എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ

എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ

കുറ്റിപ്പുറം: രണ്ട് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. വട്ടംകുളം തൈക്കാട് തെക്കുംകാട്ടിൽ മുബഷീറിനെയാണ് (23) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രത്യേക പരിശോധനയിലാണ് പ്രതി വലയിലായത്. എസ്.എച്ച്.ഒ ശശീന്ദ്രൻ മേലയിലിന്റെ നിർദേശപ്രകാരം സി.പി.ഒ ഷെറിൻ, ടോണി, ജോസ് പ്രകാശ് എന്നിവർ ചേർന്നാണ് ചൊവ്വാഴ്ച രാത്രി 12ഓടെ തങ്ങൾപടി ഭാഗത്തുനിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

താനൂരിൽ ബേക്കറിയിൽ മോഷണം ; പ്രതി പിടിയിൽ

താനൂരിൽ ബേക്കറിയിൽ മോഷണം ; പ്രതി  പിടിയിൽ

താനൂർ: താനാളൂർ പകരയിൽ അധികാരത്തു അഹമ്മദ്‌ എന്നയാളുടെ ഉടമസ്ഥതയിലുള്ള  അസ്‌ലം സ്റ്റോർ എന്ന ബേക്കറിയിൽ നിന്നാണ് 16/8/2022 രാത്രി 12 മണിക്കും പുലർച്ചെ 1.30 നും ഇടയ്ക്കു കടയുടെ ഗ്രിൽ തകർത്തു അകത്തു കയറി  മോഷണം നടത്തിയ പ്രതിയെ  ആണ് താനൂർ  പോലീസ് 24 മണിക്കൂറിനുള്ളിൽ   അന്വേഷണത്തിലൂടെ  പിടികൂടിയത്. താനൂർ  ജ്യോതി കോളനി യിൽ കുറ്റിക്കാട്ടിൽ അഹമ്മദ്‌ അസ്‌ലം വയസ്സ് 24 എന്ന ആളെയാണ് താനൂർ  എസ് ഐ  ആർ. ബി.കൃഷ്ണലാലും  സംഘവും  പിടികൂടി അറസ്റ്റ് ചെയ്തത്.  … Read more

മോങ്ങത്ത് സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ കൂർഗ് സ്വദേശി അറസ്റ്റിൽ

മോങ്ങത്ത് സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ കൂർഗ് സ്വദേശി അറസ്റ്റിൽ

Kondotty :  മോങ്ങത്ത് 2018ൽ പത്ത് ടണ്ണോളം സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ അവ കേരളത്തിലേക്ക് അയച്ച കർണാടക കൂർഗ് സ്വദേശി സോമശേരയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസിന്റെ നേതൃത്വത്തിൽ നർകോട്ടിക് സെൽ ഡിവൈഎസ്പി സി.ബിനുകുമാർ, എഎസ്ഐമാരായ ഷൈജു കാളങ്ങാടൻ, സാജു പൂക്കോട്ടൂർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷാക്കിർ സ്രാമ്പിക്കൽ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംസ്ഥാനത്തേക്ക് അനധികൃതമായി സ്ഫോടക … Read more

എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയില്‍

കുറ്റിപ്പുറം: രണ്ട് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയില്‍. വട്ടംകുളം തൈക്കാട് തെക്കുംകാട്ടില്‍ മുബഷീറിനെയാണ് (23) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രത്യേക പരിശോധനയിലാണ് പ്രതി വലയിലായത്. എസ്.എച്ച്‌.ഒ ശശീന്ദ്രന്‍ മേലയിലിന്റെ നിര്‍ദേശപ്രകാരം സി.പി.ഒ ഷെറിന്‍, ടോണി, ജോസ് പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് ചൊവ്വാഴ്ച രാത്രി 12ഓടെ തങ്ങള്‍പടി ഭാഗത്തുനിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലപ്പുറം മണ്ണാര്‍മല സ്വദേശി ജിദ്ദയില്‍ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചു

മലപ്പുറം മണ്ണാര്‍മല സ്വദേശി ജിദ്ദയില്‍ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ പട്ടിക്കാടിനടുത്ത് മണ്ണാര്‍മല സ്വദേശി കൈപ്പള്ളി മുജീബ് റഹ്മാന്‍ (52) ജിദ്ദയില്‍ വാഹനമോടിക്കുന്നതിനിടെ മരിച്ചു. പച്ചക്കറി വില്‍പനയായിരുന്നു. രാവിലെ പച്ചക്കറി വില്‍പനയുമായി ബന്ധപ്പെട്ട് പോകുന്നതിനിടെ വാഹനത്തില്‍വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹം കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൈപള്ളി മുഹമ്മദ് – അഫ്‌സത്ത് ദമ്പതികളും മകനാണ്. ഭാര്യ: സമീറ, മക്കള്‍: ഷഫിന്‍, ഷിഫ മറിയം. ഭാര്യയും മകനും സന്ദര്‍ശന വിസയില്‍ ഇപ്പോള്‍ ജിദ്ദയിലാണ്. സഹോദരങ്ങള്‍ ഫൈസല്‍, നുസ്‌റത്ത്. അനന്തര നടപടിക്രമങ്ങള്‍ക്ക് … Read more

അധ്യാപക ഒഴിവുകൾ

അധ്യാപക ഒഴിവുകൾ

∙ വെളിയങ്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജൂനിയർ തസ്തികയിൽ പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10ന്. അധ്യാപകർ ∙ ഇരിമ്പിളിയം എംഇഎസ് എച്ച്എസ്എസിൽ എച്ച്എസ്എസ്ടി ഫിസിക്സ്, കെമിസ്ട്രി ജൂനിയർ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 22നു 10ന് 9447837872. ∙ ഇരിമ്പിളിയം ജിഎച്ച്എസ്എസിൽ ഇംഗ്ലിഷ്, ഇക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി അധ്യാപകരുടെ (ഹയർ സെക്കൻഡറി വിഭാഗം) ഒഴിവുകളുണ്ട്. അഭിമുഖം 20ന് 10ന്. ∙ താനൂർ ഗവ. ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ … Read more