രണ്ട് തവണ എം.ഡി.എം.എയുമായി പിടിയിലായയാൾ ഉൾപ്പെടെ മൂന്നുപേർ വീണ്ടും അറസ്റ്റിൽ; പിടിയിലായത് 72 ഗ്രാം എം.ഡി.എം.എയുമായി
കോട്ടക്കൽ: ജില്ലയില്‍ ആഡംബര ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് എം.ഡി.എം.എ പോലുള്ള മാരകമായ ലഹരിമരുന്നിന്‍റെ ഉപയോഗവും വില്‍പനയും നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റിൽ. വേങ്ങര ചെറൂര്‍ സ്വദേശികളായ ആലുക്കല്‍ സഫ് വാന്‍(29), മുട്ടുപറമ്പന്‍ അബ്ദുള്‍റൗഫ് (28), കോലേരി ബബീഷ് (29) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി.വൈ.എസ്.പി കെ.എം. ബിജു, കോട്ടക്കല്‍ ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍ എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ മൈത്രി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലാറ്റില്‍ എസ്.ഐ പി.ടി. … Read more