ക​ൽ​പ​ക​ഞ്ചേ​രി​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ക​ൽ​പ​ക​ഞ്ചേ​രി​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ക​ൽ​പ​ക​ഞ്ചേ​രി: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. താ​നാ​ളൂ​ർ സ്വ​ദേ​ശി ഒ​രി​ക്ക​ല​പ്പ​റ​മ്പി​ൽ ഫ​ഹ​ദ് മോ​നെ​യാ​ണ് (36) ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​നൗ​ഫ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​ടു​ങ്ങാ​ത്തു​കു​ണ്ട് മാ​മ്പ്ര​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. നാ​ല് ഗ്രാം ​എം.​ഡി.​എം.​എ​യും 8.5 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ല​ഹ​രി​ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​യ ഇ​യാ​ൾ​ക്ക് എം.​ഡി.​എം.​എ എ​ത്തി​ക്കു​ന്ന​വ​രെ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ തോ​മ​സ്, ജി​ജോ, സു​രേ​ഷ്, വി​നീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

എ​ട​ക്ക​ര ദു​ര്‍ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍

എ​ട​ക്ക​ര ദു​ര്‍ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍

എ​ട​ക്ക​ര: എ​ട​ക്ക​ര ദു​ര്‍ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. വ​ഴി​ക്ക​ട​വ് ക​മ്പ​ള​ക്ക​ല്ല് തോ​രു​ക്കു​ന്ന് സ്വ​ദേ​ശി കു​ന്നു​മ്മ​ല്‍ സൈ​നു​ല്‍ ആ​ബി​ദാ​ണ് (39) എ​ട​ക്ക​ര പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ജൂ​ണ്‍ 16ന് ​പു​ല​ര്‍ച്ചെ ക്ഷേ​ത്ര​ത്തി​ന്റെ ചു​റ്റ​മ്പ​ല​ത്തി​ന്റെ വാ​തി​ല്‍ പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി ഭ​ണ്ഡാ​ര​ങ്ങ​ളി​ല്‍ നി​ന്ന് പ​തി​നാ​യി​രം രൂ​പ ക​വ​ര്‍ന്ന കേ​സി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. കാ​ളി​കാ​വ് മ​രു​ത​ങ്ങാ​ട് അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലും സ​മാ​ന​രീ​തി​യി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ​തി​ന് കാ​ളി​കാ​വ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ശ​ശി​ധ​ര​ന്‍ പി​ള്ള, എ​ട​ക്ക​ര ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​ന്‍.​ബി. ഷൈ​ജു, എ​സ്.​ഐ കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ … Read more

ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ മലപ്പുറം ജി​ല്ല​യി​ൽ 1,031 പേ​ർ​ക്ക് അ​ർ​ബു​ദം

ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ മലപ്പുറം ജി​ല്ല​യി​ൽ 1,031 പേ​ർ​ക്ക് അ​ർ​ബു​ദം

മ​ല​പ്പു​റം: ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ വ​ഴി ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 1,031 പേ​രി​ൽ അ​ർ​ബു​ദ രോ​ഗം ക​ണ്ടെ​ത്തി. 2022 ഏ​പ്രി​ൽ മു​ത​ൽ 2023 ജൂ​ൺ വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​ര​മാ​ണി​ത്. ഇ​തി​ൽ 260 പേ​ർ​ക്കാ​ണ് സ്ത​നാ​ർ​ബു​ദം ക​ണ്ടെ​ത്തി​യ​ത്. ഗ​ർ​ഭാ​ശ​യ ഗ​ള കാ​ൻ​സ​ർ 318, വാ​യി​ലെ കാ​ൻ​സ​ർ 64, മ​റ്റ് കാ​ൻ​സ​റു​ക​ൾ 389 വും ​ക​ണ്ടെ​ത്തി. 4,870 ആ​ളു​ക​ളി​ലാ​ണ് സ്ത​നാ​ർ​ബു​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ 404 പേ​ർ മാ​മോ​ഗ്രാ​മും 865 പേ​ർ എ​ഫ്.​എ​ൻ.​എ.​സി(​ഫൈ​ൻ നീ​ഡി​ൽ ആ​സ്പി​റേ​ഷ​ൻ … Read more

പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട; 166 കിലോ പിടിച്ചെടുത്തു, രണ്ടു പേർ അറസ്റ്റിൽ

പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട; 166 കിലോ പിടിച്ചെടുത്തു, രണ്ടു പേർ അറസ്റ്റിൽ

പെരിന്തൽമണ്ണ: കാറില്‍ ഒളിപ്പിച്ച് കടത്തിയ 166 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പെരിന്തല്‍മണ്ണയില്‍ പൊലീസിന്‍റെ പിടിയില്‍. വയനാട് മുട്ടില്‍ ഇല്ലിക്കോട്ടില്‍ മുഹമ്മദ് ഷാഫി (34), ചെര്‍പ്പുളശ്ശേരി കൈലിയാട് കുന്നപ്പുള്ളി മുഹമ്മദ് അഷറഫ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി റോഡില്‍ സ്ക്കൂളിന് സമീപം പരിശോധനയിലാണ് കാർ പിടികൂടിയത്. കാറിനുള്ളില്‍ പായ്ക്കറ്റുകളിലാക്കി അടുക്കിവച്ച നിലയിലായിരുന്നു കഞ്ചാവ്. കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറില്‍ കഞ്ചാവു കടത്തി വരുന്നതായുള്ള രഹസ്യവിവരത്തെതുടര്‍ന്നാണ് പരിശോധന നടത്തിയത്. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍നിന്നും ആഡംബര കാറുകളിലും ചരക്കു … Read more

മലപ്പുറം അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി

മലപ്പുറം അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി

മലപ്പുറം: അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി. സൗത്ത് അമരമ്പലം കുന്നുംപുറത്ത് സുശീലയെയും പേരക്കുട്ടിയെയുമാണ് കാണാതായത്. ഇവർക്കായി അഗ്നിശമനസേനയും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്. പുലർച്ചെ രണ്ട് മണിക്കാണ് അമരമ്പലം സൗത്ത് കടവിലാണ് ഒരു കുടുംബത്തിലെ അംഗങ്ങൾ ഇറങ്ങിയത്. തുടർന്ന് അമ്മയും മൂന്നു മക്കളും മുത്തശ്ശിയും ഒഴുക്കിൽപ്പെട്ടു. ഇവരിൽ രണ്ട് മക്കളാണ് ആദ്യം രക്ഷപ്പെട്ടത്. തുടർന്ന് ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ അമ്മയെ കണ്ടെത്തുകയായിരുന്നു.  അതിരാവിലെ ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായി എത്തിയവരാണ് ഇവരെന്നാണ് വിവരം.

കോൺഗ്രസ് എസ്.പി ഓഫിസ് മാർച്ചുകൾക്കിടെ വ്യാപക സംഘർഷം; നിരവധി പേർക്ക് പരിക്ക്

കോൺഗ്രസ് എസ്.പി ഓഫിസ് മാർച്ചുകൾക്കിടെ വ്യാപക സംഘർഷം; നിരവധി പേർക്ക് പരിക്ക്

ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. കാസർകോഡ് ഡി.സി.സി പ്രസിഡന്റ് അഡ്വ. പി.കെ ഫൈസലിനും വനിതകളടക്കം നിരവധി പ്രവർത്തകർക്കും പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റു. കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് എടുക്കുന്ന കള്ളക്കേസുകൾക്കെതിരെ പ്രതിഷേധിച്ചായിരുന്നു മാർച്ച്. മലപ്പുറം എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാർജിൽ വനിതകളടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. എ.പി അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി അധ്യക്ഷൻ വി.എസ് … Read more