സ്വ​ർ​ണ ക​വ​ർ​ച്ച; ഏ​ഴുപ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി

സ്വ​ർ​ണ ക​വ​ർ​ച്ച; ഏ​ഴുപ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി

പെ​രി​ന്ത​ൽ​മ​ണ്ണ: ജ്വ​ല്ല​റി ഉ​ട​മ​യെ​യും സ​ഹോ​ദ​ര​നെ​യും ആ​ക്ര​മി​ച്ച് സ്വ​ർ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ തു​ട​ന​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​ക​ളി​ൽ ഏ​ഴു പേ​രെ ചൊ​വ്വാ​ഴ്ച പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​ര​ട​ക്ക​മു​ള്ള​വ​രാ​ണ് ഇ​വ​ർ. വ്യാ​പാ​രി​യെ മ​ർ​ദി​ച്ച് സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​തി​ലും മ​റ്റും നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ നാ​ലു പേ​ര​ട​ക്കം അ​ഞ്ചു പ്ര​തി​ക​ൾ കൂ​ടി കേ​സി​ൽ അ​റ​സ്റ്റി​ലാ​വാ​നു​ണ്ട്. മാ​ത്ര​മ​ല്ല ക​വ​ർ​ന്ന മൂ​ന്നേ​കാ​ൽ കി​ലോ സ്വ​ർ​ണ​ത്തി​ൽ ഉ​രു​ക്കി വി​റ്റ​ത് അ​ട​ക്കം 2.2 കി​ലോ​ഗ്രാം മാ​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മ്പോ​ൾ … Read more

വീ​ട്ടി​ൽ ക​യ​റി യു​വ​തി​യു​ടെ മു​ഖ​ത്ത് സ്പ്രേ​യ​ടി​ച്ച് അ​ഞ്ച​ര പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ചു

വീ​ട്ടി​ൽ ക​യ​റി യു​വ​തി​യു​ടെ മു​ഖ​ത്ത് സ്പ്രേ​യ​ടി​ച്ച് അ​ഞ്ച​ര പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ചു

തി​രൂ​ർ: അ​ർ​ധ​രാ​ത്രി​യി​ൽ വീ​ട്ടി​ൽ ക​യ​റി യു​വ​തി​യു​ടെ മു​ഖ​ത്ത് സ്പ്രേ ​അ​ടി​ച്ച് മോ​ഷ​ണം. പു​റ​ത്തൂ​ർ മ​ര​വ​ന്ത ചേ​ലൂ​ർ അ​ബ്ദു​ല്ല​ക്കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന് സ​മീ​പ​ത്തു​ള്ള തെ​ങ്ങി​ൻ ക​യ​റി മു​ക​ളി​ലെ നി​ല​യു​ടെ വാ​തി​ലി​ലൂ​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തെ​ത്തി​യ​ത്. അ​ബ്ദു​ല്ല​ക്കു​ട്ടി​യു​ടെ ഭാ​ര്യ സാ​ബി​റ​യും കു​ട്ടി​ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഉ​റ​ങ്ങാ​ൻ കി​ട​ന്ന സാ​ബി​റ വീ​ട്ടി​ന​ക​ത്ത് ശ​ബ്ദം കേ​ട്ട് എ​ഴു​ന്നേ​റ്റ​പ്പോ​ൾ വീ​ട്ടി​ന​ക​ത്ത് ര​ണ്ടു പേ​ർ നി​ൽ​ക്കു​ന്ന​ത് ക​ണ്ടു. ശ​ബ്ദം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച സാ​ബി​റ​യു​ടെ മു​ഖ​ത്ത് സ്പ്രേ ​അ​ടി​ക്കു​ക​യാ​യി​രു​ന്നു. മൂ​ക്കി​ന് ഇ​ടി​ച്ചു. … Read more

ഒ​രി​ട​ള​വേ​ള​ക്കു​ശേ​ഷം മഞ്ചേരിയിൽ രണ്ടിടത്ത് മോഷണം

മ​ഞ്ചേ​രി: ഒ​രി​ട​ള​വേ​ള​ക്കു​ശേ​ഷം ന​ഗ​ര​ത്തി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി മോ​ഷ​ണം. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. തി​രു​വാ​യ​പ്പാ​റ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലും തു​റ​ക്ക​ലി​ൽ മ​ല​ബാ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന യാ​ഗ്മ ക​ബാ​ബ്സ് റ​സ്റ്റാ​റ​ൻ​റി​ലു​മാ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ഏ​ക​ദേ​ശം 10,000 രൂ​പ ക​വ​ർ​ന്നു. ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം ത​ക​ർ​ത്തി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​ന് ക്ഷേ​ത്രം തു​റ​ക്കാ​നെ​ത്തി​യ മേ​ൽ​ശാ​ന്തി​യാ​ണ് ഭ​ണ്ഡാ​രം തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഭ​ക്ത​ർ സ​മ​ർ​പ്പി​ച്ച തു​ക​യാ​ണ് ഭ​ണ്ഡാ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​താ​ണ് ന​ഷ്ട​മാ​യ​ത്. ശ്രീ​കോ​വി​ലി​ന് മു​ന്നി​ലെ ഭ​ണ്ഡാ​രം ത​ക​ർ​ത്ത ശേ​ഷം ഓ​ഫി​സ് മു​റി​യി​ലേ​ക്ക് … Read more

ദുബൈയിൽ താനൂർ സ്വദേശിയിൽനിന്ന് വൻതുക തട്ടിയെന്ന് പരാതി

താ​നൂ​ർ: ദു​ബൈ​യി​ൽ വി​വി​ധ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന താ​നൂ​ർ സ്വ​ദേ​ശി​യി​ൽ​നി​ന്ന് ഹെ​ൽ​ത്ത് സ​ർ​വി​സ് പാ​ക്കേ​ജു​ക​ൾ​ക്കാ​യി വ​ൻ​തു​ക വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്ന് പ​രാ​തി. താ​നൂ​ർ സ്വ​ദേ​ശി വൈ​ദ്യ​ര​ക​ത്ത് ജു​നൈ​ദാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ വ​ഞ്ചി​ച്ച​തി​നാ​ൽ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ​താ​യി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​ത്. ത​​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി 2021ൽ ​ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ്/​പാ​ക്കേ​ജ് മേ​ഖ​ല​യി​ൽ കൂ​ടി പ്ര​വേ​ശി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​മേ​ഖ​ല​യി​ൽ ബ്രോ​ക്ക​റേ​ജ് സ​ർ​വി​സ് ന​ട​ത്തു​ന്ന പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​ക​ളു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തെ​ന്ന് ജു​നൈ​ദ് പ​റ​ഞ്ഞു. അ​വ​ർ ന​ൽ​കി​യ ഉ​റ​പ്പി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ർ … Read more

വി​ദ്യാ​ര്‍ഥി​ക്ക് ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

പൊ​ന്നാ​നി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍ഥി​ക്ക് ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​രെ പൊ​ന്നാ​നി പൊ​ലീ​സ് പി​ടി​കൂ​ടി. ന​രി​പ്പ​റ​മ്പി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന മു​ക്കാ​ടി കു​ഞ്ഞി​മൂ​സ​ക്കാ​ന​ക​ത്ത് ബാ​ത്തി​ഷ (പു​ല്ല് ബാ​ത്തി -46), പൊ​ന്നാ​നി പ​ള്ളി​പ്പ​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന ചെ​റു​വ​ള​പ്പി​ല്‍ ഷ​ഹീ​ര്‍ (22) എ​ന്നി​വ​രെ​യാ​ണ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജ​ലീ​ല്‍ ക​റു​ത്തേ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ലെ ര​ണ്ടാം നി​ല​യി​ല്‍ വി​ദ്യാ​ര്‍ഥി​ക്ക് ക​ഞ്ചാ​വ് പൊ​തി വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍നി​ന്ന് അ​ര​ക്കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. വി​ദ്യാ​ര്‍ഥി​യെ പി​ന്നീ​ട് ര​ക്ഷി​താ​ക്ക​ള്‍ക്കൊ​പ്പം വി​ട്ട​യ​ച്ചു. എ​സ്.​ഐ​മാ​രാ​യ ആ​ര്‍.​യു. അ​രു​ണ്‍, … Read more

മാലിന്യം തള്ളിയത് ചോദ്യംചെയ്തവരെ കുത്തിപ്പരിക്കേൽപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

കോ​ട്ട​ക്ക​ൽ: തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് യു​വാ​ക്ക​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പിച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ട്ടീ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​ഹ്സി​ൻ (31), സൂ​പ്പി ബ​സാ​ർ പു​തു​ക്കി​ടി മു​ഹ​മ്മ​ദ് ബാ​ദു​ഷ (20) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​ക്ക​ൽ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് വ​ലി​യാ​റ്റൂ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച രാ​ത്രി സൂ​പ്പി ബ​സാ​റി​ലാ​ണ് സം​ഭ​വം. ആ​ട്ടീ​രി തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​ദി​വ​സം മു​മ്പ് പ​രാ​തി​ക്കാ​രും പ്ര​തി​ക​ളും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു. ത​ർ​ക്കം പ​രി​ഹ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സൂ​പ്പി ബ​സാ​റി​ൽ കാ​റി​ലി​രി​ക്കു​ക​യാ​യി​രു​ന്ന വേ​ങ്ങ​ര സ്വ​ദേ​ശി അ​ബ്ദു​ൽ … Read more