ​യ​പാ​ത 66ൽ ​ആ​റു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗങ്ങൾ ഇടിഞ്ഞ് താഴ്ന്ന സംഭവത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് മുസ് ലിം ലീഗ് നേതാവ് പി.കെ. ബഷീർ എം.എൽ.എ. ദേശീയപാതക്ക് രണ്ട് വാപ്പാമാരാണ് ഉണ്ടായിരുന്നതെന്നും ഇപ്പോ ഒരു വാപ്പാ പോലുമില്ലെന്നും പി.കെ. ബഷീർ പറഞ്ഞു. ദേശീയപാതക്ക് നരേന്ദ്ര മോദി, പിണറായി വിജയൻ എന്നിങ്ങനെ രണ്ട് വാപ്പാമാരായിരുന്നു ഉണ്ടായിരുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ 26,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയെന്നാണ് പുട്ടിന് തേങ്ങ ഇടുംപോലെ പിണറായി … Read more

96-ലും ത​ള​രാ​ത്ത ​പോ​രാ​ട്ടവീ​ര്യം; ആ​ദി​വാ​സി ഭൂ​സ​മ​ര പ​ന്ത​ലി​ൽ കി​ട​ന്നു​റ​ങ്ങി ഗ്രോ​ വാ​സു

മ​ല​പ്പു​റ​ത്തെ മ​ദ്യ​നി​രോ​ധ​ന സ​മി​തി സ​മ​ര​പ​ന്ത​ലി​ൽ ഗ്രോ ​വാ​സു മ​ല​പ്പു​റം: 96ാം വ​യ​സി​ലും ത​ള​രാ​ത്ത പോ​രാ​ട്ട​വീ​ര്യ​വു​മാ​യി ഗ്രോ​വാ​സു ആ​ദി​വാ​സി ഭൂ​സ​മ​ര പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം. അ​നാ​രോ​ഗ്യം വ​ക​വെ​ക്കാ​തെ രാ​പ​ക​ൽ സ​മ​ര​പ​ന്ത​ലി​ൽ ക​ഴി​ച്ചു​കൂ​ട്ടി​യാ​ണ്​ ഗ്രോ ​വാ​സു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. സ​മ​ര​പ്ര​വ​ർ​ത്ത​ക​രാ​യ ആ​ദി​വാ​സി സ്ത്രീ​ക​ൾ ഭൂ​സ​മ​ര​പ​ന്ത​ലി​ൽ രാ​ത്രി ക​ഴി​ച്ചു​കൂ​ട്ടു​േ​മ്പാ​ൾ സ​മീ​പ​മു​ള്ള കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി​യു​ടെ സ​മ​ര​പ​ന്ത​ലി​ലാ​ണ്​ ഗ്രോ​വാ​സു​വും ആ​ദി​വാ​സി സ​മ​ര​പ്ര​വ​ർ​ത്ത​ക​രാ​യ പു​രു​ഷ​ൻ​മാ​രും കി​ട​ന്നു​റ​ങ്ങു​ന്ന​ത്. രോ​ഗ​ങ്ങ​ൾ അ​ല​ട്ടു​ന്നു​​ണ്ടെ​ങ്കി​ലും പാ​വ​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​നാ​യു​ള്ള സ​മ​ര​ത്തി​ൽ തീ​രു​മാ​ന​മാ​കാ​തെ, മ​ട​ക്ക​മി​ല്ലെ​ന്ന്​ ​േഗ്രാ ​വാ​സു ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ന​ടു​വേ​ദ​ന കാ​ര​ണം കി​ട​പ്പി​ൽ​നി​ന്നും എ​ഴു​ന്നേ​ൽ​ക്കാ​ൻ … Read more

ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​ക്ക് കീ​റി​യ റോ​ഡി​ൽ വ​ൻ കു​ഴി​ക​ൾ

ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​ക്കാ​യി കീ​റി​യ റോ​ഡി​ൽ മ​ണ്ണൊ​ലി​ച്ചു പോ​യി രൂ​പം കൊ​ണ്ട വ​ൻ കു​ഴി​ക​ൾ വ​ള്ളി​ക്കു​ന്ന്: അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും പാ​ഠം പ​ഠി​ക്കാ​തെ അ​ധി​കൃ​ത​ർ. ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി കീ​റി​യ റോ​ഡ​രി​കി​ലും റോ​ഡി​ലും രൂ​പം കൊ​ണ്ട വ​ൻ കു​ഴി​ക​ൾ ക​ണ്ടി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ണ് തു​റ​ക്കു​ന്നി​ല്ല. തി​ര​ക്കേ​റി​യ അ​ത്താ​ണി​ക്ക​ൽ-​ആ​ന​ങ്ങാ​ടി റോ​ഡി​ലെ ക​ച്ചേ​രി​ക്കു​ന്ന് വ​രെ ഭാ​ഗ​ങ്ങ​ളി​ലാ​ണ് വ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്. മാ​സ​ങ്ങ​ളാ​യി പൈ​പ്പി​ടാ​ൻ കീ​റി​യ റോ​ഡ് ന​വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വാ​ത്ത​താ​ണ് ഇ​പ്പോ​ൾ റോ​ഡി​ൽ മ​ര​ണ കു​ഴി​യാ​യി തീ​ർ​ന്നി​രി​ക്കു​ന്ന​ത്. മ​ഴ പെ​യ്ത​തോ​ടെ കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ലു​ള്ള … Read more

കൂ​രി​യാ​ടി​ന് പി​റ​കെ ത​ല​പ്പാ​റ​യി​ലും റോ​ഡി​ൽ വി​ള്ള​ൽ; പ്രദേശത്ത് മഴ തുടരുന്നു

തി​രൂ​ര​ങ്ങാ​ടി: കൂ​രി​യാ​ടി​ന് പി​റ​കെ ത​ല​പ്പാ​റ​യി​ലും റോ​ഡി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ടു​ക​യും പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ശ​ങ്ക​യി​ലാ​ണ്. വ​യ​ൽ പ്ര​ദേ​ശ​വും ച​തു​പ്പു​നി​റ​ഞ്ഞ പ്ര​ദേ​ശ​വു​മാ​യ ഇ​വി​ടെ വി​ള്ള​ൽ​വീ​ണ ഭാ​ഗ​ത്തൂ​ടെ വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങി മ​ണ്ണു​ക​ൾ തെ​ന്നി​മാ​റി റോ​ഡ് പൊ​ളി​ഞ്ഞു​വീ​ഴു​മോ എ​ന്ന് ആ​ശ​ങ്ക​യി​ലാ​ണ് ജ​നം. ചൊ​വാ​ഴ്ച വി​ല്ല​ൻ രൂ​പ​പ്പെ​ട്ട ത​ല​പ്പാ​റ​യി​ൽ നി​ർ​മാ​ണ ക​മ്പ​നി​യു​ടെ തൊ​ഴി​ലാ​ളി​ക​ൾ വ​ന്ന് വി​ള്ള​ൽ ഭാ​ഗ​ത്ത് പ​ശ പു​ര​ട്ടു​ക​യും സി​മ​ന്റ് കൊ​ണ്ട് ചാ​യം പൂ​ശു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് നാ​ട്ടു​കാ​രെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ക്കു​ക​യും തൊ​ഴി​ലാ​ളി​ക​ളെ അ​വി​ടെ​നി​ന്ന് നാ​ട്ടു​കാ​രു​ടെ … Read more