കൊണ്ടോട്ടി മണ്ഡലത്തില്‍ പട്ടികജാതി വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാൻ നിർദേശം
കൊണ്ടോട്ടി: പട്ടികജാതി വികസന വകുപ്പുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ നടക്കുന്ന വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ. പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിലാണ് എം.എല്‍.എയുടെ നിർദേശം. അംബേദ്കര്‍ ഗ്രാമം പദ്ധതികളും കോര്‍പ്പസ് പ്രവൃത്തികളും പൂര്‍ത്തീകരിക്കാനുള്ള സമയപരിധി യോഗത്തില്‍ തീരുമാനിച്ചു. കൊണ്ടോട്ടി നഗരസഭയിലെ നെടിയിരുപ്പ്, മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടപ്പറമ്പ്, ചീക്കോട് പഞ്ചായത്തിലെ പാലപ്പറമ്പ്, വാഴക്കാട് പഞ്ചായത്തിലെ കോണത്ത് മണാട്ട് എന്നിടങ്ങളില്‍ നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതികളുടെ പുരോഗതി … Read more