നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ ആഹ്വാനംചെയ്ത് പോപ്പുലർ ഫ്രണ്ട്

നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്  സംസ്ഥാനത്ത് നാളെ ഹർത്താൽ ആഹ്വാനംചെയ്ത് പോപ്പുലർ ഫ്രണ്ട്

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ  അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇതിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുംമെന്നും രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ എന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മിറ്റി അറിയിച്ചു. ഹർത്താല്‍ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പിഎഫ്ഐ ജനറല്‍ സെക്രട്ടറി എ അബ്ദുൽ സത്താർ  ആവശ്യപ്പെട്ടു. എന്‍ഐഎ റെയ്ഡില്‍ കേരളത്തില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് … Read more

‘മഞ്ചേരിയിൽ ബസ്സ് തടഞ്ഞ് ഡൈവറെ ആക്രമിച്ചു; ജില്ലയിൽ പലയിടങ്ങളിലും സ്വകാര്യ ബസ് പണിമുടക്ക് ” വീഡിയോ

‘മഞ്ചേരിയിൽ  ബസ്സ് തടഞ്ഞ് ഡൈവറെ ആക്രമിച്ചു;  ജില്ലയിൽ പലയിടങ്ങളിലും സ്വകാര്യ ബസ് പണിമുടക്ക് ”  വീഡിയോ

മഞ്ചേരി: മഞ്ചേരിയിൽ ഇന്ന് ബസ്സ് സമരം. വഴിക്കടവ് – മഞ്ചേരി – തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഗായിൽ ബസിലെ ഡ്രൈവറെ അകാരണമായി മർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ന് ( 22-9-2022 വ്യാഴം ) ബസ് സമരം നടത്തുന്നത്. മഞ്ചേരിയിൽ നിന്നും തിരുരിലോട്ട് പോകുന്ന ആഗയിൽ ബസ് നാട്ടുകർ തടഞ്ഞ് ഡൈവറെ ഒരു വിഭാഗം നാട്ടുകാർ മർദിക്കുകയായിരുന്നു ഡ്രൈവിംഗ് സീറ്റിൽ നിന്നും ഡൈവറെ വലിച്ചിറക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു.  ഡ്രൈവറെമർദിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്നാണ് … Read more

പേവിഷ ബാധ കുത്തിവെപ്പ് ഇല്ലാത്ത ഏക ജില്ല ആശുപത്രിയായി പെരിന്തൽമണ്ണ

പേവിഷ ബാധ കുത്തിവെപ്പ് ഇല്ലാത്ത ഏക ജില്ല ആശുപത്രിയായി പെരിന്തൽമണ്ണ

പെരിന്തൽമണ്ണ: തെരുവുനായ് ആക്രമണം രൂക്ഷമായിരിക്കെ സംസ്ഥാനത്ത് മുഴുവൻ ഗവ. മെഡിക്കൽ കോളജുകളിലും ജില്ല, ജനറൽ ആശുപത്രികളിലും ഉറപ്പാക്കിയ ഇമ്യൂണോ ഗ്ലോബിൻ സിറം (ഇ.ആർ.ജി.ഐ) കുത്തിവെപ്പ് ഇല്ലാത്ത ഏക ജില്ല ആശുപത്രിയായി പെരിന്തൽമണ്ണ. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ വരെ ഈ സൗകര്യം ഏർപ്പെടുത്താൻ ഇപ്പോൾ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കഴുത്തിനു മുകളിൽ കടിയേറ്റാൽ മുറിവിൽ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ നൽകുന്ന കുത്തിവെപ്പാണിത്. കുത്തിവെപ്പ് നൽകുമ്പോൾ ഡോക്ടർമാർ വേണമെന്നതിനാൽ ഡോക്ടർമാരുടെ താൽപര്യക്കുറവാണ് മരുന്ന് ആവശ്യത്തിന് ലഭിച്ചിട്ടും പെരിന്തൽമണ്ണയിൽ കുത്തിവെപ്പ് നൽകാത്തതെന്ന് പരാതിയുണ്ട്. അതേസമയം … Read more

ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം:നിയമ പോരാട്ടത്തിന് കുടുംബം

ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം:നിയമ പോരാട്ടത്തിന് കുടുംബം

തിരൂർ: ഭർത്താവിന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നിയമ പോരാട്ടത്തിലേക്ക്. കൽപകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കന്മനം തെക്കുമ്മുറി കണ്ടംപാറ സ്വദേശി കാവുംപുറത്ത് അഷ്റഫ് അലിയുടെ മകൾ ജാസിറ എന്ന മോൾട്ടിയെ (25) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം എത്തിയത്. ഭർത്താവ് അനന്താവൂർ കൈത്തക്കര ചെനക്കലിലെ കുന്നത്ത് വീട്ടിൽ അഷ്റഫിന്റെയും മാതാപിതാക്കളായ ഇയ്യാത്തുമ്മു, അബു, ഭർത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യ ഫസീല, ഭർതൃ സഹോദരി ബുഷ്റ … Read more

ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസിനെ ആദരിച്ചു

ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസിനെ  ആദരിച്ചു

ജീവരക്ഷ 2022 HOPE. BLOOD DONORSമീറ്റിൽ ജീവ കാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസിനെ ആദരിച്ചു. കോഴിക്കോട് വ്യാപാര ഭവനിലായിരുന്നു പ്രോഗ്രാം. ഇതിനു മുൻപും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി നിരവധി അവാർഡുകൾ അസീസിനെ തേടിയെത്തിയിട്ടുണ്ട്. അഴുകിയ മൃതദേഹങ്ങൾ കണ്ടെടുക്കാനും പോസ്റ്റുമോർട്ടത്തിനു സഹായിക്കൽ മുതൽ നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ശ്രമിക്കുന്ന മഠത്തിൽ അബ്ദുൽ അസിസ് നാട്ടുകാർക്ക് ഒരു മുതൽകൂട്ടാണ്. എട്ടാം വയസ്സിൽ ഉപ്പ മരിച്ച ശേഷം കുടുംബം പുലർത്താൻ ചെയ്ത തൊഴിലുകൾ തന്നെയാണ് ഈ സാഹസങ്ങൾക്കെല്ലാം … Read more

ലോറി സ്‌കൂട്ടറിലിടിച്ച് ഡോക്ടർ മരണപ്പെട്ടു

ലോറി സ്‌കൂട്ടറിലിടിച്ച് ഡോക്ടർ മരണപ്പെട്ടു

Malappuram News :  കുറുവ – ലോറി സ്‌കൂട്ടറിലിടിച്ച് ഡോക്ടർ മരിച്ചു. പെരിന്തൽമണ്ണ മലാപ്പറമ്പ് എം.ഇ.എസ്.മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥി പഴമള്ളൂർ സമൂസ്പടി പൂച്ചമാന്തിയിലെ ഫൈസൽ പാറമ്മൽ (26) ആണ് മരിച്ചത്. എം.ഇ.എസ്.മെഡിക്കൽ കോളേജിൽ നിന്ന് അങ്ങാടിപുറത്തെ ക്ലിനിക്കിലേക്ക് പോകുമ്പോൾ  പുത്തനങ്ങാടി ഗൈറ്റ് പടിയിവെച്ച് ഫൈസൽ സഞ്ചരിച്ച സ്‌കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിതാവ്: മുഹമ്മദ് മുസ്‌ലിയാർ. മാതാവ്:ആമിന.ഭാര്യ: ഡോ.നൗഷിദ. സഹോദരങ്ങൾ: റംല, ഹൈറുനീസ, ഷബീറലി, മുഹമ്മദലി.