എ​തി​ർ​പ്പു​ക​ൾ​ക്കി​ട​യി​ലും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ എ.​ബി.​സി സെ​ന്റ​റി​ന് നീ​ക്കം

മ​ങ്ക​ട: ജി​ല്ല​യി​ലെ തെ​രു​വ് നാ​യ്ക്ക​ൾ​ക്കു​ള്ള എ.​ബി.​സി സെ​ന്റ​ർ ക​ർ​ക്കി​ട​ക​ത്ത് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. മ​ങ്ക​ട പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ക്കി​ട​കം നാ​ടി​പാ​റ​യി​ലെ സ​ർ​വെ ന​മ്പ​ർ 48/1ൽ ​ഉ​ൾ​പ്പെ​ട്ട റ​വ​ന്യൂ ഭൂ​മി​യി​ലാ​ണ് 50 സെ​ന്‍റ് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നു​ള്ള ജി​ല്ല ക​ല​ക്‌​ട​റു​ടെ ഉ​ത്ത​ര​വ് വീ​ണ്ടും വ​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ദേ​ശ​ത്തു​കാ​രു​ടെ എ​തി​ർ​പ്പും മ​ങ്ക​ട പ​ഞ്ചാ​യ​ത്തി​ന്റെ എ​തി​ർ​വാ​ദ​ങ്ങ​ളും പ​രി​ഗ​ണി​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലെ​ന്ന നി​ല​യി​ലാ​ണ് ഉ​ത്ത​ര​വ് വ​ന്ന​ത്. ഭൂ​മി​യു​ടെ ലീ​സ് പ്ര​പ്പോ​സ​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ എ.​ബി.​സി കേ​ന്ദ്രം യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നാ​ണ് വി​വ​രം. മ​ങ്ക​ട വി​ല്ലേ​ജി​ലെ ക​ർ​ക്കി​ട​കം ദേ​ശ​ത്ത് ക​ണ്ടെ​ത്തി​യ … Read more

ഉദ്ഘാടനത്തിനൊരുങ്ങി മെഡിക്കൽ കോളജിലെ വിവിധ പദ്ധതികൾ

മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി​യ റേ​ഡി​യോ​ള​ജി ബ്ലോ​ക്ക് മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഈ ​മാ​സം 11ന് ​ന​ട​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​രോ​​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യ​ും. വൈ​റോ​ള​ജി ലാ​ബ്, അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ ഒ​രു​ക്കി​യ ‘ല​ക്ഷ്യ’ ലേ​ബ​ർ റൂ​മു​ക​ൾ, സി.​ടി സ്കാ​ൻ യൂ​നി​റ്റ്, റേ​ഡി​യോ​ള​ജി ബ്ലോ​ക്ക്, ഹോ​സ്റ്റ​ൽ ബ്ലോ​ക്ക്, ഓ​ഡി​റ്റോ​റി​യം, ഇ​ന്‍റേ​ണ​ൽ റോ​ഡു​ക​ൾ, വെ​യ്റ്റി​ങ് റൂം, ​പു​തി​യ പ​വ​ർ​ഹൗ​സ് തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് സ​മ​ർ​പ്പി​ക്കു​ന്ന​ത്. 1.20 കോ​ടി … Read more

പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ തെ​രു​വു​നാ​യ് ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ പ​ദ്ധ​തി

പൊ​ന്നാ​നി​യി​ൽ തെ​രു​വു​നാ​യ് നി​യ​ന്ത്ര​ണം ന​ട​പ്പാ​കാ​ത്ത​തിനെക്കുറിച്ച് ‘മാ​ധ്യ​മം’ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത പൊ​ന്നാ​നി: നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​വും പെ​റ്റു​പെ​രു​കി​വ​രു​ന്ന നാ​യ്ക്ക​ളു​ടെ എ​ണ്ണ​വും ക​ണ​ക്കി​ലെ​ടു​ത്ത് തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ​യും മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കും. തെ​രു​വു​നാ​യ് നി​യ​ന്ത്ര​ണം ന​ട​പ്പാ​കാ​ത്ത​ത് ‘മാ​ധ്യ​മം’ വാ​ർ​ത്ത​യാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പേ​വി​ഷ​ബാ​ധ ത​ട​യാ​ൻ ആ​ന്റി റാ​ബീ​സ് വാ​ക്സി​നേ​ഷ​ൻ, തെ​രു​വു​നാ​യ്ക്ക​ളു​ടെ ജ​ന​ന നി​യ​ന്ത്ര​ണ​ത്തി​ന് നാ​യ്ക്ക​ളെ പി​ടി​ച്ച് വ​ന്ധ്യം​ക​ര​ണം ന​ട​ത്താ​നു​ള്ള എ.​ബി സി ​പ്രോ​ഗ്രാം എ​ന്നി​വ​യാ​ണ് ന​ട​പ്പാ​ക്കു​ക. പ​രി​പാ​ടി​യ​നു​സ​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​ത​യും പ്രാ​വീ​ണ്യ​വു​മു​ള്ള ഏ​ജ​ൻ​സി​ക​ൾ, … Read more

തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി ഓ​ങ്കോ​ള​ജി ബ്ലോ​ക്കി​ന്റെ ഉ​ദ്ഘാ​ട​നം 11ന്

ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി​യ തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഓ​ങ്കോ​ള​ജി കെ​ട്ടി​ടം തി​രൂ​ർ: ജി​ല്ല​യി​ലെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ഒ​രു​ക്കാ​ൻ തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഓ​ങ്കോ​ള​ജി ബ്ലോ​ക്കി​ന്റെ ഉ​ദ്ഘാ​ട​നം ആ​ഗ​സ്റ്റ് 11ന് ​ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് നി​ർ​വ​ഹി​ക്കും. മാ​മോ​ഗ്രാ​മി​ന്റെ ഉ​ദ്ഘാ​ട​നം കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കും. കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ബാ​ർ​ഡി​ന്റെ 28 കോ​ടി​യും ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ ഏ​ഴു കോ​ടി രൂ​പ​യും ഉ​പ​യോ​ഗി​ച്ചാ​ണ് ഒ​മ്പ​ത് നി​ല​ക​ളി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ ഓ​ങ്കോ​ള​ജി ബ്ലോ​ക്കി​ന്റെ … Read more

15 കാ​രി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; 35 കാ​ര​ന് 47 വ​ർ​ഷം ത​ട​വ്

സ​ജി​മോ​ൻ നി​ല​മ്പൂ​ർ: 15 കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കു​റ്റ​ത്തി​ന് 35കാ​ര​ന് 47 വ​ര്‍ഷം ക​ഠി​ന ത​ട​വും 1,32,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. വ​ഴി​ക്ക​ട​വ് മ​രു​ത​ക​ട​വ് കീ​രി​പ്പൊ​ട്ടി ന​ഗ​റി​ലെ പ​ര​ലു​ണ്ട സ​ജി​മോ​ൻ എ​ന്ന ഷാ​ജി​ക്കെ​തി​രെ​യാ​ണ് നി​ല​മ്പൂ​ർ അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ.​പി. ജോ​യ് ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​യ​ട​ച്ചാ​ൽ അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും ഇ​ല്ലെ​ങ്കി​ൽ മൂ​ന്ന് വ​ര്‍ഷ​വും ഒ​രു മാ​സ​വും അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്കു​ക​യും വേ​ണം. 2018 മു​ത​ൽ 2021 വ​രെ പ​ല കാ​ല​യ​ള​വി​ൽ പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി. … Read more

ഗതാഗതക്കുരുക്കിൽ ദുരിതം പേറി മങ്കട ടൗൺ

മ​ങ്ക​ട ജ​ങ്ഷ​നി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഉ​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്  മ​ങ്ക​ട: വ​ർ​ഷ​ങ്ങ​ളാ​യി ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന മ​ങ്ക​ട ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഇ​ര​ട്ടി​യാ​യി. മ​ങ്ക​ട മേ​ലെ ജ​ങ്ഷ​നി​ൽ നി​ന്ന് കൂ​ട്ടി​ൽ റോ​ഡും മ​ല​പ്പു​റം റോ​ഡും തി​രി​യു​ന്ന ഭാ​ഗ​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ങ്ക​ട ടൗ​ണി​ൽ മേ​ലെ അ​ങ്ങാ​ടി​യി​ൽ മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്കും പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തേ​ക്കും ഉ​ള്ള ബ​സ് സ്റ്റോ​പ്പു​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ത​ന്നെ പൊ​ലീ​സ് ഇ​ട​പെ​ട്ട് മാ​റ്റി​യി​രു​ന്നു. മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് സ്റ്റോ​പ്പ് കെ.​പി മാ​ളി​ന് എ​തി​ർ​വ​ശ​ത്തേ​ക്കും പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് … Read more