മലപ്പുറം സ്വദേശിയായ 15കാരനെ കോഴിക്കോട്ടെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍

മലപ്പുറം സ്വദേശിയായ 15കാരനെ കോഴിക്കോട്ടെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി അതിക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. അസീസ്, ഉവൈസ്, അബ്ബാസ് എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരെയുമാണ്‌ കോഴിക്കോട് ടൗണ്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം സ്വദേശിയായ 15കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. കുട്ടിയെ കുന്ദമംഗലത്ത് എത്തിച്ചാണ് പ്രതികള്‍ അതിക്രമം കാട്ടിയത്.

കരാറുകാരൻ ബി.ഡി.ഒയെ കൈയേറ്റം ചെയ്തതായി പരാതി; അന്വേഷണം തുടങ്ങി

കരാറുകാരൻ ബി.ഡി.ഒയെ കൈയേറ്റം ചെയ്തതായി പരാതി; അന്വേഷണം തുടങ്ങി

നിലമ്പൂർ: കരാറുകാരൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി നിലമ്പൂർ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസറുടെ പരാതി. വഴിക്കടവ് മരുത വലിയപീടിയേക്കൽ വി.പി. സുനീറിനെതിരെയാണ് നിലമ്പൂർ ബി.ഡി.ഒ ഐ.ജെ. സന്തോഷ് നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം തുടങ്ങി. ബുധനാഴ്ച 12 ഓടെയാണ് സംഭവം. ബി.ഡി.ഒയുടെ ക‍ാബിനിലേക്ക് കയറി വന്ന് ടെൻഡറുകൾ പാസാക്കുന്നതിൽ തടസ്സം നിൽക്കുന്നത് എന്തിനാണെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തുകയും പിടിച്ചുതള്ളുകയും കൈയേറ്റം നടത്താൻ ശ്രമിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഓഫിസിലെ മറ്റു ജീവനക്കാർ വന്നാണ് ഇയാളെ പുറത്താക്കിയത്. ഇയാൾ കരാറെടുത്ത … Read more

കള്ളക്കടത്ത് സ്വര്‍ണ്ണം കവര്‍ച്ച നടത്താൻ ശ്രമിച്ച അഞ്ച് പേർ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

കള്ളക്കടത്ത് സ്വര്‍ണ്ണം കവര്‍ച്ച നടത്താൻ ശ്രമിച്ച അഞ്ച് പേർ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

പെരിന്തൽമണ്ണ: ഹൈവേ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വര്‍ണ്ണം കൊണ്ടുപോകുന്ന വാഹനങ്ങളേയും ആളുകളേയും ആക്രമിച്ച് സ്വര്‍ണം കവര്‍ച്ച നടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ പെരിന്തല്‍മണ്ണയില്‍ പൊലീസിന്‍റെ പിടിയില്‍. കൊപ്പം മുതുതല സ്വദേശി കോരക്കോട്ടിൽ മുഹമ്മദ് റഷാദ്(30), കൂടല്ലൂര്‍ സ്വദേശി ചോടത്ത് കുഴിയിൽ അബ്ദുൾ അസീസ് (31), മാറഞ്ചേരി സ്വദേശി കൈപ്പള്ളിയിൽ മുഹമ്മദ് ബഷീർ (40), വെളിയങ്കോട് സ്വദേശി കൊളത്തേരി സാദിക്ക്(27), ചാവക്കാട് മുതുവറ്റൂര്‍ സ്വദേശി കുരിക്കലകത്ത് അൽതാഫ്ബക്കർ(32)എന്നിവരെയാണ് പെരിന്തല്‍മണ്ണ സി.ഐ. സി അലവി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26നാണ് വിദേശത്ത് നിന്ന് … Read more

വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 41 ലക്ഷത്തിന്റെ സ്വർണം പൊലീസ് പിടികൂടി

വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 41 ലക്ഷത്തിന്റെ സ്വർണം പൊലീസ് പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 41 ലക്ഷത്തിന്റെ സ്വര്‍ണവുമായി മൂന്നുപേരെ പൊലീസ് സംഘം പിടികൂടി. ബഹ്റൈനില്‍നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കൂരാച്ചുണ്ട് സ്വദേശി റഷീദ് (47), ഇയാളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ പേരാമ്പ്ര സ്വദേശികളായ അഷ്റഫ് (47), സിയാദ് (25) എന്നിവരാണ് അറസ്റ്റിലായത്. മിശ്രിതരൂപത്തിലുള്ള സ്വർണം മൂന്ന് കാപ്സ്യൂളുകളായി ശരീരത്തിനകത്ത് ഒളിപ്പിച്ചുകടത്താനായിരുന്നു റഷീദിന്റെ ശ്രമം. കസ്റ്റംസ് പരിശോധന അതിജീവിച്ച് ടെർമിനലിന് പുറത്തുകടന്ന് കൂട്ടാളികൾക്കൊപ്പം പോകുന്നതിനിടെ സംഘത്തെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ്, വാഹനം ഉൾപ്പെടെ സീറോ പോയന്റിൽ … Read more

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വാ​ഴ​ക്കാ​ട്: ക​ഞ്ചാ​വു​മാ​യി ക​രി​പ്പൂ​ർ സ്വ​ദേ​ശി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ണി​ച്ചി​റോ​ട് ഷം​നാ​ദി​നെ​യാ​ണ് (39) എ​സ്.​ഐ. പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഴ​ക്കാ​ട്ടു​നി​ന്ന് ഡാ​ന്‍സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്. നൂ​റ് പാ​യ്ക്ക​റ്റ് ക​ഞ്ചാ​വ് ഇ​യാ​ളി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു. വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കും വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച​താ​ണി​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ പേ​രി​ല്‍ ല​ഹ​രി വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രി​പ്പൂ​ര്‍, തേ​ഞ്ഞി​പ്പ​ലം, മ​ല​പ്പു​റം എ​ക്‌​സൈ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ​ത്തോ​ളം കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ 50 ലക്ഷം രൂപ വായ്പ” മഞ്ചേരി വായ്പ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ 50 ലക്ഷം രൂപ വായ്പ” മഞ്ചേരി വായ്പ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

മഞ്ചേരി വായ്പ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ മഞ്ചേരി: വായ്പ നല്‍കാമെന്ന് പറഞ്ഞ് പലരില്‍നിന്ന് പണം സ്വീകരിച്ചു തുക നല്‍കാതെ ഇടപാടുകാരെ വഞ്ചിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മേലാറ്റൂര്‍ എടപ്പറ്റ കല്ലിങ്ങല്‍ മുഹമ്മദ് സുബൈറിനെയാണ് (34) മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ 50 ലക്ഷം രൂപ വായ്പയായി നല്‍കുമെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ചാണ് സംഘം പണം കൈക്കലാക്കിയത്. ദിനം പ്രതി 3250 രൂപ തിരിച്ചടച്ചാല്‍ മതി. അഞ്ചുവര്‍ഷം തിരിച്ചടക്കാന്‍ സമയം ലഭിക്കും. … Read more