മലപ്പുറത്ത് യാത്രക്കാരിയെ ഓട്ടോഡ്രൈവർ കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തു

മലപ്പുറത്ത് യാത്രക്കാരിയെ ഓട്ടോഡ്രൈവർ കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തു

മലപ്പുറം: യാത്രക്കാരിയെ ബലാത്സംഗം ചെയ്ത ഓട്ടോഡ്രൈവർ അറസ്റ്റിൽ. ജലീഷ് ബാബുവാണ് (41) അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച വഴിക്കടവിൽ രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവതി വഴിക്കടവിൽ നിന്ന് ജലീഷിന്റെ ഓട്ടോയിൽ കയറുകയായിരുന്നു. യുവതിയ്ക്ക് ഇയാളെ പരിചയമുണ്ടായിരുന്നു. യാത്രയ്ക്കിടെ വഴിതിരിച്ചുവിട്ട ഇയാൾ ഇരുൾകുന്നിലെ കാട്ടിലെത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.സംഭവത്തിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി. ജില്ലാ പൊലീസ് മോധാവിയുടെ നിർദേശത്തെത്തുടർന്ന് അന്വേഷണമാരംഭിച്ച പൊലീസ് ഇന്നലെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് … Read more

കോട്ടക്കലിൽ ബസ്സ്റ്റാൻഡിലെ മുറികൾ കോടതിവിധിയിലൂടെ നേടി വ്യാപാരികൾ

കോട്ടക്കലിൽ ബസ്സ്റ്റാൻഡിലെ മുറികൾ കോടതിവിധിയിലൂടെ നേടി വ്യാപാരികൾ

കോട്ടക്കൽ: പഴയ ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരികൾക്ക് മുറികൾ നൽകാമെന്ന വാഗ്ദാനം കോട്ടക്കൽ നഗരസഭ അധികൃതർ തള്ളിയതോടെ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്ത് വ്യാപാരികൾ. ശനിയാഴ്ച നടക്കേണ്ടിയിരുന്ന ലേല നടപടികൾക്ക് സ്റ്റേ വരുമെന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന ഭരണസമിതിക്കും ഇത് താൽക്കാലിക ആശ്വാസമായി. 25 വ്യാപാരികൾക്കാണ് പുതിയ കെട്ടിടത്തിൽ മുറി അനുവദിച്ചിരുന്നത്. ഓരോ കച്ചവടമുറികൾക്കും 15 ലക്ഷം രൂപയാണ് അന്നത്തെ ഭരണസമിതി ആവശ്യപ്പെട്ടിരുന്നത്. ഇതിന്‍റെ ഭാഗമായി 3.75 ലക്ഷം രൂപ വീതം വിവിധ ഘട്ടങ്ങളിലായി നഗരസഭക്ക് നൽകുകയും ചെയ്തിരുന്നു. … Read more

മലപ്പുറം ജില്ലയിലെ കഞ്ചാവ് വില്‍പ്പനയുടെ മുഖ്യ സൂത്രധാരന്മാര്‍ അറസ്റ്റില്‍

മലപ്പുറം ജില്ലയിലെ കഞ്ചാവ് വില്‍പ്പനയുടെ മുഖ്യ സൂത്രധാരന്മാര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ മേഖലകളില്‍ കഞ്ചാവ് വില്‍പ്പന നിയന്ത്രിക്കുന്നവരും മലപ്പുറം ജില്ലയിലെ കഞ്ചാവ് വില്‍പ്പനയുടെ മുഖ്യ സൂത്രധാരന്മാരുമായ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറത്തെ വിവിധ മേഖലകളില്‍ കഞ്ചാവ് വില്‍പ്പന നിയന്ത്രിക്കുന്നതും ഈ സംഘമാണെന്ന് പോലീസ് പറഞ്ഞു. പുതുപൊന്നാനി സ്വദേശി ആസിഫ് ( 32), പൊന്നാനി സ്വദേശി ബാദുഷ ( 43 ) എന്നിവരെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ദിവസങ്ങള്‍ക്ക് മുമ്പ് എട്ടുകിലോ കഞ്ചാവുമായി പൊന്നാനി സ്വദേശി കബീര്‍ അറസ്റ്റിലായിരുന്നു. ഇയാളുടെ ഫോണ്‍ രേഖകള്‍ … Read more

പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; വിഷാഖിന് അപകടസമയത്ത് അപസ്മാരം ഉണ്ടായിരുന്നതായി സംശയം

പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; വിഷാഖിന് അപകടസമയത്ത് അപസ്മാരം ഉണ്ടായിരുന്നതായി സംശയം

ഊർങ്ങാട്ടിരി: കിണറടപ്പ് വള്ളിപ്പാലം ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിണറടപ്പൻ സ്വദേശി വിഷാഖ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് യുവാവിന്റെ വസ്ത്രങ്ങളും മറ്റും ചെറുപുഴയുടെ കരയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സംശയം ഉയർന്നതോടെ പ്രദേശവാസികൾ ഉടൻ പുഴയിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ശേഷം തിരുവാലി അഗ്നിരക്ഷാ നിലയത്തിലും അരീക്കോട് പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. പൊലീസും ഫയർഫോഴ്സും എടവണ്ണ എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗങ്ങളും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വൈകുന്നേരം ആറുമണിയോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. … Read more

വെട്ടത്തൂരിൽ 30 ലക്ഷത്തിലധികം വിലവരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

വെട്ടത്തൂരിൽ  30 ലക്ഷത്തിലധികം വിലവരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

വെട്ടത്തൂർ: വിൽപനക്കായി വീട്ടിൽ ഒളിപ്പിച്ചിരുന്ന ലോഡ് കണക്കിന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വെട്ടത്തൂർ പുത്തൻകോട് തൊടേക്കാട് മുജീബ് റഹ്മാനെ (46) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഹാൻസ്, കൂൾ ലിപ് തുടങ്ങി ഏകദേശം 30 ലക്ഷത്തിലധികം വിലവരുന്ന ഉൽപന്നങ്ങൾ പിടികൂടിയത്. പരിശോധന നടക്കുമ്പോൾ പട്ടിക്കാടായിരുന്ന പ്രതിയെ തന്ത്രപൂർവം വിളിച്ച് വരുത്തിയാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ പഴയ വീട്ടിലായിരുന്നു പുകയില ഉൽപന്നങ്ങൾ ഒളിപ്പിച്ചിരുന്നത്. പ്രവാസിയായിരുന്ന പ്രതി രണ്ടുവർഷം മുമ്പ് നാട്ടിൽ … Read more

എംഡിഎംഎയും കഞ്ചാവുമായി മൂന്ന്പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

എംഡിഎംഎയും കഞ്ചാവുമായി മൂന്ന്പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

എംഡിഎംഎയും കഞ്ചാവുമായി മൂന്ന്പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. എട്ട് കിലോ കഞ്ചാവും 65 ഗ്രാം എം.ഡി.എം.എയുമായി വിവിധയിടങ്ങളില്‍ നിന്നാണ് മൂന്നുപേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് തച്ചംപാറ സ്വദേശി മണ്ണേത്ത് യൂസഫ്(63), അലനല്ലൂര്‍ കാട്ടുക്കുളം സ്വദേശി പാലപ്പുറത്ത് അമീര്‍ (21), താമരശ്ശേരി പൂനൂര്‍ സ്വദേശി ആലപ്പടിക്കല്‍ മുഹമ്മദ് റിയാസ്(33) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലക്കകത്ത് വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഓണാഘോഷത്തോടനുബന്ധിച്ച് വില്‍പ്പന നടത്താനായി സിന്തറ്റിക് മയക്കുമരുന്നിനത്തില്‍പെട്ട എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാംപുകള്‍,കഞ്ചാവ് ,ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍ തുടങ്ങിയവ വന്‍തോതില്‍ ശേഖരിച്ചുവച്ചിരിക്കുന്ന … Read more