ഓട്ടിസം ബാധിച്ച ആറുവയസ്സുകാരന് ക്രൂരമർദനം, കേസെടുത്തു; അധ്യാപികയായ രണ്ടാനമ്മ ഒളിവിൽ

മലപ്പുറം: ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനമ്മക്കെതിരെ കേസെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ അധ്യാപിക കൂടിയായ രണ്ടാനമ്മ ഒളിവിലാണ്. പെരിന്തൽമണ്ണയിലാണ് സംഭവം. നിലമ്പൂര്‍ വടപുറം സ്വദേശിനിയാണ് ഒളിവിൽ പോയത്. മുത്തച്ഛനാണ് കുട്ടിയുടെ ശരീരത്തിലെ പരിക്കുകൾ ശ്രദ്ധിച്ചത്. തുടർന്ന് ചൈൽഡ് ലൈനിലടക്കം പരാതി നൽകി. ചൈൽഡ് ലൈൻ റിപ്പോർട്ട് പൊലീസിന് കൈമാറുകയും, പൊലീസ് കേസെടുക്കുകയുമായിരുന്നു. ഒന്നര വയസുള്ളപ്പോൾ കുട്ടിയുടെ സ്വന്തം അമ്മ അർബുദം ബാധിച്ച് മരിക്കുകയായിരുന്നു. പിന്നീട് അച്ഛന്‍റെ വീട്ടിലും അമ്മയുടെ അച്ഛന്‍റെ വീട്ടിലുമായിട്ടായിരുന്നു താമസിച്ചിരുന്നത്. … Read more

‘ജമാഅത്തിന് ഭീകരമുദ്ര ചാർത്തിയതു കൊണ്ടായില്ല‘; നി​ല​മ്പൂ​രി​ലെ പരാജയത്തിന്‍റെ യഥാർഥ കാരണം എൽ.ഡി.എഫ് കണ്ടെത്തണം -കെ.പി. ഇസ്മായിൽ

മ​ല​പ്പു​റം: ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​യെ കൊ​ടി​യ ഭീ​ക​ര​സം​ഘ​ട​ന​യാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​നു പ​ക​രം നി​ല​മ്പൂ​രി​ലെ പ​രാ​ജ​യ​ത്തി​ന്റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കു​ക​യാ​ണ് എ​ൽ.​ഡി.​എ​ഫ് ചെ​യ്യേ​ണ്ട​തെ​ന്ന് നാ​ഷ​ന​ൽ ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് കെ.​പി. ഇ​സ്മാ​യി​ൽ. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​തി​ക​ര​ണം. നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​രാ​ജ​യം തി​രു​ത്ത​ൽ ന​ട​ത്താ​നു​ള്ള അ​വ​സ​ര​മാ​ക്കു​ക​യാ​യി​രു​ന്നു യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ട​തു​പ​ക്ഷം ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. അ​തി​നു​പ​ക​രം ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​യെ കൊ​ടി​യ ഭീ​ക​ര​സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ച് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ചാ​ര​ണം വി​പ​രീ​ത ഫ​ല​മാ​ണ് ചെ​യ്യു​ക. അ​ത് അ​പ്പ​ടി വി​ശ്വ​സി​ക്കാ​ൻ ആ​രും ത​യാ​റാ​വി​ല്ല. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി എ​ൽ.​ഡി.​എ​ഫി​നെ … Read more

പരപ്പനങ്ങാടിയിൽ മരിച്ച വയോധികയുടെ നിപ പരിശോധനഫലം നെഗറ്റിവ്; മൃതദേഹം ഖബറടക്കി

പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടിയിൽ മരിച്ച വയോധികയുടെ നിപ പരിശോധനഫലം നെഗറ്റിവ്. നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന പാലശ്ശേരി ബീരാൻകുട്ടിയുടെ ഭാര്യ കെ.വി. ഫാത്തിമ ബീവിയുടെ പരിശോധനഫലമാണ് പുറത്തുവന്നത്. ഫലം നെഗറ്റിവ് എന്ന് തെളിഞ്ഞതോടെ ആളുകളുടെ സാന്നിധ്യത്തിൽ ഫാത്തിമ ബീവിയുടെ മൃതദേഹം ഖബറടക്കി. പരിശോധനഫലം വരുന്നതുവരെ ഖബറടക്ക ചടങ്ങുകൾ നീട്ടിവെക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു. അതേസമയം, മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേരാണുള്ളത്. മലപ്പുറത്ത് 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ അഞ്ചു പേരെ തീവ്രപരിചരണ … Read more

രണ്ട് തവണ എം.ഡി.എം.എയുമായി പിടിയിലായയാൾ ഉൾപ്പെ​ടെ മൂന്നുപേർ വീണ്ടും അറസ്റ്റിൽ; പിടിയിലായത് 72 ഗ്രാം എം.ഡി.എം.എയുമായി

കോട്ടക്കൽ: ജില്ലയില്‍ ആഡംബര ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് എം.ഡി.എം.എ പോലുള്ള മാരകമായ ലഹരിമരുന്നിന്‍റെ ഉപയോഗവും വില്‍പനയും നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റിൽ. വേങ്ങര ചെറൂര്‍ സ്വദേശികളായ ആലുക്കല്‍ സഫ് വാന്‍(29), മുട്ടുപറമ്പന്‍ അബ്ദുള്‍റൗഫ് (28), കോലേരി ബബീഷ് (29) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി.വൈ.എസ്.പി കെ.എം. ബിജു, കോട്ടക്കല്‍ ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍ എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ മൈത്രി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലാറ്റില്‍ എസ്.ഐ പി.ടി. … Read more

കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന്‍റെ മൃതദേഹം കണ്ടെത്തി

തിരൂരങ്ങാടി: തലപ്പാറയിൽ കാറിടിച്ച് തോട്ടിൽവീണ സ്കൂട്ടർ യാത്രക്കാരന്‍റെ മൃതദേഹം ഒന്നര ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാശിറിന്‍റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം തലപ്പാറ വലിയപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഇന്ന് രാവിലെ 6.30 ഓടെ കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് 100 മീറ്ററകലെ ഇട്ടിങ്ങലിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഞായറാഴ്ച വൈകിട്ട് വൈകുന്നേരം 6.30 ഓടെ തലപ്പാറ കിഴക്കെ തോടിന്‍റെ പാലത്തിൽ … Read more

ഖാദർ മാസ്റ്റർ നിര്യാതനായി

മലപ്പുറം: വേങ്ങര കണ്ണമംഗലം കൈതവളപ്പിൽ ഖാദർ മാസ്റ്റർ(61) അന്തരിച്ചു. ജി.എൽ.പി.എസ് എടക്കാപറമ്പ്, ജി.യു.പി. സ്കൂൾ കണ്ണമംഗലം എന്നിവിടങ്ങളിൽ ദീർഘകാലം അധ്യാപകനായിരുന്നു. സംസ്ഥാന സർക്കാറിന്റെ അധ്യാപക അവാർഡിന് അർഹനായിട്ടുണ്ട്. ഭാര്യ മറിയുമ്മ (അരിമ്പ്ര), മക്കൾ: ഷബീർ അൻസാരി (അക്ഷയ സെന്റർ കാടപ്പടി), സൽസബീൽ (ഗവ. ഹൈസ്കൂൾ കൊളപ്പുറം), തസ്നിയ(ജി.എം.എൽ.പി സ്കൂൾ സൗത്ത് പല്ലാർ), യാസീൻ. മരുമക്കൾ: നബീൽ സി.പി (തിരുന്നാവായ കൊടക്കൽ), റുഷൈദ(കോട്ടക്കൽ), ഷംല(ചെറുമുക്ക്). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4.30ന് കൊറ്റശ്ശേരിപ്പുറായ ആമീൻ ജുമാമസ്ജിദിൽ.