താനൂരിൽ കടലാക്രമണം രൂക്ഷം; തീരവാസികൾ ഭീതിയിൽ
താനൂരിൽ കടലാക്രമണക്കെടുതി നേരിട്ട വീടുകൾ താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു താനൂർ: താനൂരിൽ എടക്കടപ്പുറം, അഞ്ചുടി, ഒസ്സാൻകടപ്പുറം ഭാഗങ്ങളിൽ രൂക്ഷമായ കടലാക്രമണം. ഒസ്സാൻകടപ്പുറം ഹാർബറിന് തെക്ക് ഭാഗത്ത് കടൽ ഭിത്തിക്ക് മുകളിലൂടെയാണ് തിരമാല ഇടിച്ചു കയറിയത്. ഇതേ തുടർന്ന് വീടുകളിൽ വെള്ളം കയറി. ചില ഭാഗങ്ങളിൽ കടൽ ഭിത്തിയും തകർച്ച ഭീഷണിയിലാണ്. എടക്കടപ്പുറത്ത് കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറി. ഷംസു ചേപ്പാൻകടവത്ത്, ഹമീദ് മാർത്തങ്ങാട്ടിൽ, അബ്ദുറഹ്മാൻകുട്ടി ഹസ്സന്റെ പുരക്കൽ, ഫാറൂഖ് … Read more