ദേഹത്തൊട്ടിച്ച് കഞ്ചാവ് കടത്ത്; ഇടുക്കി സ്വദേശി പിടിയില്‍

സാ​ബു കൊ​ണ്ടോ​ട്ടി: ആ​ന്ധ്ര​യി​ല്‍ നി​ന്ന് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ കൊ​ണ്ടോ​ട്ടി പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. ഇ​ടു​ക്കി തോ​പ്രാം​കു​ടി സ്വ​ദേ​ശി സാ​ബു​വാ​ണ് (56) മോ​ങ്ങ​ത്ത് പി​ടി​യി​ലാ​യ​ത്. 4.7 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ശ​രീ​ര​ത്തി​ല്‍ സെ​ല്ലോ​ടേ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഞ്ചാ​വ് പൊ​തി​ക​ള്‍ ഒ​ട്ടി​ച്ചു​വെ​ച്ചാ​യി​രു​ന്നു ക​ട​ത്ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ന്ധ്ര​യി​ല്‍ നി​ന്ന് ജി​ല്ല​യി​ലേ​ക്ക് വ​ന്‍തോ​തി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് സാ​ബു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. തു​ട​ര​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി. 2020 ല്‍ 3.5 ​കി​ലോ​ഗ്രാം … Read more

മെ​ത്താ​ഫെ​റ്റാ​മി​നും ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ൽ

സു​ഹൈ​ബ് നി​ല​മ്പൂ​ർ: വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച നാ​ലു ഗ്രാം ​മെ​ത്താ​ഫെ​റ്റാ​മി​നും ഒ​രു ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. പു​ള്ളി​പ്പാ​ടം ഓ​ടാ​യി​ക്ക​ൽ മേ​ത്ത​ല​യി​ൽ സു​ഹൈ​ബി​നെ​യാ​ണ് (മ​ത്താ​യി -32) നി​ല​മ്പൂ​ർ പൊ​ലീ​സും ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ കാ​റി​ൽ ക​റ​ങ്ങി ന​ട​ന്ന് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് നി​ല​മ്പൂ​ർ ഡി​വൈ.​എ​സ്.​പി സാ​ജു കെ. ​അ​ബ്ര​ഹാ​മി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ ഓ​ടാ​യി​ക്ക​ലു​ള്ള വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് … Read more

ഉറങ്ങിക്കിടന്ന ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

ച​ങ്ങ​രം​കു​ളം: ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍ത്താ​വി​നെ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കു​ന്നം​കു​ളം കീ​ഴൂ​ര്‍ സ്വ​ദേ​ശി എ​ഴു​ത്തു​പു​ര​ക്ക​ല്‍ ജി​ജി​യെ​യാ​ണ് (53) ച​ങ്ങ​രം​കു​ളം സി.​ഐ ഷൈ​നി​ന്റെ​യും എ​സ്.​ഐ റോ​ബ​ര്‍ട്ട് ചി​റ്റി​ല​പ്പി​ള്ളി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് രാ​ത്രി 12ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഭ​ര്‍ത്താ​വ് ജി​ജി​യു​മാ​യി അ​ക​ന്ന് ച​ങ്ങ​രം​കു​ളം ക​ല്ലൂ​ർ​മ​യി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു യു​വ​തി. രാ​ത്രി യു​വ​തി​യും ര​ണ്ട്​ പെ​ണ്‍മ​ക്ക​ളും ഉ​റ​ങ്ങു​ന്ന​തി​നി​ടെ ജി​ജി ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി ജ​ന​ല്‍ … Read more

മുള്ളന്‍പന്നിയെ വേട്ടയാടി കൊന്ന് തിന്നു; പ്രതിക്ക് ആറു മാസം തടവും പിഴയും

മഞ്ചേരി: മുള്ളന്‍പന്നിയെ വേട്ടയാടി ഭക്ഷിച്ച സംഭവത്തില്‍ പ്രതിക്ക് ആറു മാസം തടവും 10,000 രൂപ പിഴയും. എരുമമുണ്ട ചെട്ടിയാംപാറ തോണിക്കടവന്‍ അബ്ദുല്‍ നാസറിനെയാണ് മഞ്ചേരി ജെ.എഫ്‌.സി.എം (രണ്ട്) ഫോറസ്റ്റ് കോടതി ജഡ്ജി പി. നൂറുന്നീസ ശിക്ഷിച്ചത്. 2015 ഒക്‌ടോബര്‍ 19ന് നിലമ്പൂര്‍ റേഞ്ച് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ നിലമ്പൂര്‍ കോവിലകം നിക്ഷിപ്ത വനത്തില്‍ ചെമ്പാലയിലാണ് സംഭവം. മുള്ളന്‍പന്നിയെ നാടന്‍തോക്കുപയോഗിച്ച് വേട്ടയാടി കൊന്നശേഷം വീട്ടില്‍ കൊണ്ടുവന്ന് പാകംചെയ്ത് ഭക്ഷിച്ചെന്നാണ് കേസ്. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ … Read more

5.9 കിലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: വി​ൽ​പ​ന​ക്ക് ബൈ​ക്കി​ല്‍ ക​ട​ത്തി​യ 5.9 കി.​ഗ്രാം ക​ഞ്ചാ​വു​മാ​യി തി​രൂ​ര്‍ ആ​ദ​ര്‍ശേ​രി ഈ​ങ്ങാ​പ​ട​ലി​ല്‍ ജാ​ഫ​ര്‍ അ​ലി​യെ(40) പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ആ​ന്ധ്ര, ഒ​ഡി​ഷ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് അ​ന്തർസംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ മു​ഖേ​ന വ​ന്‍തോ​തി​ല്‍ ക​ഞ്ചാ​വ് ജി​ല്ല​യി​ലേ​ക്ക് ക​ട​ത്തി ആ​വ​ശ്യ​ക്കാ​ര്‍ക്ക് വി​ല്‍പ​ന ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. സം​ഘ​ത്തി​ലെ ഏ​ജ​ന്‍റു​മാ​രാ​യ മ​ല​യാ​ളി​ക​ളു​ള്‍പ്പ​ടെ​യു​ള്ള​വ​രെ​യും ഇ​വ​ര്‍ മു​ഖേ​ന ക​ഞ്ചാ​വ് വാ​ങ്ങു​ന്ന ചെ​റു​കി​ട വി​ല്‍പ​ന​ക്കാ​രെ​യും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​വ​ശ്യ​ക്കാ​ര്‍ക്ക് ര​ണ്ട് കി​ലോ​ഗ്രാ​മി​ന്‍റെ പാ​ക്ക​റ്റി​ന് 35,000 മു​ത​ല്‍ 40,000 രൂ​പ​വ​രെ വി​ല​യി​ട്ട് സ്ഥ​ല​ത്ത് എ​ത്തി​ച്ച് … Read more

മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ പീഡിപ്പിച്ച 57കാരന് 16 വർഷം കഠിനതടവ്

നിലമ്പൂർ: മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ മയക്കി പീഡനത്തിനിരയാക്കിയ 57കാരന് 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു. കാളികാവ് കെ.എ.കെ പടിയിലെ കുന്നുമ്മൽ അബ്ദുൽ ഖാദറിനെയാണ് നിലമ്പൂർ അതിവേഗ പോക്സോ സ്പെഷൽ കോടതി ജഡ്ജി കെ.പി ജോയ് ശിക്ഷിച്ചത്. പെട്ടെന്ന് വിവാഹം നടക്കാൻ മന്ത്രവാദ ചികിത്സ നടത്താമെന്ന് വിശ്വസിപ്പിച്ച് ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. പിഴത്തുക അതിജീവിതക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണം. നിലമ്പൂർ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന ടി. സജീവനാണ് … Read more