മാതാവിനെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തവും പിഴയും
മൊയ്തീൻകുട്ടി മഞ്ചേരി: വയോധികയായ മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചു. കൽപകഞ്ചേരി ചെറവന്നൂര്‍ വളവന്നൂര്‍ വാരിയത്ത് മൊയ്തീന്‍കുട്ടിയെയാണ് (56) മഞ്ചേരി ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എം. തുഷാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. വാരിയത്ത് അബ്ദുറഹിമാന്റെ ഭാര്യ പാത്തുമ്മയാണ് (75) കൊല്ലപ്പെട്ടത്. 2016 മാര്‍ച്ച് 21ന് വൈകീട്ട് ആറരക്കായിരുന്നു സംഭവം. പാത്തുമ്മയുടെ ഏകമകനാണ് പ്രതി. പിതാവിന്റെ പേരിലുള്ള സ്വത്ത് … Read more