വാടക നൽകിയില്ല; പൊന്നാനി നഗരസഭയിലെ ജനകീയ ഹോട്ടൽ പൂട്ടി
പൊന്നാനി: സംസ്ഥാന സർക്കാറിന്റെ ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ കുടുംബശ്രീക്ക് കീഴിൽ പുളിക്കടവ് പ്രവർത്തനമാരംഭിച്ച ജനകീയ ഹോട്ടൽ അടച്ചു പൂട്ടി. നഗരസഭ ഏഴ് മാസത്തെ വാടക നൽകാത്തതിനെത്തുടർന്ന് കെട്ടിട ഉടമയാണ് ഹോട്ടലിന് ഷട്ടറിട്ടത്. 20 രൂപക്ക് ഊൺ നൽകുന്നതിലൂടെ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണമെന്ന സ്വപ്നത്തിനാണ് നഗരസഭയുടെ അലംഭാവം മൂലം ഷട്ടറിട്ടത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറാൻ ശ്രമം നടക്കുന്നതിനിടയിലാണ് കെടിടത്തിന്റെ … Read more