താനൂർ കാളാട് 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

താനൂർ കാളാട് 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

താനൂർ : നിറമരുതൂർ കാളാട് പട്ടർപറമ്പിൽ കനോലി കനാലിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിൻ്റെ മകൻ അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ധീഖിൻ്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കനാലിൽ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു. ഇരുവരും അയൽവാസികളും കൂട്ടുകാരുമാണ്. നാട്ടുകാരാണ് ഇരുവരെയും മുങ്ങിയെടുത്തത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആമിനയാണ് അഷ്മിലിൻ്റെ മാതാവ്.സാബിറയാണ് അജ്നാസിൻ്റെ മാതാവ്. കാളാട് നൂറുൽ ഹുദാ സുന്നി മദ്റസയിലെ വിദ്യാർഥിയാണ് അഷ്മിൽ. … Read more

തിരൂരിൽ 30 ആടുകൾ ചത്തു; ചെള്ളുപനിയെന്ന് സംശയം

തിരൂരിൽ 30 ആടുകൾ ചത്തു; ചെള്ളുപനിയെന്ന് സംശയം

തി​രൂ​ർ: പൂ​ക്ക​യി​ൽ, തു​മ​ര​ക്കാ​വ്, ചെ​മ്പ്ര പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​പ്പ​തി​ല​ധി​കം ആ​ടു​ക​ൾ രോ​ഗം ബാ​ധി​ച്ച് ച​ത്തു. വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ഞാ​യ​റാ​ഴ്ച സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ചെ​ള്ളു​പ​നി​യാ​വാം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഡോ​ക്ട​ർ​മാ​ർ. ഇ​ക്കാ​ര്യ​ത്തി​ൽ രോ​ഗ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​ൻ തി​ങ്ക​ളാ​ഴ്ച ര​ക്തം പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കു​മെ​ന്നും വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രാ​യ സൂ​ര്യ നാ​രാ​യ​ണ​നും ഉ​ഷ​യും പ​റ​ഞ്ഞു. അ​സു​ഖ ബാ​ധി​ത​രാ​യ ആ​ടു​ക​ളു​ടെ ര​ക്തം സം​ഘം പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ചു. ച​ത്ത ആ​ടു​ക​ൾ​ക്ക് വ​യ​റി​ള​ക്ക​വും ത​ള​ർ​ച്ച​യു​മാ​ണ് രോ​ഗ​ല​ക്ഷ​ണം. കൂ​ടു​ത​ൽ ആ​ടു​ക​ളി​ലേ​ക്ക് രോ​ഗം ബാ​ധി​ച്ച​തോ​ടെ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. … Read more

മഞ്ചേരി പോപ്പുലർ ഫ്രണ്ട് കേന്ദ്രത്തിൽ എൻഐഎ പരിശോധന

മഞ്ചേരി  പോപ്പുലർ ഫ്രണ്ട് കേന്ദ്രത്തിൽ എൻഐഎ പരിശോധന

മഞ്ചേരിയിൽ ഗ്രീൻവാലിയിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന. ഓഫീസിൽ സൂക്ഷിച്ച വിവിധ രേഖകളാണ് പരിശോധിക്കുന്നത്. സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിശദാംശങ്ങളും രേഖരിക്കുന്നുണ്ട്. രാത്രിയോടെയാണ് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം സ്ഥലത്തെത്തിയത്. നേരത്തെ പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ മലപ്പുറത്തെ പിഎഫ്ഐ സ്ഥാപനങ്ങൾ പൂട്ടി സീൽ വെച്ചിരുന്നു. എന്നാൽ അപ്പോഴും ഗ്രീൻവാലിയിൽ നടപടിയൊന്നുമുണ്ടായിരുന്നില്ല. നിരോധനമേർപ്പെടുത്തി ദിവസങ്ങൾക്കുള്ളിലാണ് ഇവിടെയും കേന്ദ്ര സംഘമെത്തിയത്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയായിരുന്നു നടപടിക്രമങ്ങൾ.

നബിദിന റാലിക്കിടെ ഹൈ ടെന്ഷൻ വയറിൽ നിന്നും ഷോക്കേറ്റ് അഞ്ചുപേര്‍‍ മരിച്ചു

നബിദിന റാലിക്കിടെ ഹൈ ടെന്ഷൻ വയറിൽ നിന്നും ഷോക്കേറ്റ് അഞ്ചുപേര്‍‍ മരിച്ചു

ഉത്തർ പ്രദേശിൽ ഹൈ ടെന്ഷൻ വയറിൽ നിന്നും ഷോക്കേറ്റ് അഞ്ചുപേര്‍‍ മരിച്ചു. ബഹ്റെയ്ചിൽ ആണ് സംഭവം. ആദ്യം ഷോക്കേറ്റയാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ബാക്കിയുള്ളവർക്ക് ഷോക്കേറ്റത്, രണ്ടു പേർക്ക് പരിക്കുണ്ട്. ബറവാഫത്ത് ഘോഷയാത്രയ്ക്കിടെയാണ് വൻ അപകടം. 11,000 വോൾട്ട് ഹൈ ടെൻഷൻ ലൈനിൽ നിന്ന് ഷോക്കേറ്റാണ് അഞ്ചുപേരും മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവ‍ര്‍ സമീപത്തുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പിന്നീട് സ്ഥിതി വഷളായതോടെ രണ്ടുപേരെയും ലഖ്‌നൗ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതേ സമയം … Read more

ടാങ്കർ ബൈക്കിലിടിച്ച് തെറിച്ചുവീണു, മലപ്പുറത്ത് യുവതിയുടെ ശരീരത്തിലുടെ മിനിലോറി കയറി ഇറങ്ങി; ദാരുണാന്ത്യം

മലപ്പുറം: കുറ്റിപ്പുറത്ത് ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടത്തിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ഹഫ്‌സത്ത് ബീവി (30)യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങൾ( 40) ഗുരുതര പരിക്കുകളോടെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ മൃതദേഹം കുറ്റിപ്പുറം പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി പൊന്നാനി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫാത്തിമ അസ്ല, സയ്യിദ് അഫ്‌ലഹ്, സയ്യിദ് അമൽ റാഷിദ് എന്നിവർ മക്കളാണ്.

മീൻവണ്ടിയിൽ ഒ​ളിപ്പിച്ച 155 കി. ഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയിൽ

മീൻവണ്ടിയിൽ ഒ​ളിപ്പിച്ച 155 കി. ഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയിൽ

പെരിന്തൽമണ്ണ: മീൻകൊണ്ടുവന്ന മിനി കണ്ടെയ്നറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച 155 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് കണ്ണൂര്‍ സ്വദേശികളെ പെരിന്തല്‍മണ്ണയില്‍ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി കുരിക്കള്‍വീട്ടില്‍ ഹര്‍ഷാദ്(25), തലശ്ശേരി വടക്കുമ്പാട് സ്വദേശി മുഹമ്മദ് റാഹിം (20) എന്നിവരെയാണ് പെരിന്തല്‍മണ്ണ സി.ഐ സി. അലവി, എസ്.ഐ. മുഹമ്മദ് യാസിര്‍ എന്നിവരുടെ നേതൃത്വത്തിൽ പിടിയിലായത്. വ്യാഴാഴ്ച രാത്രി പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശ്ശി ബൈപാസ് റോഡില്‍ പ്രത്യേക പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ബൊലേറോ പിക്കപ്പ് വാഹനത്തിലെ മിനി കണ്ടെയ്നറില്‍ രഹസ്യ അറയുണ്ടാക്കി … Read more