മാതാപിതാക്കൾ ചികിത്സ നിഷേധിച്ചു, ഒരു വയസ്സുള്ള കുഞ്ഞ് മഞ്ഞപ്പിത്തം മൂർച്ഛിച്ച് മരിച്ചു
കാടാമ്പുഴ(മലപ്പുറം) : പ്രതിരോധ വാക്സിനും മതിയായ ചികിത്സയും ലഭിക്കാത്തതിനെ തുടർന്ന് 14 മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചതായി ആരോപണം. കോട്ടക്കൽ പുതുപ്പറമ്പ് നോവപ്പടിയിലെ വാടകവീട്ടിൽ താമസിക്കുന്ന പാങ്ങ് പടിഞ്ഞാറ്റുംമുറി കോട്ടക്കാരൻ നവാസ്-ഹിറ ഹരീറ ദമ്പതികളുടെ മകൻ ഇസൻ ഇർഹാനാണ് മരിച്ചത്. കുഞ്ഞിന് നേരത്തേ മഞ്ഞപ്പിത്തം ബാധിച്ചിരുന്നതായും ആവശ്യമായ ചികിത്സ നൽകിയില്ലെന്നും ആരോപണമുണ്ട്. വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെ ഇവർ താമസിക്കുന്ന കോട്ടക്കൽ പുതുപ്പറമ്പ് വാടക വീട്ടിലാണ് കുഞ്ഞ് മരണപ്പെട്ടത്. മൃതദേഹം സ്വദേശമായ പാങ്ങിലേക്ക് കൊണ്ടുപോയി. പൊതുദർശനത്തിന് വെച്ചതിനുശേഷം ശനിയാഴ്ച … Read more