മാരക മയക്കുമരുന്നുമായി എടപ്പാളിൽ യുവാവ് പിടിയിൽ

എടപ്പാൾ: മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എടപ്പാൾ കോലളമ്പ് വാക്കുളങ്ങര വീട്ടിൽ അസ്‌ലമിനെയാണ് (22) അറസ്റ്റ് ചെയ്തത്.ചങ്ങരംകുളം ഭാഗത്തുനിന്നാണ് 1.175 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. പൊന്നാനി എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ ജിനീഷിന്‍റെ നേതൃത്വത്തിൽ […]

പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി റിമാൻഡിൽ

പരപ്പനങ്ങാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചെട്ടിപ്പടി സ്വദേശി കെ.പി. ഉബൈസിനെ (23) കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി പൊലീസ് പിടികൂടിയ പ്രതിയുടെ പേരിൽ പോക്സോ പ്രകാരമാണ് കേസെടുത്തത്. പരപ്പനങ്ങാടി എസ്.ഐ […]

ഹെൽത്ത് ഇൻസ്പെക്ടർക്ക് മർദനം: രണ്ടുപേർക്കെതിരെ കേസ്

കോട്ടക്കൽ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ മർദ്ദനം. രണ്ടുപേർക്കെതിരെ കോട്ടക്കൽ പൊലീസ് കേസെടുത്തു. കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ലത്തീഫാണ് പരാതിക്കാരൻ. നഗരസഭ കവാടത്തിൽ പുകവലിക്കുന്നയാളെ ഉദ്യോഗസ്ഥൻ തടഞ്ഞിരുന്നു. ഇതുമായി […]

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി കർണാടകയിൽ പിടിയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറൻസിക് സെല്ലിൽനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി നറുകര ഉതുവേലി കുണ്ടൂപറമ്പിൽ വിനീഷാണ് (23) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ടോടെ കർണാടക ധർമസ്ഥലിൽനിന്നാണ് ഇയാൾ […]

നാട്ടുവൈദ്യന്റെ കൊലപാതകം : മുൻ എസ്.ഐ.യെ പോലീസ് കസ്റ്റഡിയിൽ വിട്ടു

നിലമ്പൂർ : നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതി മുൻ എസ്.ഐ. സുന്ദരൻ സുകുമാരനെ നിലമ്പൂർ പോലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ വാങ്ങി. 21-ന് കോടതിയിൽ വീണ്ടും ഹാജരാക്കും. മൂന്നുമാസംമുൻപ് മുഖ്യപ്രതി […]

സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ്

മലപ്പുറം ഗവ.കോളജ് ക്യാംപസിൽ പ്രവർത്തിക്കുന്ന ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ എസ്‍സി, എസ്ടി വിദ്യാർഥികൾക്കായി സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ അടുത്തമാസം ആരംഭിക്കും. 0483 2959175.