ഏറനാട് താലൂക്കില്‍ 12 അനധികൃത ക്വാറികൾ
മഞ്ചേരി: ജില്ല കലക്ടറുടെ നിര്‍ദേശ പ്രകാരം ഏറനാട് താലൂക്കില്‍ റവന്യൂ, പൊലീസ്, ജിയോളജി വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയിൽ 12 അനധികൃത ക്വാറികള്‍ കണ്ടെത്തി. ഇവർക്കെതിരെ പിഴ അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. കാവനൂര്‍, പുല്പറ്റ, പൂക്കോട്ടൂര്‍, മേല്‍മുറി, പാണക്കാട് എന്നീ വില്ലേജുകളിലാണ് പരിശോധന നടന്നത്. മലപ്പുറം അസി. ജിയോളജിസ്റ്റ് അജില്‍ പ്രകാശ്, ഏറനാട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ മനേഷ് കുമാര്‍, വില്ലേജ് ഓഫിസര്‍മാരായ ഷാജു (കാവനൂര്‍), പി.പി. ഉമ്മര്‍ (പുല്പറ്റ), സിനി … Read more