മലപ്പുറം പന്തല്ലൂരില്‍ ഉരുള്‍പൊട്ടി വന്‍ കൃഷിനാശം; ഗതാഗതം തടസപ്പെട്ടു

മലപ്പുറം∙ പന്തല്ലൂർ മലയിൽ ഉരുൾപൊട്ടി. ഇന്നു പുലർച്ചെയാണു സംഭവം. ഒരേക്കർ റബർ ഉൾപ്പെട്ട കൃഷിഭൂമി നശിച്ചു. ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തു കനത്ത മഴയുണ്ടായിരുന്നു. ഇതേത്തുടർന്നു താമസക്കാരെ മാറ്റിപ്പാർപ്പിച്ചിരുന്നു. മഴയ്ക്കിടെയാണ് ഉരുൾപൊട്ടിയത്. വീടുകൾക്കൊന്നും നാശനഷ്ടമില്ല.

ആത്മീയ ചികിത്സയുടെ പേരിൽ കഞ്ചാവ് വിൽപന; സിദ്ധനും സഹായിയും കുറ്റിപ്പുറത്ത് പിടിയിൽ

കുറ്റിപ്പുറം: ആത്മീയ ചികിത്സയുടെ പേരിൽ കഞ്ചാവ് വിൽപന രണ്ടു പേർ പിടിയിൽ.വെന്നിയൂർ തെയ്യാല സ്വദേശി ചക്കാലിപറമ്പിൽ അബ്ദുൽ ജലീൽ (43), കൊണ്ടോട്ടി മനക്കടവൻ പളളിയാലിൽ മൻസൂർ അലി എന്ന മാനു (44) എന്നിവരേയാണ് കുറ്റിപ്പുറം […]

കനത്ത മഴക്കൊപ്പം ചുഴലിക്കാറ്റും; തിരുവാലി, തൃക്കലങ്ങോട് പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം

വണ്ടൂർ: മഴക്കൊപ്പമെത്തിയ ചുഴലിക്കാറ്റിൽ തിരുവാലി, തൃക്കലങ്ങോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. തിരുവാലി ചാത്തക്കാട്ട് വീടിന് മുകളിൽ മരം വീണതിനെത്തുടർന്ന് ഓട് തലയിൽ വീണ് ഗൃഹനാഥന് പരിക്കേറ്റു. മീമ്പറ്റ ഗോപാലനാണ് പരിക്കേറ്റത്. ഓണവിപണി […]

പൊന്നാനി അങ്ങാടിപ്പാലത്തിന് സമീപത്തെ കെട്ടിടം പൊളിച്ചുനീക്കാൻ ഉടമക്ക് നോട്ടീസ്

പൊന്നാനി: അങ്ങാടിപ്പാലത്തിന് സമീപം അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കാൻ ഉടമക്ക് നഗരസഭ നോട്ടീസ് നൽകി. പാതി പൊളിച്ച് അപകടസാധ്യത വർധിച്ച കെട്ടിടമാണ് പൂർണമായി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി നോട്ടീസ് നൽകിയത്. ഏഴു ദിവസത്തിനകം പൂർണമായി പൊളിച്ചുമാറ്റിയില്ലെങ്കിൽ അപകടസാധ്യത […]

മലപ്പുറം – കോട്ടക്കൽ പാതയിൽ മൈലപ്പുറത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം – കോട്ടക്കൽ പാതയിൽ മൈലപ്പുറത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം പൈത്തിനിപറമ്പ് സ്വദേശിയും ഇപ്പോൾ മച്ചിങ്ങൽ ജി.എൽ.പി സ്കൂൾ സമീപത്ത് താമസക്കാരനുമായ പള്ളിത്തൊടി ബശീറിന്റെ (പോർട്ടർ ബശീർ ) മകൻ […]

വളാഞ്ചേരി കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ലെ കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്. ബുധനാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് പോവുകയായിരുന്ന ആംബുലൻസാണ് […]