ആക്രി സാധനങ്ങൾ എന്ന വ്യാജേന മണൽ കടത്ത്​; സഹോദരങ്ങൾ പോലീസ് പിടിയിൽ

ആക്രി സാധനങ്ങൾ എന്ന വ്യാജേന മണൽ കടത്ത്​; സഹോദരങ്ങൾ പോലീസ് പിടിയിൽ

കുറ്റിപ്പുറം: ആക്രി സാധനങ്ങൾ എന്ന വ്യാജേന മണൽ കടത്തിയ കേസിൽ മദിരശ്ശേരിയിലെ സഹോദരങ്ങൾ അറസ്റ്റിൽ. മദിരശ്ശേരി തോട്ടത്തിൽ ഷാഹുൽ ഹമീദ് (32), അബ്ദുൽ നാസർ (27) എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. മദിരശ്ശേരി മാമ്പി സ്റ്റേഡിയം ഭാഗത്തുനിന്ന് മണൽ കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഗുഡ്സ് ഓട്ടോയിൽ മണൽ കയറ്റി ടാർപായ കൊണ്ട് മൂടി അതിന് മുകളിൽ ആക്രി സാധനങ്ങൾ വെച്ചാണ് മണൽ കൊണ്ടുപോയിരുന്നത്. ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസിനോട് മോശമായി പെരുമാറിയതിനും കേസെടുത്തിട്ടുണ്ട്.

വളാഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി; നാല് പേർക്ക് പരിക്ക്

വളാഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി; നാല് പേർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ച് കയറി. കുറ്റിപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന കെ.എൽ-73-എ-6676 നമ്പർ ഫിയറ്റ് അവഞ്ചുറ എന്ന മോഡൽ കാറാണ് അപകടമുണ്ടാക്കിയത്. അബുദാബിപ്പടിയിലെ ഹാപ്പി സ്റ്റോർ എന്ന പലചരക്ക് കടയിലേക്കാണ് കാർ ഇടിച്ച് കയറിയത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കടയിൽ സാധനങ്ങൾ വാങ്ങുകയായിരുന്ന പൈങ്കണ്ണൂർ സ്വദേശി വിജയൻ കടയിലെ ഒരു ജീവനക്കാരൻ, കാർ യാത്രക്കാരായ രണ്ട് പേർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ … Read more

ബന്ധുവീട്ടില്‍വന്ന 10-ാംക്ലാസുകാരന് പ്രകൃതിവിരുദ്ധ പീഢനം; 54കാരന്‍ അറസ്റ്റില്‍

ബന്ധുവീട്ടില്‍വന്ന 10-ാംക്ലാസുകാരന് പ്രകൃതിവിരുദ്ധ പീഢനം; 54കാരന്‍ അറസ്റ്റില്‍

നിലമ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മമ്പാട് ടാണ സ്വദേശി പൊയിലില്‍ അബ്ദുള്ള (54)യെയാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2021 ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന കുട്ടി ബന്ധുവീട്ടില്‍ വിരുന്നു വന്നതായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ പ്രതി പ്രകൃതി വിരുദ്ധ പീഢനത്തിനരയാക്കുകയായിരുന്നു. പീഢന വിവരം പുറത്തു പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പഠനത്തില്‍ പിന്നോക്കം പോയ … Read more

ചെമ്മാട് ഷോപ്പിങ് ഫെസ്റ്റിവെൽ; ഒക്ടോബർ 1 മുതൽ നവംബർ 30വരെ

ചെമ്മാട് ഷോപ്പിങ് ഫെസ്റ്റിവെൽ; ഒക്ടോബർ 1 മുതൽ നവംബർ 30വരെ

ചെമ്മാട് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരോത്സവം ‘KGF ചെമ്മാട് ഷോപ്പിങ് ഫെസ്റ്റിവെൽ 2022’ നടത്താൻ തീരുമാനം. ചെമ്മാട് ഐശ്വര്യ ഹാളിൽ വെച്ച് നടന്ന ‘KGF ചെമ്മാട് ഷോപ്പിങ് ഫെസ്റ്റിവെൽ 2022’ പ്രഖ്യാപന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ സെക്രട്ടറി മലബാർ ബാവ സാഹിബ് ഉൽഘാടനം ചെയ്തു. ഫെസ്റ്റിവല്ലിന്റെ പ്രഖ്യാപനം തിരുരങ്ങാടി നഗരസഭ ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ സി.പി ഇസ്മായിൽ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സിദ്ധീഖ് പനക്കൽ ആധാർ ഗോൾഡ്, KGF … Read more

കുറ്റിപ്പുറം പാലത്തിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം

കുറ്റിപ്പുറം പാലത്തിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം

കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം പാ​ല​ത്തി​ൽ ര​ണ്ടു ദി​വ​സം അ​ർ​ധ​രാ​ത്രി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 12 മു​ത​ൽ മൂ​ന്നു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. തൃ​ശൂ​രി​ൽ​നി​ന്ന് സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ട​പ്പാ​ളി​ൽ​നി​ന്ന് തി​രി​ഞ്ഞ് പൊ​ന്നാ​നി ച​മ്ര​വ​ട്ടം പാ​ല​ത്തി​ലൂ​ടെ പോ​ക​ണം. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രൂ​ർ വ​ഴി ച​മ്ര​വ​ട്ടം പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​ക​ണം. ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ത്തി​ലെ ക​മാ​ന​ത്തി​ന്‍റെ ബീ​മു​ക​ൾ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഇ​ടി​ച്ചു ത​ക​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ആ​റു​വ​രി പാ​ത നി​ർ​മാ​ണ ക​മ്പ​നി​യു​ടെ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ലോ​റി​യി​ൽ ക​യ​റ്റി​പ്പോ​കു​ന്ന​തി​നി​ടെ … Read more

വളയംകുളത്ത് സ്വകാര്യ ബസിൽ വിദ്യാർഥികൾക്ക് നേരെ കണ്ടക്ടറുടെ അതിക്രമം

വളയംകുളത്ത് സ്വകാര്യ ബസിൽ വിദ്യാർഥികൾക്ക് നേരെ കണ്ടക്ടറുടെ അതിക്രമം

ചങ്ങരംകുളം: വളയംകുളത്ത് സ്വകാര്യ ബസിൽ വിദ്യാർഥികൾക്ക് നേരെ കണ്ടക്ടറുടെ അതിക്രമം. പെരുമ്പിലാവ് അൻസാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളെയാണ് കണ്ടക്ടർ മർദിച്ചത്. സംഭവത്തിൽ ബസ് കണ്ടക്ടറെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ കോഴിക്കോട് റൂട്ടിലോടുന്ന ജോണിച്ചൻ ബസിലെ കണ്ടക്ടർ സുബൈദിനെയാണ് ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ച യാണ് സംഭവം. വളയംകുളത്ത് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെരുമ്പിലാവ് അൻസാർ സ്കൂളിലെ വിദ്യാർഥികളെയാണ് കണ്ടക്ടർ മർദിച്ചത്. കൂറ്റനാട് സ്വദേശി ബാസിൽ, കടവല്ലൂർ സ്വദേശി ഷിനാഫ്, എടപ്പാൾ സ്വദേശി സാഹി … Read more