ചെമ്മാട് നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചു അപകടം

ചെമ്മാട് നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചു അപകടം

ചെമ്മാട് കോഴിക്കോട് റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചു അപകടം. ആർക്കും കാര്യമായ പരിക്കില്ല. ഇന്നെലെ രാത്രി 11മണിയോടെ ചെമ്മാട് മത്സ്യ മാർക്കറ്റിനടുത്തായിരുന്നു അപകടം. ചെമ്മാട് താജ് ഓഡിറ്റോറിയത്തിലെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചത്. അപകടത്തിൽ വൈദ്യുതി തൂൺ തകർന്നത് മൂലം ചെമ്മാട് ടൗണിൽ രാത്രി ഒരുമണിക്കൂറിലേറെ വൈദ്യുതി ബന്ധം തടസപ്പെട്ടു.രാത്രി പന്ത്രണ്ടരയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത് .

പെരിന്തൽമണ്ണ താലൂക്കിലെ സബ്‌സിഡി മേളകൾ ഇന്ന്

പെരിന്തൽമണ്ണ താലൂക്കിലെ സബ്‌സിഡി മേളകൾ ഇന്ന്

പെരിന്തൽമണ്ണ : സംസ്ഥാന സർക്കാരിന്റെ ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ പരിപാടിയുടെ ഭാഗമായി പെരിന്തൽമണ്ണ താലൂക്കിലെ ലോൺ ലൈസൻസ് സബ്‌സിഡി മേളകൾ ചൊവ്വാഴ്ച ആരംഭിക്കും.അതത് തദ്ദേശസ്ഥാപനങ്ങളുടെ ഹാളുകളിൽ നടത്തുന്ന മേളയിൽ നേരത്തേ പഞ്ചായത്തുകളിൽ നടത്തിയ ഓറിയന്റേഷന്റെ ഭാഗമായി ലഭിച്ച പദ്ധതികളുള്ളവരും പുതിയ അപക്ഷേകരും പങ്കെടുക്കും. നേരത്തേ ലഭിച്ച അപേക്ഷകർക്ക് വായ്പ അനുമതിപത്രം ബാങ്ക് പ്രതിനിധികൾ മേളയിൽ കൈമാറും.  തദ്ദേശ സ്ഥാപനങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുക്കും. ഹെൽപ് ഡെസ്‌കുകളിൽ കെ.സിഫ്റ്റ് വഴി ലൈസൻസ് ലഭിക്കുന്നതിനും … Read more

അരീക്കോട് താലൂക്ക് ആശുപത്രി ലബോറട്ടറിയിലെ ബയോ കെമിസ്ട്രി യന്ത്രം പണിമുടക്കിയിട്ട് രണ്ടാഴ്ച്ച !

അരീക്കോട് താലൂക്ക് ആശുപത്രി ലബോറട്ടറിയിലെ ബയോ കെമിസ്ട്രി യന്ത്രം പണിമുടക്കിയിട്ട് രണ്ടാഴ്ച്ച !

അരീക്കോട്: താലൂക്ക് ആശുപത്രി ലബോറട്ടറിയിലെ ബയോ കെമിസ്ട്രി യന്ത്രം തകരാറിലായിട്ട് രണ്ടാഴ്ച്ച പിന്നിടുന്നു. ഷുഗർ, കൊളസ്ട്രോൾ, യൂറിക്കാസിഡ് ഉൾപ്പെടെ പരിശോധിക്കുന്ന യന്ത്രമാണ് തകരാറിലായത്. ലാബിനെ ആശ്രയിച്ചിരുന്ന സാധാരണക്കാരായ നിരവധി രോഗികളാണ് ദുരിതത്തിലായത്. സ്വകാര്യ ലാബുകളെയാണ് നിലവിൽ രോഗികൾ ആശ്രയിക്കുന്നത്. തകരാർ പരിഹരിക്കാൻ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാവുന്നില്ലെന്നും രോഗികൾ പറയുന്നു. ആശുപത്രിയിലെ പഴയ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ലബോറട്ടറിയിലെ പഴയ വയറിങ്ങിന്റെ തകരാറാണ് യന്ത്രത്തിന് കേട് സംഭവിക്കാൻ ഇടയാക്കിയത്. തകരാറിലായി കുറഞ്ഞ ദിവസം കൊണ്ട് തന്നെ … Read more

പരപ്പനങ്ങാടി നഗരസഭയിൽ സാമ്പത്തിക തിരിമറിയെന്ന് ഓഡിറ്റ് റിപ്പോർട്ട്

പരപ്പനങ്ങാടി നഗരസഭയിൽ സാമ്പത്തിക തിരിമറിയെന്ന് ഓഡിറ്റ് റിപ്പോർട്ട്

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിൽ 2021-22 വാർഷിക കണക്കെടുപ്പ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടും സാമ്പത്തിക തിരിമറിയും നടന്നതായി ഓഡിറ്റ് റിപ്പോർട്ട്.നഗരസഭയുടെ ബാങ്ക് സ്റ്റേറ്റ്മെന്‍റ്, കാഷ് ബുക്ക് എന്നിവ പരിശോധിച്ചപ്പോഴാണ് തിരിമറി കണ്ടെത്തിയത്. കെട്ടിട നികുതി, സേവന നികുതി എന്നിവയുൾപ്പെടെയുള്ള വരുമാനങ്ങൾ അതത് ദിവസംതന്നെ നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തിയതാണ് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ഓഫിസ് അസിസ്റ്റന്‍റ് പ്രദീഷ് , അന്ന് സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന നിലവിലെ ഓഫിസ് സൂപ്രണ്ട് പ്രശാന്ത് എന്നിവർക്കെതിരെയാണ് ഓഡിറ്റ് … Read more

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

എൽബിഎസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ പിജിഡിസിഎ, ഡിസിഎ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.   www.lbscentre.kerala.gov.in. വിവരങ്ങൾക്ക്: 0494-2411135.

കൊണ്ടോട്ടിയില്‍ നഗരമധ്യത്തിലെ കെട്ടിടത്തില്‍ അഗ്നിബാധ

കൊണ്ടോട്ടിയില്‍ നഗരമധ്യത്തിലെ കെട്ടിടത്തില്‍ അഗ്നിബാധ

കൊണ്ടോട്ടി: നഗരമധ്യത്തിലെ കെട്ടിടത്തിനു മുകള്‍ നിലയില്‍ തീപ്പിടിത്തമുണ്ടായത് കൊണ്ടോട്ടിയില്‍ ആശങ്ക പരത്തി. ബൈപ്പാസില്‍ ബസ് സ്റ്റാൻഡിനടുത്തുള്ള നാലുനില കെട്ടിടത്തിനു മുകളില്‍ ഷീറ്റിട്ടു മറച്ച ഭാഗത്ത് കൂട്ടിയിട്ട മാലിന്യത്തില്‍ തീ പടരുകയായിരുന്നു.  നാട്ടുകാരും വ്യാപിരികളും ഇടപെട്ട് തീ മറ്റിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. മലപ്പുറത്തു നിന്നെത്തിയ അഗ്നി രക്ഷാ സേനയാണ് തീ പൂര്‍ണമായും അണച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം. മുകള്‍ നിലയില്‍ കടലാസ്, ഇലക്ട്രോണിക്‌സ് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിലാണ് തീ പടർന്നത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും വ്യാപാരികളും … Read more