മലപ്പുറം സ്വദേശിക്ക് അമേരിക്കൻ യൂനിവേഴ്സിറ്റിയിൽനിന്ന് അഞ്ച് കോടി രൂപയുടെ ഗവേഷണ സ്കോളർഷിപ്
മുഹമ്മദ് ഫായിസ് പരപ്പൻ ജിദ്ദ: ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ജിദ്ദ പൂർവ വിദ്യാർഥിയും മലപ്പുറം പത്തിരിയാൽ സ്വദേശിയുമായ മുഹമ്മദ് ഫായിസ് പരപ്പന് ലോകത്തിലെ മികച്ച സർവകലാശാലകളിൽ ഒന്നായ അമേരിക്കയിലെ ഡ്യൂക്ക് യൂനിവേഴ്സിറ്റിയിൽ നിന്ന് അഞ്ച് കോടി രൂപയുടെ ഗവേഷണ സ്കോളർഷിപ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഡോക്ടറൽ ഗവേഷണ പഠനത്തിനാണ് സ്കോളർഷിപ്. പ്രൊഫസർ റികാർഡോ ഹിനാവോയുടെ കീഴിൽ അഡ്വാൻസിങ് എത്തിക്കൽ ആൻഡ് ഇക്യുറ്റബിൾ മെഷീൻ ലേർണിങ് എന്ന വിഷയത്തിലാണ് ഗവേഷണം നടത്തുക. 33 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന … Read more