പൂക്കോയ തങ്ങളുടെ ഓർമകൾക്ക് അമ്പതാണ്ട്
പി.എം.എസ്.എ പൂക്കോയ തങ്ങൾ മലപ്പുറം: മലബാറിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലത്തിൽ നിർണായക സാന്നിധ്യമായിരുന്ന പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ വേർപാടിന് ഇന്നേക്ക് 50 വർഷം. 1975 ജൂലൈ ആറിനായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിൽ മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. 18ാം നൂറ്റാണ്ടിൽ യമനിലെ ഹദറമൗത്തിൽനിന്ന് മലബാറിലെത്തിയ പ്രവാചക കുടുംബപരമ്പരയിലെ കണ്ണിയായിരുന്നു പി.എം.എസ്.എ. പൂക്കോയ … Read more