പൊന്നാനി അങ്ങാടിപ്പാലത്തിന് സമീപത്തെ കെട്ടിടം പൊളിച്ചുനീക്കാൻ ഉടമക്ക് നോട്ടീസ്

പൊന്നാനി അങ്ങാടിപ്പാലത്തിന് സമീപത്തെ കെട്ടിടം പൊളിച്ചുനീക്കാൻ ഉടമക്ക് നോട്ടീസ്

പൊന്നാനി: അങ്ങാടിപ്പാലത്തിന് സമീപം അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കാൻ ഉടമക്ക് നഗരസഭ നോട്ടീസ് നൽകി. പാതി പൊളിച്ച് അപകടസാധ്യത വർധിച്ച കെട്ടിടമാണ് പൂർണമായി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി നോട്ടീസ് നൽകിയത്. ഏഴു ദിവസത്തിനകം പൂർണമായി പൊളിച്ചുമാറ്റിയില്ലെങ്കിൽ അപകടസാധ്യത കണക്കിലെടുത്ത് നഗരസഭതന്നെ നേരിട്ട് പൊളിക്കാനാണ് തീരുമാനം. നഗരസഭയുടെ നിർദേശപ്രകാരം കെട്ടിടത്തിന്‍റെ പടിഞ്ഞാറു ഭാഗം കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ, പാതി ഭാഗം പൊളിച്ചതോടെ കെട്ടിടം ഏത് നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലാണ്. രണ്ട് ഉടമകളുള്ള കെട്ടിടത്തിന്‍റെ ഒരു ഉടമ മാത്രമാണ് ഒരുഭാഗം പൊളിച്ചത്. … Read more

മലപ്പുറം – കോട്ടക്കൽ പാതയിൽ മൈലപ്പുറത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

മലപ്പുറം – കോട്ടക്കൽ പാതയിൽ മൈലപ്പുറത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം – കോട്ടക്കൽ പാതയിൽ മൈലപ്പുറത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം പൈത്തിനിപറമ്പ് സ്വദേശിയും ഇപ്പോൾ മച്ചിങ്ങൽ ജി.എൽ.പി സ്കൂൾ സമീപത്ത് താമസക്കാരനുമായ പള്ളിത്തൊടി ബശീറിന്റെ (പോർട്ടർ ബശീർ ) മകൻ ജിംശാദ് (26) ആണ് മരിച്ചത്. ഇന്നെലെ രാത്രിയായിരുന്നു അപകടം. മാതാവ് : മുംതാസ്. സഹോദരങ്ങൾ : ജംശീന , ജിൽശാദ്.

കനത്ത മഴയിൽ മണ്ണിടിഞ്ഞ് പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് ഭീഷണി

കനത്ത മഴയിൽ മണ്ണിടിഞ്ഞ് പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് ഭീഷണി

കാളികാവ്: കനത്ത മഴയിൽ മണ്ണിടിഞ്ഞ് പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് ഭീഷണി. 2007ൽ നിർമിച്ച കെട്ടിടത്തിന് താഴെയാണ് മണ്ണിടിച്ചിലുണ്ടായത്. പത്ത് മീറ്ററോളം നീളത്തിലാണ് ഇടിഞ്ഞത്. മെയിൻ റോഡിൽനിന്ന് അമ്പതടിയോളം ഉയരത്തിലാണ് ഈ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന് സൈഡ് ഭിത്തിയില്ലാത്തതിനാൽ ഫിറ്റ്നസ് നൽകിയിരുന്നില്ല. തുടർന്ന് വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തിനും പല പ്രാവശ്യം അപേക്ഷ നൽകിയിരുന്നു. ഇനിയും ഇടിച്ചിലുണ്ടായാൽ രണ്ട് കെട്ടിടങ്ങൾക്കും ഭീഷണിയാകും. ഇടിച്ചിലുണ്ടായ സ്ഥലം ചോക്കാട് വില്ലേജ് ഓഫിസർ എൻ. ഷിയാദ് സഹീർ സന്ദർശിച്ച് അടിയന്തര … Read more

വളാഞ്ചേരി കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക്

വളാഞ്ചേരി കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ലെ കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്. ബുധനാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് പോവുകയായിരുന്ന ആംബുലൻസാണ് വളാഞ്ചേരിയിൽ നിന്നും കാടാമ്പുഴയിലേയ്ക്ക് പോവുകയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിച്ചത്. സംഭവത്തിൽ ഓട്ടോ ഡ്രൈവർ കാടാമ്പുഴ സ്വദേശി ജൗഹറിന് ഗുരുതമായി പരുക്കേറ്റു. ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും കൂടെയുണ്ടായിരുന്ന ഫാത്തിമ കുട്ടി, ബുഷ്റ എന്നിവരെ നിസാര പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവ … Read more

കാല്‍നട യാത്രികര്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയായിരുന്ന ട്രാന്‍സ്‌ഫോര്‍മറിന് സുരക്ഷ ഒരുക്കി

കാല്‍നട യാത്രികര്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയായിരുന്ന ട്രാന്‍സ്‌ഫോര്‍മറിന് സുരക്ഷ ഒരുക്കി

കൊണ്ടോട്ടി: കാല്‍നട യാത്രികര്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയായിരുന്ന ട്രാന്‍സ്‌ഫോര്‍മറിന് കെ.എസ്.ഇ.ബി ഇടപെട്ട് സുരക്ഷ ഒരുക്കി. ട്രാന്‍സ്‌ഫോര്‍മറിന്റെ അപകടാവസ്ഥയെ കുറിച്ച് വാർത്തകൾ വന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് അധികൃതരും ജനപ്രതിനിധികളും വിഷയത്തില്‍ ഇടപെടുകയായിരുന്നു. മേലങ്ങാടി തയ്യില്‍ പള്ളിക്ക് സമീപം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കാല്‍നടയാത്രികരും വിമാനത്താവളത്തിലേക്കുള്ള നിരവധി വാഹനങ്ങളുമടക്കം കടന്നുപോകുന്ന പാതയില്‍ ഒരു സുരക്ഷ കവചങ്ങളുമില്ലാതെയായിരുന്നു ട്രാന്‍സ്‌ഫോര്‍മര്‍. ഇതിനെതിരെ നാട്ടുകാര്‍ നിരന്തരം രംഗത്തുവന്നെങ്കിലും കാര്യക്ഷമായ ഇടപെടല്‍ അധികൃതരില്‍ നിന്നുണ്ടായിരുന്നില്ല.വെല്‍ഫെയര്‍ പാര്‍ട്ടി അടക്കം വിവിധ സംഘടനകളും യുവജന കൂട്ടായ്മകളും പ്രക്ഷോഭ രംഗത്തെത്തിയതോടെയാണ് ഇപ്പോള്‍ … Read more

ബൈക്കിൽ വിദേശമദ്യം വിൽക്കുന്നയാൾ പിടിയിൽ

ബൈക്കിൽ വിദേശമദ്യം വിൽക്കുന്നയാൾ പിടിയിൽ

തിരൂർ: ബൈക്കിൽ വിദേശമദ്യം വിൽപന നടത്തുന്നയാളെ തിരൂർ എക്സൈസ് പിടികൂടി. വള്ളുവൻപറമ്പിൽ വിനേഷ് ബാബുവാണ് (51) പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് തിരൂർ എക്സൈസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ കാവിലക്കാട് നായർതോട് കടവ് റോഡരികിൽനിന്നാണ് പിടികൂടിയത്. ബൈക്കിൽ വിൽപനക്കായി കൊണ്ടുവന്ന 2.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായാണ് പിടിയിലായത്. തിരൂർ എക്സൈസ് സി.ഐ ജിജു ജോസിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടുകയും കേസെടുക്കുകയും ചെയ്തത്.