നഖ്ശബന്ദിയ്യ ത്വരീഖത്ത് വിട്ടതിന് കുടുംബത്തിൽ കയറ്റുന്നില്ലെന്ന് പരാതി; പരാതിക്കാർ ജഗ്ഗി വാസുദേവിന്റെ വളന്റിയറെന്ന് ത്വരീഖത്ത് ഭാരവാഹികൾ
നഖ്ശബന്ദിയ്യ ത്വരീഖത്ത് സംഘടിപ്പിച്ച സമൂഹവിവാഹം (ഫയൽചിത്രം) മലപ്പുറം: നഖ്ശബന്ദിയ്യ ത്വരീഖത്തുമായുള്ള ബന്ധം വേർപെടുത്തിയതിന്, സംഘടനയുടെ നിർദേശപ്രകാരം സഹോദരിമാരെ കുടുംബം അകറ്റിനിർത്തുന്നതായി പരാതി. അരീക്കോട് കിഴിശ്ശേരി സ്വദേശികളായ കല്ലൻ വീട്ടിൽ ലുബ്ന, അനുജത്തി ഷിബ്‍ല, ലുബ്നയുടെ ഭർത്താവ് റിയാസ് എന്നിവരാണ് സംഘടന നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തുവന്നത്. മലപ്പുറം എസ്.പിക്കും കൊണ്ടോട്ടി ഡിവൈ.എസ്.പിക്കും പരാതി നൽകിയതായി ഇവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊടുവള്ളി കിഴക്കോത്ത് പുത്തൻവീട്ടിൽ പി.വി. ഷാഹുൽ ഹമീദ് നേതൃത്വം നൽകുന്ന നഖ്ശബന്ദിയ്യ ത്വരീഖത്തിലുൾപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു തങ്ങളെന്ന് ഇവർ … Read more