ഉദ്ഘാടനം കഴിഞ്ഞ് രണ്ട് ദിവസം മാത്രം, ഒരൊറ്റ മഴയിൽ തകർന്ന് പഞ്ചായത്ത് റോഡ്; ഇതെന്ത് നവീകരണമെന്ന് നാട്ടുകാർ
കഴിഞ്ഞ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത റോഡ് മഴയിൽ തകർന്ന നിലയിൽ പുളിക്കൽ (മലപ്പുറം): ഏറെക്കാലത്തെ യാത്രാദുരിതങ്ങൾക്ക് ആശ്വാസമായി ദിവസങ്ങൾക്ക് മുമ്പാണ് ചെറുകാവ് പഞ്ചായത്തിലെ ചേവായൂർ-കൊടുകുത്തിപ്പറമ്പ് റോഡ് നവീകരണം നടത്തിയത്. ടാറിങ്ങിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച ആഘോഷമാക്കി റോഡിന്‍റെ ഉദ്ഘാടനവും നടത്തി. എന്നാൽ, ഞായറാഴ്ച പെയ്ത ആദ്യ വേനൽ മഴയിൽ തന്നെ റോഡ് തകർന്നിരിക്കുകയാണ്. ചേവായൂർ അംഗൻവാടിയിലേക്ക് പ്രവേശിക്കുന്ന വളവിലാണ് റോഡ് തകർന്നത്. നിരപ്പായ റോഡ് താഴുകയും വിണ്ടു കീറുകയും ചെയ്തിട്ടുണ്ട്. 28 ലക്ഷം മുടക്കി ജില്ല പഞ്ചായത്തിന്‍റെ … Read more