കോട്ടക്കലിൽ ബസ്സ്റ്റാൻഡിലെ മുറികൾ കോടതിവിധിയിലൂടെ നേടി വ്യാപാരികൾ
കോട്ടക്കൽ: പഴയ ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരികൾക്ക് മുറികൾ നൽകാമെന്ന വാഗ്ദാനം കോട്ടക്കൽ നഗരസഭ അധികൃതർ തള്ളിയതോടെ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്ത് വ്യാപാരികൾ. ശനിയാഴ്ച നടക്കേണ്ടിയിരുന്ന ലേല നടപടികൾക്ക് സ്റ്റേ വരുമെന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന ഭരണസമിതിക്കും ഇത് താൽക്കാലിക ആശ്വാസമായി. 25 വ്യാപാരികൾക്കാണ് പുതിയ കെട്ടിടത്തിൽ മുറി അനുവദിച്ചിരുന്നത്. ഓരോ കച്ചവടമുറികൾക്കും 15 ലക്ഷം രൂപയാണ് അന്നത്തെ ഭരണസമിതി ആവശ്യപ്പെട്ടിരുന്നത്. ഇതിന്‍റെ ഭാഗമായി 3.75 ലക്ഷം രൂപ വീതം വിവിധ ഘട്ടങ്ങളിലായി നഗരസഭക്ക് നൽകുകയും ചെയ്തിരുന്നു. … Read more