തിരൂരിൽ നിയന്ത്രണംവിട്ട കാർ ബൈക്കും ഹോട്ടലിന്റെ മതിലും തകർത്തു; വൻ ദുരന്തം ഒഴിവായി

തിരൂരിൽ നിയന്ത്രണംവിട്ട കാർ ബൈക്കും ഹോട്ടലിന്റെ മതിലും തകർത്തു; വൻ ദുരന്തം ഒഴിവായി

തിരൂർ: ബുധനാഴ്ച രാവിലെ 6ന് തിരൂർ താഴേപ്പാലത്താണ് അപകടം നടന്നത്. അമിതവേഗത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഇടിച്ച് ഹോട്ടലിന്റെ മതിലും സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കും പൂർണമായി തകർന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന 2 പേർക്കു പരുക്കേറ്റു. കാർ വരുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഗുരുവായൂരിൽനിന്ന് വരികയായിരുന്ന കെഎൽ 14 ജെ 180 നമ്പർ കാർ താഴേപ്പാലം ജംക‍്ഷനിലേക്കുള്ള ഇറക്കത്തിനു മുൻപായി നിയന്ത്രണം വിടുകയായിരുന്നു. റോഡിൽനിന്ന് തെന്നി സമീപത്തെ ഹോട്ടലിനു മുന്നിലേക്ക് പാഞ്ഞുകയറിയ കാർ ആദ്യം … Read more

കാര്‍ കടലുണ്ടി റോഡിലെ വൈദ്യുതി പോസ്റ്റിലിടിച്ച്‌ അപകടം

കാര്‍  കടലുണ്ടി റോഡിലെ വൈദ്യുതി പോസ്റ്റിലിടിച്ച്‌ അപകടം

പരപ്പനങ്ങാടി :കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച്‌ അപകടം. കഴിഞ്ഞ ദിവസം പുലര്‍ച്ചയായിരുന്നു അപകടം. കടലുണ്ടി റോഡിലെ അയ്യപ്പന്‍ കാവ് സ്റ്റോപ്പിനടുത്തെ പോസ്റ്റിലാണ് കാറിടിച്ചത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടിയെ തുടര്‍ന്ന് കാറിന്‍റെ മുന്‍ഭാഗം തകര്‍ന്നു. കാറിലുണ്ടായിരുന്ന അഞ്ചു യാത്രികരും അത്ഭുതകരമായി രക്ഷപ്പെട്ടു. പോസ്റ്റ് തകര്‍ന്നതോടെ മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യൂതി വിതരണം തടസപ്പെട്ടു

എം.ഡി.എം.എയുമായി രണ്ടുപേർ പാണ്ടിക്കാട് പൊലീസിന്റെ പിടിയിൽ

എം.ഡി.എം.എയുമായി രണ്ടുപേർ പാണ്ടിക്കാട് പൊലീസിന്റെ പിടിയിൽ

പാണ്ടിക്കാട്: എം.ഡി.എം.എയുമായി രണ്ടുപേർ പാണ്ടിക്കാട് പൊലീസിന്റെ പിടിയിൽ. വെള്ളിയാഴ്ച രാത്രി എട്ടോടെ കരായ ഖാജാ നഗറിന് സമീപത്ത് ചിറ്റത്തുപാറ സ്വദേശി മുട്ടേങ്ങാടൻ മുഹമ്മദ് ഷിബിലാണ് (24) 7.5 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. പാണ്ടിക്കാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ജനമൈത്രി പൊലീസ് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തി വരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരം നൽകി. തുടർന്ന് ഇയാളെ പരിശോധിച്ചപ്പോഴാണ് പാന്റിന്റെ പോക്കറ്റിൽനിന്ന് മയക്കുമരുന്ന് കിട്ടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾക്ക് … Read more

പത്തുവർഷം മുമ്പ് കാണാതായ യുവാവിനെയും യുവതിയെയും കണ്ടെത്തി

പത്തുവർഷം മുമ്പ് കാണാതായ യുവാവിനെയും യുവതിയെയും കണ്ടെത്തി

വാഴക്കാട്: 10 വർഷം മുമ്പ് കാണാതായ യുവാവിനെയും യുവതിയെയും ബംഗളൂരുവിൽനിന്ന് കണ്ടെത്തി. 2012 ഏപ്രിലിൽ വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചീക്കോട്ടുനിന്ന് കാണാതായ സൈഫുന്നിസയെയും സബീഷിനെയുമാണ് മലപ്പുറം സി-ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ല മിസ്സിങ് പേഴ്സൻ ട്രേസിങ് യൂനിറ്റ് (ഡി.എം.പി.ടി.യു) കണ്ടെത്തിയത്. ജില്ലയിൽ റിപ്പോർട്ട് ചെയ്ത മിസ്സിങ് കേസുകളിൽ വർഷങ്ങളായി കണ്ടെത്താൻ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി.എം.പി.ടി.യു അംഗങ്ങൾ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ബംഗളൂരുവിലെ താമസ സ്ഥലത്തുനിന്ന് കണ്ടെത്തിയത്. 10 വർഷത്തോളമായി ബംഗളൂരുവിൽ … Read more

ചെമ്മാട് അക്ഷയ കേന്ദ്രത്തിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി

ചെമ്മാട് അക്ഷയ കേന്ദ്രത്തിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി

തിരൂരങ്ങാടി: ചെമ്മാട്ട് പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിനെതിരെ അഴിമതിയാരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചു. തിരൂരങ്ങാടി സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എം.പി. ഇസ്മായിൽ മലപ്പുറം വിജിലൻസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് ഷഫീഖിന്റെ നിർദേശപ്രകാരമാണ് അന്വേഷണം. നഗരസഭ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലായിരുന്നു ദീർഘകാലം അക്ഷയ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ചതിനെ തുടർന്ന് അക്ഷയ കേന്ദ്രം 2017 മുതൽ ചെമ്മാട് ജങ്ഷനിൽ കൊടിഞ്ഞി റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, … Read more

പാന്റ്സ് അഴിക്കും, അശ്ലീലചേഷ്ടകള്‍; നൂറോളം സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം; ഗുസ്തിതാരം പിടിയില്‍

പാന്റ്സ് അഴിക്കും, അശ്ലീലചേഷ്ടകള്‍; നൂറോളം സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം; ഗുസ്തിതാരം പിടിയില്‍

യുവതിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഗുജറാത്തിലെ ഗുസ്തി താരം അറസ്റ്റില്‍. യോഗ അധ്യാപികയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതിനാണ് രാജ്കോട്ട് സ്വദേശിയായ കൗശല്‍ പിപാലിയ(24)യെ മാളവ്യനഗര്‍ പോലീസ് പിടികൂടിയത്. ഗുസ്തിയില്‍ സംസ്ഥാന ചാമ്പ്യനായ ഇയാള്‍ നൂറോളം സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 74 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ നിരവധി സ്വര്‍ണമെഡലുകള്‍ നേടിയ താരമാണ് കൗശല്‍. 2016 മുതല്‍ 2019 വരെ തുടര്‍ച്ചയായി സംസ്ഥാന തലത്തില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു. പത്തുദിവസം മുമ്പാണ് ഇയാള്‍ യോഗ അധ്യാപികയായ യുവതിയെ ഉപദ്രവിച്ചത്. … Read more