കർഷകരുടെ ആവശ്യപ്രകാരം വന്ന പന്നിവേട്ട സംഘം വെടിവെച്ചിട്ടത് എട്ട് കാട്ടുപന്നികളെ

കർഷകരുടെ ആവശ്യപ്രകാരം വന്ന പന്നിവേട്ട സംഘം വെടിവെച്ചിട്ടത് എട്ട് കാട്ടുപന്നികളെ

കരുവാരകുണ്ട്: കർഷകരുടെ ആവശ്യപ്രകാരം ഗ്രാമപഞ്ചായത്ത് ക്ഷണിച്ച പന്നിവേട്ട സംഘം വെടിവെച്ചിട്ടത് എട്ട് കാട്ടുപന്നികളെ. പന്നികളെ വെടിവെക്കാൻ സർക്കാർ അനുമതി നേടിയ വിദഗ്ധസംഘമാണ് വ്യാഴാഴ്ച കരുവാരകുണ്ടിലെത്തിയത്. മങ്കടയിലെ നെല്ലേങ്ങര അലി, പെരിന്തൽമണ്ണയിലെ വരിക്കത്ത് ചന്ദ്രൻ, ദേവകുമാർ, അങ്ങാടിപ്പുറത്തെ വി.കെ. തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വേട്ട. വേട്ടനായ്ക്കൾ കൂടിയടങ്ങുന്ന സംഘം പന്നിശല്യമുള്ള കൃഷിയിടങ്ങൾ അരിച്ചുപെറുക്കി. വീട്ടിക്കുന്ന്, ചുള്ളിയോട്, പയ്യാക്കോട്, വാക്കോട്, കുട്ടത്തി, കണ്ണത്ത് എന്നിവിടങ്ങളിലായിരുന്നു പരിശോധന. കൃഷിയിടങ്ങളിൽ പതിയിരുന്ന പന്നികളെ നായ്ക്കൾ പുറത്തെത്തിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പൊന്നമ്മ, അംഗം … Read more

താനൂരിൽ കാപ്പ ചുമത്തി നാടു കടത്തി

താനൂരിൽ കാപ്പ ചുമത്തി നാടു കടത്തി

താനൂർ: താനൂർ ചീരാൻ കടപ്പുറം അരയന്റെ പുരക്കൽ സുഫിയാനെ (25) കാപ്പ ചുമത്തി ജില്ലയിൽനിന്ന് നാടുകടത്തി. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നടപടി. താനൂർ, തിരൂർ സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് സുഫിയാൻ. കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ബേപ്പൂരിൽനിന്ന് അന്നത്തെ സി.ഐ പ്രമോദും സംഘവും അറസ്റ്റ് ചെയ്ത് ജയിലിൽ അയക്കുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു.

മലപ്പുറം പന്തല്ലൂരില്‍ ഉരുള്‍പൊട്ടി വന്‍ കൃഷിനാശം; ഗതാഗതം തടസപ്പെട്ടു

മലപ്പുറം പന്തല്ലൂരില്‍ ഉരുള്‍പൊട്ടി വന്‍ കൃഷിനാശം; ഗതാഗതം തടസപ്പെട്ടു

മലപ്പുറം∙ പന്തല്ലൂർ മലയിൽ ഉരുൾപൊട്ടി. ഇന്നു പുലർച്ചെയാണു സംഭവം. ഒരേക്കർ റബർ ഉൾപ്പെട്ട കൃഷിഭൂമി നശിച്ചു. ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തു കനത്ത മഴയുണ്ടായിരുന്നു. ഇതേത്തുടർന്നു താമസക്കാരെ മാറ്റിപ്പാർപ്പിച്ചിരുന്നു. മഴയ്ക്കിടെയാണ് ഉരുൾപൊട്ടിയത്. വീടുകൾക്കൊന്നും നാശനഷ്ടമില്ല.

ആത്മീയ ചികിത്സയുടെ പേരിൽ കഞ്ചാവ് വിൽപന; സിദ്ധനും സഹായിയും കുറ്റിപ്പുറത്ത് പിടിയിൽ

ആത്മീയ ചികിത്സയുടെ പേരിൽ കഞ്ചാവ് വിൽപന; സിദ്ധനും സഹായിയും കുറ്റിപ്പുറത്ത് പിടിയിൽ

കുറ്റിപ്പുറം: ആത്മീയ ചികിത്സയുടെ പേരിൽ കഞ്ചാവ് വിൽപന രണ്ടു പേർ പിടിയിൽ.വെന്നിയൂർ തെയ്യാല സ്വദേശി ചക്കാലിപറമ്പിൽ അബ്ദുൽ ജലീൽ (43), കൊണ്ടോട്ടി മനക്കടവൻ പളളിയാലിൽ മൻസൂർ അലി എന്ന മാനു (44) എന്നിവരേയാണ് കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തത്. ആത്മീയ ചികിത്സയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു ഇവർ. ഏതാനും ദിവസം മുമ്പ് കുറ്റിപ്പുറത്ത് MES എഞ്ചിനീയറിങ് കോളേജ് പരിസരത്ത് നിന്ന് 21.5 kg കഞ്ചാവ് പിടികൂടിയിരുന്നു. കുറ്റിപ്പുറത്ത് പിടിയിലായ കഞ്ചാവ് മൊത്തക്കച്ചവടക്കാരിൽ നിന്ന് കഞ്ചാവ് വാങ്ങി … Read more

കനത്ത മഴക്കൊപ്പം ചുഴലിക്കാറ്റും; തിരുവാലി, തൃക്കലങ്ങോട് പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം

കനത്ത മഴക്കൊപ്പം ചുഴലിക്കാറ്റും; തിരുവാലി, തൃക്കലങ്ങോട് പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം

വണ്ടൂർ: മഴക്കൊപ്പമെത്തിയ ചുഴലിക്കാറ്റിൽ തിരുവാലി, തൃക്കലങ്ങോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. തിരുവാലി ചാത്തക്കാട്ട് വീടിന് മുകളിൽ മരം വീണതിനെത്തുടർന്ന് ഓട് തലയിൽ വീണ് ഗൃഹനാഥന് പരിക്കേറ്റു. മീമ്പറ്റ ഗോപാലനാണ് പരിക്കേറ്റത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത് കുലച്ച വാഴകളടക്കം നിരവധി കൃഷികൾ കാറ്റിൽ നശിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് കനത്ത മഴക്കൊപ്പം ചുഴലിക്കാറ്റുമെത്തിയത്. കാറ്റ് തൃക്കലങ്ങോട് പഞ്ചായത്തിലെ നിരന്നപറമ്പ്, ചാത്തക്കാട്, പാതിരിക്കോട്, എളങ്കൂർ, തിരുവാലി പഞ്ചായത്തിലെ മണ്ണ് പറമ്പ്, തങ്കായം, പമ്പാടിക്കുന്ന്, ഒലിക്കൽ എന്നിവിടങ്ങളിലാണ് വ്യാപക … Read more

പൊന്നാനി അങ്ങാടിപ്പാലത്തിന് സമീപത്തെ കെട്ടിടം പൊളിച്ചുനീക്കാൻ ഉടമക്ക് നോട്ടീസ്

പൊന്നാനി അങ്ങാടിപ്പാലത്തിന് സമീപത്തെ കെട്ടിടം പൊളിച്ചുനീക്കാൻ ഉടമക്ക് നോട്ടീസ്

പൊന്നാനി: അങ്ങാടിപ്പാലത്തിന് സമീപം അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കാൻ ഉടമക്ക് നഗരസഭ നോട്ടീസ് നൽകി. പാതി പൊളിച്ച് അപകടസാധ്യത വർധിച്ച കെട്ടിടമാണ് പൂർണമായി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി നോട്ടീസ് നൽകിയത്. ഏഴു ദിവസത്തിനകം പൂർണമായി പൊളിച്ചുമാറ്റിയില്ലെങ്കിൽ അപകടസാധ്യത കണക്കിലെടുത്ത് നഗരസഭതന്നെ നേരിട്ട് പൊളിക്കാനാണ് തീരുമാനം. നഗരസഭയുടെ നിർദേശപ്രകാരം കെട്ടിടത്തിന്‍റെ പടിഞ്ഞാറു ഭാഗം കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ, പാതി ഭാഗം പൊളിച്ചതോടെ കെട്ടിടം ഏത് നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലാണ്. രണ്ട് ഉടമകളുള്ള കെട്ടിടത്തിന്‍റെ ഒരു ഉടമ മാത്രമാണ് ഒരുഭാഗം പൊളിച്ചത്. … Read more