ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാർ: തെരഞ്ഞെടുപ്പ്, തോൽവി, സ്വയംവിമർശനം; ആദ്യദിനം ചർച്ച സജീവം
പെരിന്തൽമണ്ണ: ഇടതുപക്ഷം നേരിട്ട തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ പരതിയും സ്വയംവിമർശനം നടത്തിയും ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിന്റെ ആദ്യദിനം. ഇടതുപക്ഷ ബദൽ രാഷ്ട്രീയം ശക്തിപ്പെടുത്തി മുന്നോട്ടുപോകേണ്ട ആവശ്യകത നേതാക്കൾ ഊന്നിപ്പറഞ്ഞു. തിരിച്ചടിയിൽനിന്ന് പാഠമുൾക്കൊണ്ട്, രാജ്യത്ത് ശക്തിയാർജിച്ചുവരുന്ന ഫാഷിസ്റ്റ് പ്രവണതകൾക്കെതിരെ അടിസ്ഥാന ജനവിഭാഗങ്ങളെ ഒപ്പം നിർത്തി പോരാട്ടം ശക്തിപ്പെടുത്തണമെന്ന ആഹ്വാനമാണ് സെമിനാറിൽ ഉയർന്നത്. ലോക്സഭ തെരഞ്ഞെടുപ്പിലെ ഇടത് തോൽവിയെക്കുറിച്ചുള്ള സ്വയം വിമർശനം ഈ സെമിനാറിൽ നടത്തുമെന്ന ആമുഖത്തോടെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. … Read more