കരുവാരകുണ്ടിൽ ആനക്കലി; റോഡിലിറങ്ങി വാഹനങ്ങൾ ആക്രമിച്ചു
നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ ആനക്കൂട്ടം വാഹനങ്ങൾ ആക്രമിക്കുന്നു തുവ്വൂർ: കാടിറങ്ങിയ ആനക്കൂട്ടം കരുവാരകുണ്ട്-മേലാറ്റൂർ റോഡിൽ വാഹനങ്ങൾക്കുനേരെ ആക്രമണം നടത്തി. കെട്ടിടങ്ങൾക്കും കൃഷിക്കും നാശം വരുത്തി. അഞ്ചു മണിക്കൂറോളം ജനവാസമേഖലകളിൽ ഭീതിപരത്തിയശേഷമാണ് കൊമ്പനടങ്ങുന്ന മൂന്ന് ആനകൾ കാടുകയറിയത്. ശനിയാഴ്ച പുലർച്ച ആറോടെ അക്കരക്കുളത്ത് ടാപ്പിങ് തൊഴിലാളികളാണ് ആനകളെ കണ്ടത്. അവിടെനിന്ന് പള്ളിപ്പറമ്പിലും മുണ്ടേരിനഗർ വഴി പായിപ്പുല്ലിലുമെത്തി. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയും ഒലിപ്പുഴയും മുറിച്ചുകടന്ന് അക്കരപ്പുറം, ആലത്തൂർ വഴി ആനകൾ ഇരിങ്ങാട്ടിരിയിലെത്തി. ഇവിടെവെച്ച് കരുവാരകുണ്ട്-മേലാറ്റൂർ റോഡ് മുറിച്ചുകടക്കവെയാണ് വാഹനങ്ങൾ ആക്രമിച്ചത്. പാൽ … Read more