ഷോറൂം കുത്തിത്തുറന്ന് ബൈക്ക് മോഷണം; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ
നൗഫൽ താനൂർ: ചെറുമൂച്ചിക്കലിൽ വൈദ്യുതി ബൈക്ക് ഷോറൂം കുത്തിത്തുറന്ന് ബൈക്ക് മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി താനൂർ പൊലീസ്. ഒഴൂർ സ്വദേശിയായ പൈനാട്ടിൽ നൗഫലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെയാണ് ചെറുമൂച്ചിക്കലിലെ വൈദ്യുതി ബൈക്ക് ഷോറൂമിൽ കവർച്ച നടന്നത്. പിറ്റേന്ന് പുലർച്ചെ മൂന്നോടെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം ഒഴൂരിൽ രജിസ്ട്രേഷനില്ലാത്ത ഇരുചക്ര വാഹനവുമായി സംശയാസ്പദ സാഹചര്യത്തിൽ ഇയാളെ കണ്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. താനൂർ … Read more