വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കാപ്പ പ്രതി അറസ്റ്റിൽ
വണ്ടൂർ: നിരവധി കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ട് നിലമ്പൂർ പൊലീസ് കാപ്പ ചുമത്തി ജില്ലക്ക് പുറത്തേക്ക് നാടുകടത്തിയ മമ്പാട് പുളിക്കലോടി സ്വദേശി പള്ളിക്കണ്ടി മുഹമ്മദ് എന്ന ചെമ്പൻ നാണിയെ (62) വണ്ടൂരിൽനിന്ന് പൊലീസും നിലമ്പൂർ ഡാൻസാഫ് ടീമും പിടികൂടി. കഴിഞ്ഞ നവംബർ 23നാണ് മുഹമ്മദിനെ കാപ്പ ചുമത്തി ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഇത് ലംഘിച്ച് പ്രതി ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. … Read more