മലപ്പുറം: റമദാന് 27ാം രാവിന്റെ പുണ്യംതേടി വിശ്വാസിലക്ഷങ്ങള്‍ മലപ്പുറം മേൽമുറി സ്വലാത്ത് നഗറില്‍ ഒഴുകിയെത്തി. വ്യാഴാഴ്ച പുലർച്ചെ മുതല്‍തന്നെ ചെറുസംഘങ്ങളായി എത്തിയ വിശ്വാസികള്‍ വൈകീട്ടോടെ വൻ പ്രവാഹമായി. മാസംതോറും നടത്താറുള്ള സ്വലാത്ത് മജ്ലിസിന്റെ വാര്‍ഷികം […]
Category: All news
വളാഞ്ചേരിയിൽ ആദ്യം എച്ച്.ഐ.വി സ്ഥിരീകരിച്ചത് മലയാളിക്ക്; 10 പേർക്കും രോഗം പകർന്നത് ലഹരി സിറിഞ്ച് ഉപയോഗത്തിലൂടെ
മലപ്പുറം: വളാഞ്ചേരിയിൽ എച്ച്.ഐ.വി കണ്ടെത്തിയ ലഹരിസംഘത്തിലെ 10 പേരിൽ ആദ്യം സ്ഥിരീകരിച്ചത് മലയാളിക്ക്. ഏഴു മലയാളികൾക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് ആരോഗ്യവകുപ്പ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. സിറിഞ്ച് വഴി ലഹരി ഉപയോഗിക്കുന്നവരാണ് ഇവർ. […]
പരീക്ഷക്കിടെ ഉത്തരപേപ്പര്‍ പിടിച്ചെടുത്ത സംഭവം; പരീക്ഷ എഴുതാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി
പ്രതീകാത്മക ചിത്രം മലപ്പുറം: പ്ലസ്ടു പരീക്ഷക്കിടെ വിദ്യാർഥിനിയുടെ ഉത്തരപേപ്പര്‍ പിടിച്ചെടുത്ത സംഭവത്തില്‍ വീണ്ടും പരീക്ഷ എഴുതാന്‍ അനുമതി. മലപ്പുറം കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിനി അനാമികക്കാണ് ഇക്ണോമിക്സ് പരീക്ഷക്കിടെ ദുരനുഭവം ഉണ്ടായത്. മറ്റൊരു […]
കെണിയിൽ അകപ്പെടാതെ പുലി; ആശങ്കയിൽ മമ്പാട്
നിലമ്പൂർ: മമ്പാട്ടെ വിവിധ പ്രദേശങ്ങളിൽ പുലി ഭീതി വിട്ടൊഴിയുന്നില്ല. ഒരു മാസമായി മേഖലയിൽ പുലി പരിഭ്രാന്തി പരത്തുകയാണ്. പുലിയെ പിടികൂടുന്നതിന് വനം വകുപ്പ് രണ്ട് സ്ഥലങ്ങളിലായി കൂട് സ്ഥാപിച്ചിട്ടുണ്ട്. എളമ്പുഴയിലും വട്ടപ്പാറയിലുമായാണ് കെണി സ്ഥാപിച്ചിട്ടുള്ളത്. […]
കൊണ്ടോട്ടിയിൽ വൻ ലഹരിവേട്ട; ഹെറോയിൻ പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ
കൊണ്ടോട്ടി (മലപ്പുറം): കൊണ്ടോട്ടിയിൽ എക്സൈസ് നടത്തിയ ലഹരിവേട്ടയിൽ ഒരാൾ അറസ്റ്റിൽ. ചേലേമ്പ്ര കൊളക്കാട്ടുചാലി നീലാടത്ത് മലയിൽ വീട്ടിൽ മുഹമ്മദ് നിഷാദ് (34) ആണ് അറസ്റ്റിലായത്. നിഷാദിന്റെ കൈയ്യിൽ നിന്ന് 31 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. […]
തിരുവാലി കോട്ടാലയിൽ പുലിയിറങ്ങിയതായി പ്രചാരണം
വണ്ടൂർ: തിരുവാലി കോട്ടാലയിൽ പുലിയിറങ്ങിയതായും കളിസ്ഥലത്ത് കാൽപ്പാടുകൾ കണ്ടതായും പ്രചാരണം. ഒടുവിൽ വനം വകുപ്പ് ആർ.ആർ.ടി അംഗങ്ങളെത്തി കാൽപ്പാടുകൾ കാട്ടുപൂച്ചയുടെതാണെന്ന് സ്ഥിരീകരിച്ചു. പ്രദേശത്തെ രണ്ടു വീട്ടുകാർ പുലിയെ കണ്ടതായി വാർത്തകൾ പരന്നതോടെ നാട്ടുകാർ പരിഭ്രാന്തരായി. […]